Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട ഇന്ന് തുറക്കും, പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം, പമ്പാ സ്‌നാനത്തിന് നിയന്ത്രണം

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുരുന്നു. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. വടക്കന്‍ ജില്ലകളിലും ഇന്ന് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ നട ഇന്ന് തുറക്കാനിരിക്കെ പ്രധാന റോഡുകളില്‍ വെള്ളംകയറിയിട്ടുണ്ട്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കോന്നി വകയാറിലും വെള്ളം കയറി. അടൂരില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡിലും പത്തനംതിട്ട റിങ്ങ് റോഡിലും താഴ്ന്ന പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

1

പമ്പയിലേക്കുള്ള റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബദല്‍ വഴികളിലൂടെ ഗതാഗതം തിരിച്ച് വിടാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. കനത്ത മഴയുടെ സാഹചര്യത്തില്‍ പമ്പ, ത്രിവേണിയില്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് നിലവില്‍. അതേസമയം തീര്‍ഥാടന ഒരുക്കങ്ങള്‍ ഏകോകിപ്പിക്കാന്‍ റവന്യുമന്ത്രി കെ രാജന്‍ ഇന്ന് പമ്പയിലെത്തും.

2

അതേസമയം മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കും. വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനാനുമതി. കനത്ത മഴയെത്തുടര്‍ന്ന് ആദ്യ മൂന്ന് ദിവസം നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ബുക്ക് ചെയ്ത ഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ എത്തിച്ചേരാനായില്ലെങ്കില്‍ മറ്റൊരു ദിവസം അനുമതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടുവെന്നും അധികൃതര്‍ പറഞ്ഞു.

3

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധയുടെ നെഗറ്റീവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമാണ് പ്രവേശനം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണമെന്നും അധികൃതര്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റിനല്‍കുന്ന കാര്യം പരിഗണിക്കും. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം ഒഴിവാക്കി. മറ്റ് കുളിക്കടവുകളിലും ഇറങ്ങാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

4

ഇന്ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിക്കുകയും തുടര്‍ന്ന് പുതിയ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യകേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. പമ്പയ്ക്കും സന്നിധാനത്തിനുമിടയില്‍ അഞ്ചുസ്ഥലങ്ങളില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജമാക്കുന്നുണ്ട്.

5

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് അടിയന്തര ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തിക്കുമെന്നും പമ്പയിലും സന്നിധാനത്തും വെന്റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മൊബൈല്‍ മെഡിക്കല്‍ സംഘവും സൗജന്യ ആംബുലന്‍സ് സേവനവുംലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. ഭക്തര്‍ക്ക് ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കാസ്പ് കാര്‍ഡുള്ള തീര്‍ഥാടകര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന എം പാനല്‍ചെയ്ത എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും സൗജന്യചികിത്സ ലഭിക്കും.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് അവധി..മഴയുടെ താണ്ഡവം..6 ജില്ലകളിൽ അപകട മുന്നറിയിപ്പ്
    6

    ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. 231 ബസുകളാണ് സര്‍വീസ് നടത്തുക. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിന് മാത്രം 120 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. മാസ്‌ക്, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുതെന്നും സാനിറ്റൈസര്‍ കരുതണം. മൂന്നുമാസത്തിനകം കോവിഡ് വന്നവര്‍ക്ക് മലകയറുമ്പോള്‍ ശ്വാസകോശ, ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകാം. അതിനാല്‍ തീര്‍ഥാടനത്തിനുമുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+