Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം? സര്‍ക്കാര്‍ വിശദീകരണം, ബിജെപി സര്‍ക്കുലറിനെതിരെ കോടതി

കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുമെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കാനുണ്ടായ കാരണവും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നിരോധനാജ്ഞ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇക്കാര്യത്തില്‍ എജി കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി.

02

തുലാമാസ പൂജക്കിടെയും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണ്ഡലകാലത്തും സംഘര്‍ഷം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും എജി വിശദമാക്കി.

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആധാരമായ രേഖയും റിപ്പോര്‍ട്ടും അടങ്ങിയ ഫയല്‍ ഹാജരാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ പോകാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുംബൈയില്‍ നിന്ന് വന്നവര്‍ തിരിച്ചുപോകേണ്ട അവസ്ഥ വന്നതിനെ കോടതി അപലപിച്ചു. പോലീസിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.

നിയന്ത്രണങ്ങളുടെ പേരില്‍ യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കരുത്. ശരണമന്ത്രം ചൊല്ലുന്നത് തടയരുത്. നിരോധനാജ്ഞ നടപ്പാക്കിയത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബിജെപി സര്‍ക്കുലറിനെതിരെയും കോടതി പരാമര്‍ശമുണ്ടായി. ട്രെയിനിങ്ങിനും ആക്രമണത്തിനും ആവശ്യമായ സാധനങ്ങള്‍ കരുതണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്താണ് സാധനങ്ങള്‍? ഇക്കാര്യം പോലീസ് അന്വേഷിക്കേണ്ടതല്ലേ എന്നും ഹൈക്കോടതി ഹര്‍ജിക്കാരോട് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+