കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമസ്വാമി പറയുന്നു: 'ഉടമ്പില് ഉയരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യർത്ക്ക് നാൻ വരുവേൻ'

Google Oneindia Malayalam News

പത്തനംതിട്ട: 'കടവുൾ പുണ്യത്തിൽ ഉടമ്പില് ഉയരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യർത്ക്ക് നാൻ വരുവേൻ സ്വാമി. അത് താൻ ഏൻ ലച്ചിയമേ'. ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാൻ രാപകലില്ലാതെ സേവനം ചെയ്യുന്ന വിശുദ്ധി സേനയിലെ ഒരു അംഗമായ 62 വയസ്സുകാരൻ തമിഴ്‌നാട് സ്വദേശി രാമസ്വാമിയുടെ വാക്കുകൾ. ഇരുപതിലധികം വർഷങ്ങളായി രാമസ്വാമി ശബരിമലയിൽ എത്തുന്നുണ്ട്.

അയ്യന്റെ പൂങ്കാവനം വിശുദ്ധമാക്കാൻ, ഒരു തവണ പോലും രാമസ്വാമി തന്റെ വരവ് മുടക്കിയിട്ടില്ല. മണ്ഡലകാലത്തും മാസ പൂജയ്ക്കും അദ്ദേഹം സന്നിധാനത്തുണ്ടാവും. വർഷങ്ങളായുള്ള പൂങ്കാവനം ശുചീകരണ വേളയിൽ അസുഖങ്ങളോ, ദേഹാസ്വാസ്ഥ്യങ്ങളോ, ക്ഷീണമോ ഉണ്ടായിട്ടില്ലെന്ന് രാമസ്വാമി. അയ്യപ്പനോടുള്ള അടങ്ങാത്ത ഭക്തി കൊണ്ടാണ് മക്കൾക്കും അയ്യപ്പന്റെ പേരുകൾ നൽകിയതെന്ന് രാമസ്വാമി പറയുന്നു.

 sabari

കഴിഞ്ഞ 20 വർഷങ്ങളിൽ ശബരിമലയിലുണ്ടായ വളർച്ച അത്ഭുതകരമാണെന്ന് നിശ്ശബ്ദനായ ആ കാഴ്ചക്കാരൻ. 'പൂങ്കാവനം ശുചീകരിക്കാൻ ലഭിക്കുന്ന അവസരം വലിയ ഭാഗ്യമാണ്. സന്നിധാനത്ത് ഏതുതരം ശുചീകരണ പ്രവർത്തനം ചെയ്യുന്നതിനും ഒരു മടിയുമില്ല'-രാമസ്വാമി പറഞ്ഞു. സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയാലും എപ്പോഴും ആ പ്രാർഥന പെട്ടെന്ന് അടുത്ത മാസ പൂജ സമയമാകണമെന്നാണ്. അയ്യനെക്കണ്ട് തൊഴുത് വീണ്ടും ശുചീകരണ പ്രവർത്തനം തുടങ്ങാൻ.

സേലം അത്തൂർ സ്വദേശിയായ രാമസ്വാമിക്ക് നാട്ടിൽ കൃഷിയാണ് തൊഴിൽ. ഭാര്യ ശക്തി. മക്കളായ മണി കണ്ഠൻ, ചിന്നമണി എന്നിവരും നാട്ടിൽ കൃഷിക്കാരാണ്.
ശബരിമലയിലെ വലിയ നടപ്പന്തലിലും, പമ്പയിലും, മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിശുദ്ധിസേന നിസ്വാർഥമായ സേവനമാണ് നടത്തുന്നത്. ശബരിമല സാനിറ്റേഷൻ സൊസൈറ്റി തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്.

ഈ വർഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.

അതേസമയം, ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയിൽ നിന്നുള്ള കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവുക. 20 മുതൽ ഷെഡ്യൂൾ സർവീസുകളും നടത്തും. ഷെഡ്യൂൾ സർവീസുകളുടെ സമയം, സ്ഥലം: രാവിലെ 7 മണി, 7.30 തിരുവനന്തപുരം, ഒമ്പത് മണി എരുമേലി, ഉച്ച 2.30 തിരുവനന്തപുരം, വൈകീട്ട് 5.30-എരുമേലി, വൈകീട്ട് 6.45 പത്തനംതിട്ട.

English summary
Sabarimala: Ramaswamy that I will come to Sabarimala for service till the end of my life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X