കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ആളില്ല.. പക്ഷേ അന്നദാനത്തിന് ചെലവായത് 3,25,970 രൂപ

  • By Aami Madhu
Google Oneindia Malayalam News

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ കലുഷിതമായിരുന്നു തുലാമസ പൂജയ്ക്കായി നട തുറന്ന ആറ് ദിവസങ്ങളും. പ്രതിഷേധങ്ങളും ആക്രമണങ്ങളും ഹര്‍ത്താലുമെല്ലായി സംഘര്‍ഷഭരിതം. ഇതോടെ തീര്‍ത്ഥാടകരുടെ എണ്ണം പാതി കുറഞ്ഞു. എന്നാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവാണെങ്കിലും സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനത്തെ ആശ്രയിച്ചരുടെ എണ്ണം റെക്കോഡിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

sabarimalafood-1540641634.jpg

തുലാമാസ പൂജക്കായി നട തുറന്നത് ഒക്ടോബര്‍ 17നായിരുന്നു. അന്നു മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ പ്രഭാത ഭക്ഷണത്തിന് 20,631 പേര്‍ക്ക് 3,25,970 രൂപയാണ് ചെലവായതെന്നാണ് കണക്ക്. അതുപോലെ തന്നെ ഉച്ചഭക്ഷണത്തിന് 9,051 പേര്‍ക്ക് 49,462 രൂപയും ചെലവഴിച്ചു.

സന്നിധാനത്ത് താമസിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തവെരെല്ലാം ക്ഷേത്രത്തിലെ അന്നദാനമാണ് പ്രയോജപ്പെടുത്തിയതെന്നാണ് കണക്കാക്കുന്നത്. 19 മുതല്‍ 21 വരെയാണ് കൂടുതല്‍ ആളുകള്‍ സൗജന്യ ഭക്ഷണത്തിന് എത്തിയതെന്നാണ് കണക്ക്.

English summary
sabarimala temple food new details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X