കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് ബുധനാഴ്ചയും പ്രതിഷേധം; കര്‍പ്പൂരാഴിയുമായി ഭക്തര്‍, നാമജപവുമായി നൂറോളം പേർ!!

Google Oneindia Malayalam News

ശബരിമല: സന്നിധാനത്ത് ബുധനാഴ്ചയും പ്രതിഷേധം. നൂറോളം പേരാണ് കർപ്പൂരാഴിയുമായി നാമജപ പ്രതിഷേധം നടത്തിയത്. മാളികപ്പുറം ഭാഗത്തുനിന്ന് പഴയ അന്നദാന മണ്ഡപത്തിന് മുന്നിലുള്ള നടപ്പന്തലില്‍ കൂടി ഭക്തര്‍ കര്‍പ്പൂരാഴിയുമായി വലിയ തിരുമുറ്റത്തേക്ക് നീങ്ങുകയായിരുന്നു. ഇവര്‍ പോലീസ് നിയന്ത്രണമുള്ള വാവരുനടയുടെ മുന്നിലെത്തി ശരണം വിളിച്ചു.

<strong>നോട്ട് നിരോധനം കർഷകരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .</strong>നോട്ട് നിരോധനം കർഷകരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .

വലിയ നടനടപ്പന്തലിലേക്ക് പ്രവേശിക്കാനുള്ള ഇവരുടെ നീക്കം പോലീസ് തടയുകയായിരുന്നു. വൈകിട്ട് 7.10 ഓടെയായിരുന്നു പ്രതിഷേധം അരംഭിച്ചത്. കര്‍പ്പൂരാഴി തെളിയിച്ച് നാമജപം നടത്തുന്ന ആചാരം മണ്ഡലകാലത്ത് ശബരിമലയിലുണ്ട്. മിക്ക ദിവസവും ഇത്തരത്തില്‍ സംഘമായെത്തുന്ന അയ്യപ്പഭക്തര്‍ കര്‍പ്പൂരാഴി തെളിയിച്ച് നാമജപം നടത്തുന്ന ആചാരം മണ്ഡലകാലത്ത് ശബരിമലയിലുണ്ട്.

Sabarimala

കര്‍പ്പൂരാഴിയുമായി മാളികപ്പുറത്തുനിന്ന് 18-ാം പടിക്ക് താഴെയത്തി ശേഷം തിരികെ മാളികപ്പുറം ഭാഗത്തേക്ക് പോകുന്നതാണ് രീതി. ആചാരപരമായി കര്‍പ്പൂരാഴി തെളിയിച്ച് നാമജപം നടത്തിയപ്പോള്‍ അതില്‍ പോലീസിന് അധികം ഇടപെടാന്‍ സാധിച്ചില്ല. ആദ്യം നിയന്ത്രണത്തിന്റെ പേരിൽ തടയാൻ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് അയയുകയായിരുന്നു.

English summary
Pilgrimage's protest in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X