കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: പർണ്ണശാലകളിൽ അഗ്നികൂട്ടാൻ അനുമതിയില്ല; ബോധവൽക്കരണവുമായി പോലീസ്

Google Oneindia Malayalam News

പത്തനംതിട്ട: മകരജ്യോതി ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർ തീർക്കുന്ന പർണ്ണശാലകളിൽ അഗ്നികൂട്ടുകയും ഭക്ഷണം പാചകം ചെയ്യുന്ന രീതി ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതിനായി പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന സംഘടിപ്പിച്ച് ബോധവൽക്കരണം നടത്തി. പർണ്ണശാലകളിൽ അഗ്നി കൂട്ടാൻ അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ആവേശം അതിരുവിട്ടു, ലോറിയില്‍ നിന്ന് വീണ അജിത് ആരാധകന്‍ മരിച്ചു: വിജയ് ആരാധകരുമായും ഏറ്റുമുട്ടല്‍ആവേശം അതിരുവിട്ടു, ലോറിയില്‍ നിന്ന് വീണ അജിത് ആരാധകന്‍ മരിച്ചു: വിജയ് ആരാധകരുമായും ഏറ്റുമുട്ടല്‍

തീപിടുത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനായി പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വലിയ പാത്രങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങൾ സന്നിധാനത്തെ കടകളിൽ വിൽപ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അയ്യപ്പ ഭക്തർ പർണ്ണശാലകൾ തീർത്തിട്ടുള്ള ഇടങ്ങളിൽ മെഗാഫോണിലൂടെ അറിയിപ്പ് നൽകിയാണ് സന്നിധാനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ബോധവൽക്കരണം നടത്തിയത്. ദർശനം കഴിഞ്ഞ ശേഷം മടങ്ങുമ്പോൾ തിരികെ നൽകാമെന്നറിയിച്ച് പാചകത്തിനും മറ്റുമായി ഭക്തർ കൊണ്ടുവന്ന സാധന സാമഗ്രികൾ പോലീസ് മറ്റൊരിടത്തേക്ക് നീക്കി. പർണ്ണശാലകളിൽ അഗ്നി കൂട്ടിയാൽ ഉണ്ടാവാൻ ഇടയുള്ള അപകട സാധ്യത പോലീസ് അയ്യപ്പ ഭക്തരെ പറഞ്ഞ് ബോധ്യപ്പെടുത്തി.

parnashala

മകരവിളക്കിന് തീർത്ഥാടകർ പർണ്ണശാല കെട്ടി കാത്തിരിക്കുന്ന പാണ്ടിത്താവളമടക്കമുള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചം നൽകാനുളള അവസാനവട്ട ജോലികളിലാണ് കെ എസ് ഇ ബി ജീവനക്കാർ.

അതേസമയം, സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തർക്ക് ചികിത്സ നൽകുന്ന സംഘത്തിലെ നാല് ഡോക്ടർമാർ അയ്യപ്പ സന്നിധിയില്‍ ഗാനാർച്ചന നടത്തിയതും ശ്രദ്ധേയമായി. സേവനത്തിനൊപ്പം ഭക്തി ഗാനാർച്ചനയുമൊരുക്കുക നിയോഗമെന്നുറപ്പിച്ചായിരുന്നു ഇവർ ബുധനാഴ്ച്ച രാവിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ ഗാനങ്ങൾ ആലപിച്ചത്. ഇ എൻ ടി വിഭാഗത്തിലെ ഡോ. മണികണ്ഠൻ, പീഡിയാട്രീഷൻ ഡോ.രഞ്ജിത്ത്, സർജറി വിഭാഗത്തിലെ ഡോ. അരുൺ, ഓർത്തോ വിഭാഗത്തിലെ ഡോ.അനൂപ് എന്നീ നാലംഗ സംഘമാണ് ഭക്തിഗാനാർച്ചനക്ക്
നേതൃത്വം നൽകിയത്.

അയ്യപ്പ സന്നിധാനത്ത് ഗാനാർച്ചന നടത്തുന്ന ഡോ. മണികണ്ഠൻ്റെ പതിവിന് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മറ്റ് മൂവരും കഴിഞ്ഞ ഏതാനും വർഷങ്ങളായി സന്നിധാനത്തെത്തി ഡോ. മണികണ്ഠനൊപ്പം ചേർന്ന് ഗാനങ്ങളാലപിച്ച് ഭക്തിഗാനാർച്ചനയിലൂടെ സായൂജ്യമണയുന്നു. സന്നിധാനത്തെ സർക്കാർ ആശുപത്രിയിലേക്ക് സേവനം ചോദിച്ച് വാങ്ങിയായിരുന്നു ഇത്തവണയും ഈ ഡോക്ടർമാർ മലകയറി സേവനത്തിനെ ത്തിയത്. കർമ്മനിരതരാകുന്നതിനൊപ്പം ഭക്തിയിൽ ലയിച്ച മനസുമായെത്തി ആലപിച്ച ഗാനങ്ങൾക്ക് ഒഴുക്കേകി ഡോ.അരുൺ ഓടക്കുഴലിലും സംഗീത ഗാനാർച്ചനയൊരുക്കി.

നിറഞ്ഞ മനസ്സോടെയും അതിലേറെ സന്തോഷത്തോടെയുമാണ് സന്നിധാനത്തെത്തി ഭക്തർക്കായി സേവനം അനുഷ്ഠിക്കുന്നതെന്ന് ഈ ഡോക്ടർമാർ പറഞ്ഞു. ഡോ. മണികണ്ഠൻ ഇടുക്കി സ്വദേശിയും ഡോ. അരുൺ ചങ്ങനാശ്ശേരി സ്വദേശിയും ഡോ.അനൂപ് കോഴിക്കോട് സ്വദേശിയും ഡോ.രഞ്ജിത്ത് കണ്ണൂർ പയ്യന്നൂർ സ്വദേശിയുമാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കടിഞ്ഞാണിടാനാകാത്ത ആഗ്രഹത്തിൻ്റെ പിൻബലമാണ് ഈ നാലംഗ സംഘത്തെ ഭക്തിഗാനാർച്ചനക്കായി വേദിയിലെത്തിക്കുന്നത്.

English summary
Sabarimala: No fire allowed in parnashalas; Police with awareness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X