ശബരിമല മണ്ഡലപൂജ-മകരവിളക്ക്: എക്സൈസ് വകുപ്പ് മുന്നൊരുക്കങ്ങളേർപ്പെടുത്തിയതായി മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം; ശബരിമല മണ്ഡലപൂജ മകരവിളക്ക് തീർത്ഥാടനകാലം നവംബർ 12 മുതൽ ആരംഭിക്കുന്ന ഘട്ടത്തിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയതായി എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
നവംബർ 12 മുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം, എന്നിവിടങ്ങളിൽ താത്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുവാൻ ഉത്തരവിറക്കിയിട്ടുണ്ട്. ഉത്സവകാലത്ത് മദ്യവും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും നിർമിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഉപയോഗിക്കുന്നതും തടയുന്നതിനായി വിവിധ ജില്ലകളിൽ നിന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരെ പുതിയ റേഞ്ചുകളിലേക്ക് വിന്യസിക്കും. അവർക്കായിരിക്കും താത്കാലിക റേഞ്ചുകളുടെ ചുമതലയെന്ന് മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർക്ക് മൂന്ന് റേഞ്ചുകളുടെ മേൽനോട്ട ചുമതലയും പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് റേഞ്ചുകളുടെ മൊത്തം ചുമതലയും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റേഞ്ചുകളെയും സെക്ടറുകളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കുവാനാണ് നിർദേശിച്ചിരിക്കുന്നത്. പമ്പ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കും. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറെ ഈ ക്രമീകരണങ്ങളുടെയെല്ലാം പൂർണ മേൽനോട്ടം വഹിക്കുവാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദൻ വ്യക്തമാക്കി.
അതിനിടെ കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മാണപുരോഗതി പരിശോധിക്കാനും ഉന്നത തല സംഘത്തെ നിയോഗിച്ടതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മൂന്ന് ചീഫ് എന്‍ജിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ നേരിട്ട് എത്തി വിലയിരുത്തും. കാലവര്‍ഷം നിലവിലുള്ള ശബരിമല റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ഉന്നതതല സംഘത്തിന് നിര്‍ദേശം നല്‍കി. ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ നവംബര്‍ ഏഴിന് പത്തനംതിട്ടയില്‍ പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Recommended Video
അതിനിടെ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശബരിമലയെയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാ മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications