കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡും പിന്‍വലിഞ്ഞു... ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പുന:പരിശോധനാ ഹര്‍ജിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. സര്‍ക്കാരിന്റെ നിലപാട് തന്നെ സ്വീകരിക്കാന്‍ ആണ് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായത്.

രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റിരാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

നേരത്തേ, വിധിയ്‌ക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് ആലോചിച്ചിരുന്നു. അത്തരം ഒരു നിലപാട് ബോര്‍ഡ് സ്വീകരിച്ചാല്‍ അതില്‍ ഇടപെടില്ലെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു.

Sabarimala

സുപ്രീം കോടതി വിധി കാലതാമസില്ലാതെ നടപ്പിലാക്കണം എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ദേവസ്വം ബോര്‍ഡും തീരുമാനിച്ചിട്ടുള്ളത്. സുപ്രീം കോടതി ഉത്തരവിനെ മാനിക്കുന്നതായും യോഗം വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സമരത്തെ പൊളിച്ചടുക്കി ബിജെപി ബൗദ്ധിക സെല്‍ നേതാവ്‌ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സമരത്തെ പൊളിച്ചടുക്കി ബിജെപി ബൗദ്ധിക സെല്‍ നേതാവ്‌

സുപ്രീം കോടതി വിധിയില്‍ വിശ്വാസികളായ സ്ത്രീകള്‍ക്കുണ്ടായ ബുദ്ധിമുട്ട് തിരിച്ചറിയുന്നുവെന്നും യോഗം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കപ്പെടാനുള്ള സാധ്യത കുറവാണെ്‌നാണ് ബോര്‍ഡിന് ലഭിച്ച നിയമോപദേശം. സ്ത്രീകള്‍ എത്തുമ്പോള്‍ വേണ്ടുന്ന ക്രമീകരണങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലയ്ക്കലില്‍ 600 ഉം പമ്പയില്‍ 700 ഉം ശുചിമുറികള്‍ പുതിയതായി നിര്‍മിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Sabarimala Woman Entry: Devaswom Board will not question Supreme Court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X