ശബരിമലയില്‍ ആചാരങ്ങള്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അത് തുടരണം; ദേവസ്വം പ്രസിഡന്റ്
കൊച്ചി: ശബരിമലയിലെ മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍. ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തന്നെയാണ് ഇപ്പോഴത്തെ ബോര്‍ഡും തുടരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ ആയിരുന്നു അനന്തഗോപന്റെ പ്രതികരണം.
ഇക്കാര്യത്തില്‍ ഇതുവരെ മുന്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി പിന്തുടരുന്ന വിശ്വാസങ്ങളും ആചാരങ്ങളും തുടര്‍ന്ന് പോകുന്നതില്‍ തെറ്റില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് എന്നും വിഷയത്തില്‍ കോടതി സ്വീകരിക്കുന്ന നിലപാടിന് അനുസൃതമായിട്ടായിരിക്കും ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കുക എന്നും അനന്തഗോപന്‍ വ്യക്തമാക്കി.

മലയാള രീതിയിലുളള പൂജാ രീതികളാണ് ശബരിമലയില്‍ അനുഷ്ഠിച്ച് വരുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് മലയാള ബ്രാഹ്മണര്‍ തന്നെ ശബരിമലയില്‍ പൂജാരിമാര്‍ ആകണം എന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുന്നത്. ഇതില്‍ തൊട്ടൂകൂടായ്മയുടെ പ്രശ്നം ഉദിക്കുന്നില്ല. വെറും ഒരു വര്‍ഷത്തേക്ക് മാത്രം നല്കുന്ന താല്‍ക്കാലിക നിയമനമാണ് ഇത് എന്നും അനന്തഗോപന്‍ വ്യക്തമാക്കി.

ശബരിമലയില്‍ ഒരു വര്‍ഷത്തേക്ക് നറുക്കിട്ട് തെരഞ്ഞെടുക്കുന്നയാള്‍ പൂജാരിയായി അവിടെ താമസിച്ച് പൂജ നടത്തിവരികയാണ് ചെയ്യുന്നത് എന്നും അനന്തഗോപന്‍ ചൂണ്ടിക്കാട്ടി. കാലങ്ങളായി നതുടര്ന്നു വരുന്ന ആചാരങ്ങളും വിശ്വാസങ്ങളും വെച്ച് പുലര്‍ത്താനുളള സ്വാതന്ത്ര്യം ഭരണഘടനയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തുല്യതയും ഭരണഘടന അംഗീകരിക്കുന്നുണ്ട് എന്നും അദ്ദേഹം സമ്മതിച്ചു.

പക്ഷെ ഇതില്‍ ആചാരങ്ങള്‍ക്കാണ് മേല്‍കൈ എങ്കില്‍ ഈ ആചാരങ്ങള്‍ തുടരുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേത് എന്നും അനന്ത ഗോപന് പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനം മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ മുമ്പില്‍ ഉളളത് എന്നും ആ തീരുമാനം പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയോ, അബ്രാഹ്മണര്‍ക്ക് കൂടി അവിടെ നിയമനം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയോ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഹൈക്കോടതിയിലും സമാന നിലപാടായിരുന്നു ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനു മലയാളി ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നും ഇതു ഭരണഘടന ഉറപ്പു നല്കുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമുള്ള ഹര്‍ജികള്‍ക്ക് മറുപടിയായാണ് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

പുരാതനകാലം മുതല്‍ തുടരുന്ന രീതി മാറ്റാനാകില്ല എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദം. ശബരിമലയില്‍ 35 നും 60 നും ഇടയില്‍ പ്രായമുള്ളവരെയാണ് മേല്‍ശാന്തിമാരായി നിയമിക്കുന്നത്. ശബരിമല മേല്‍ശാന്തി എന്നത് പൊതുവായ നിയമനമോ സ്ഥിരം നിയമനമോ അല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്. ഒരു സമുദായത്തില്‍ നിന്നുള്ള പൂജാരിമാരെ മേല്‍ശാന്തിമാരായി ക്ഷണിക്കുന്നതു കീഴ്വഴക്കമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു.

അതേസമയം ദേവസ്വം ബോര്‍ഡ് നിലപാടിന് എതിരെ എസ് എന്‍ ഡി പി രംഗത്തെത്തിയിട്ടുണ്ട്. ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് പിന്തിരിപ്പനും ജാതി വിവേചനവും ആണ് എന്നാണ് എസ് എന്‍ ഡി പി പറയുന്നത്. യോഗ്യരായവരാണു ശബരിമല മേല്ശാന്തിമാരാകേണ്ടത് എന്നും മേല്‍ശാന്തി നിയമനത്തിലെ വിജ്ഞാപനത്തിലെ വ്യവസ്ഥ ജാതി വിവേചനമാണ് എന്നും ആണ് എസ് എന്‍ ഡി പി പറയുന്നത്. അതേസമയം ശബരിമലയില്‍ തല്‍സ്ഥിതി തുടരണം എന്നാണ് യോഗക്ഷേമ സഭ പറയുന്നത്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സിബിഎസ്ഇ പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണോ? ഡിജിലോക്കർ, ഉമാങ് എന്നിവയിൽ മികച്ചത് അറിയാം -
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് -
വിഷു കഴിഞ്ഞാല്‍ പിന്നെ നല്ലകാലം; ഈ രാശിക്കാരുടെ ശുക്രനുദിക്കാന്‍ പോകുന്നു! നിങ്ങളുമുണ്ടോ? -
ജോര്‍ജ് കുര്യനും എല്‍ മുരുകനും; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കസേര കാത്ത് ബിജെപി നേതാക്കള്‍ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications