കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ ലോകകപ്പിനുള്ള ടെല്‍സ്റ്റാര്‍ 18 പന്ത് മലപ്പുറത്ത്, വില 9,999 രൂപ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഈ വര്‍ഷത്തെ റഷ്യന്‍ ലോകകപ്പിനുള്ള 'ടെല്‍സ്റ്റാര്‍' പന്ത് മലപ്പുറത്തെത്തി. 9,999 രൂപയാണ് ടെല്‍സ്റ്റാര്‍ പന്തിന്റെ വില. കേരളത്തിലെത്തിയ നാല് ടെല്‍സ്റ്റാര്‍' പന്തുകളില്‍ ഒന്നാണ് മലപ്പുറത്തെത്തിയത്. ഓരോ ലോകകപ്പ് ഫുട്‌ബോളിനും സ്വന്തമായി ഓരോ പന്തുണ്ട്. വിവിധ പേരുകളിലാണ് അതു അറിയപ്പെടുന്നത്. ജൂണ്‍ 14നു ആരംഭിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ കളിക്കുന്ന ഔദ്യോഗിക ഫുട്‌ബോളായ 'ടെല്‍സ്റ്റാര്‍ 18' പുറത്തിറങ്ങിയിട്ടു ഏതാനും നാളുകളേ ആയുള്ളൂ.

മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!

അപ്പോഴേക്കും അതു മലപ്പുറത്തെത്തി. ലോകപ്രസിദ്ധ സ്‌പോര്‍ട്‌സ് ഉത്പ്പന്ന നിര്‍മാതാക്കളായ അഡിഡാസ് പുറത്തിറക്കിയ ടെല്‍സ്റ്റാര്‍ പന്തിന്റെ ശ്രേണിയില്‍പ്പെട്ട പന്തു മലപ്പുറത്തെത്തിച്ചത് നിലമ്പൂര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഉടമ മഞ്ചേരി പട്ടര്‍ക്കുളം സ്വദേശി ഏരിക്കുന്നന്‍ മുഹമ്മദ് മുസ്തഫയാണ്. മുന്പ് 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനുപയോഗിച്ച ജബുലാനി, 2014 ബ്രസീല്‍ ലോകകപ്പിനു പുറത്തറിക്കിയ ബ്രസൂക്ക എന്നി പന്തുകള്‍ ആദ്യമായി മലപ്പുറത്തെത്തിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് മുഹമ്മദ് മുസ്തഫ. ഇപ്പോള്‍ വന്‍ വില കൊടുത്തു ടെല്‍സ്റ്റാറും അദ്ദേഹം നാട്ടിലെത്തിച്ചിരിക്കുന്നു.

 footbal

ടെല്‍സ്റ്റാര്‍ പന്തിന്റെ വില 9,999 രൂപയാണ്. കേരളാ വിപണിയില്‍ ഇതുവരെ നാലു ടെല്‍സ്റ്റാര്‍ പന്തുകളേ എത്തിയിട്ടുള്ളൂ. ഇതില്‍ ഒന്നു മലപ്പുറത്തും മറ്റൊന്നു കോഴിക്കോട്ടും രണ്ടെണ്ണം എറണാകുളത്തുമാണ്. അഡിഡാസ് സ്‌പോര്‍ട്‌സ് ഡിവിഷന്റെ കേരളത്തിലെ വിതരണക്കാരായ എറണാകുളത്തെ പ്ലേവെല്‍ സ്‌പോര്‍ട്‌സ് സ്ഥാപന ഉടമ ചെന്താമരാക്ഷനാണ് പന്തെത്തിച്ചത്. ഇവരുടെ കോഴിക്കോട്ടെയും എറണാകുളത്തെയും സ്ഥാപനത്തിലാണ് മൂന്നു പന്തുകള്‍. നാലില്‍ ഒരു പന്തു മുഹമ്മദ് മുസ്തഫ വാങ്ങി. അഡിഡാസിന്റെ ഇന്ത്യയിലെ മൊത്തവിതരണക്കാരായ ജലന്തറിലെ മേയര്‍ ആന്‍ഡ് കന്പനിയില്‍ നിന്നാണ് ചെന്താമരാക്ഷന്‍ കേരളത്തിലേക്കു പന്തുകൊണ്ടുവന്നത്.

അടുത്ത കാലത്താണ് ലോകകപ്പിനു മുന്പ് അതേ ശ്രേണിയില്‍പ്പെട്ട പന്തുകള്‍ വിപണിയില്‍ ലഭിക്കാന്‍ തുടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനുപയോഗിച്ച ജബുലാനിയാണ് ആദ്യം വിപണി കീഴടക്കിയത്. എന്നാല്‍ ജബുലാനിയ്ക്കു നേരെ ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പന്തു നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു പരാതി. കൂടുതലും ഗോള്‍കീപ്പര്‍മാരാണ് വിമര്‍ശനങ്ങളുന്നയിച്ചിരുന്നത്. എന്നാല്‍ കളിക്കാര്‍ക്കു ഗുണം ചെയ്യുന്നതാണ് പന്തിന്റെ നിര്‍മിതിയെന്നായിരുന്നു അഡിഡാസ് പറഞ്ഞിരുന്നത്. എട്ടു പാനലുകള്‍ കൊണ്ടായിരുന്നു ജബുലാനിയുടെ നിര്‍മിതി. പിന്നീട് നീണ്ട ഗവേഷണക്കൊടുവില്‍ ബ്രസീല്‍ ലോകകപ്പിനു ബ്രസൂക്കയുമായി അഡിഡാസ് വന്നു.

ബ്രസൂക്കയില്‍ ആറു പാനലുകളായിരുന്നു. ഇന്റര്‍ലോക്കിങ്ങ് വഴി പ്രത്യേക വിധത്തില്‍ ഒരുമിച്ചായിരുന്നു ഇതിന്റെ നിര്‍മാണം. ലോബുകളിലും വോളികളിലും കൃത്യത പാലിക്കുമെന്നായിരുന്നു അഡിഡാസ് അവകാശപ്പെട്ടിരുന്നത്. ഇതു കളിയില്‍ വ്യക്തമാവുകയും ചെയ്തു. ഇപ്പോള്‍ റഷ്യയിലേക്കു ടെല്‍സ്റ്റാറുമായി അഡിഡാസ് വരികയാണ്. 1970-ല്‍ മെക്‌സിക്കോ ലോകപ്പിനു ഉപയോഗിച്ച പന്തിനും ടെല്‍സ്റ്റാര്‍ എന്നാണ് അഡിഡാസ് പേരിട്ടത്. അഡിഡാസിന്റെ ആദ്യത്തെ ലോകകപ്പ് ബോളായിരുന്നു ഇത്. കറുപ്പിലും വെളുപ്പിലുമായി 32 പാനലുകളുള്ള ആദ്യത്തെ പന്തായിരുന്നു ഇത്. അന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ ആയിരുന്നു. അതിനാല്‍ കറുപ്പും വെളുപ്പും ടിവിയില്‍ തെളിഞ്ഞുകാണുമെന്നു കരുതിയായിരുന്നു ഇത്.

ടെലിവിഷന്‍ സ്റ്റാര്‍ എന്നതിന്റെ ചുരുക്കമായാണ് ടെല്‍സ്റ്റാര്‍ എന്ന പേരുവീണത്. മെക്‌സിക്കോ ലോകകപ്പ് മുതലാണ് ടെലിവിഷിനിലൂടെ ആദ്യമായി മത്സരം സംപ്രേക്ഷണം തുടങ്ങിയതും. റഷ്യന്‍ ലോകകപ്പിലേക്കു ടെല്‍സ്റ്റാര്‍ എന്ന പേരില്‍ വീണ്ടും അഡിഡാസ് പന്തെത്തിച്ചിരിക്കുകയാണ്. ഫിഫയുടെ ചട്ടങ്ങള്‍ക്കനുസൃതമായി പരമാവധി കൃത്യതയും പൂര്‍ണ സഞ്ചാരവുമുള്ള പന്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അഡിഡാസിന്റെ വാദം.

നവംബറില്‍ മോസ്‌ക്കോയില്‍ നടന്ന ചടങ്ങില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയാണ് വര്‍ണാഭമായ ചടങ്ങില്‍ 'ടെല്‍സ്റ്റാര്‍ 18 ' പുറത്തിറക്കിയത്. റഷ്യന്‍ ലോകകപ്പ് എത്തുംമുന്‌പേ ടെല്‍സ്റ്റാര്‍ ആവേശമായി മാറുകയാണ്. മലപ്പുറത്തെത്തിയ ടെല്‍സ്റ്റാര്‍ പന്തു കാണാന്‍ ഏറെ പേരാണ് എത്തികൊണ്ടിരിക്കുന്നത്. പന്തുമായി സെല്‍ഫിയെടുക്കുന്നവരുടെ തിരക്കാണ് മുഹമ്മദ് മുസ്തഫയുടെ വീട്ടില്‍. ഓള്‍ കേരള സ്‌പോര്‍ട്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി കൂടിയാണ് മുഹമ്മദ് മുസ്തഫ. തന്റെ സ്ഥാപനത്തിന്റെ ഇരുപതാം വാര്‍ഷികം പ്രമാണിച്ചു സംഘടിപ്പിക്കുന്ന സമ്മാനപദ്ധതിയിലെ വിജയികള്‍ക്കു ടെല്‍സ്റ്റാര്‍ പന്തു നല്‍കാനാണ് ഉദേശിക്കുന്നതെന്നു മുഹമ്മദ് മുസ്തഫ പറയുന്നു.

കോഴിക്കോട് ഫറൂഖ് കോളജിലെ പെൺകുട്ടികളെ ക്രൂരമായി അവഹേളിച്ച് അതേ കോളജിലെ അധ്യാപകന്‍.. ഓഡിയോ വൈറൽ!!കോഴിക്കോട് ഫറൂഖ് കോളജിലെ പെൺകുട്ടികളെ ക്രൂരമായി അവഹേളിച്ച് അതേ കോളജിലെ അധ്യാപകന്‍.. ഓഡിയോ വൈറൽ!!

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്!മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്!

English summary
russian world cup ball in malapuram cost 999
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X