ശബരിമല ദര്‍ശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടും നിലയ്ക്കലില്‍; മടക്കിയയച്ചു.. പോലീസിന് വിമര്‍ശനം
പത്തനംത്തിട്ട: ശബരിമല ദര്‍ശനം നടത്തുന്നതിന് രേഷ്മ നിശാന്തും ഷാനിലയും നിലയ്ക്കല്‍ വരെയെത്തി. പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദര്‍ശനം നടത്താനാവാതെ മടങ്ങിയവരാണ് ഇരുവരും. പുലര്‍ച്ചയോടെയാണ് ഇരുവരും മലകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവരെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കുന്നു.
ദര്‍ശനം നടത്താന്‍ സുരക്ഷയും സൗകര്യവും ഒരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. നിലയ്ക്കലിലെ കണ്‍ട്രോള്‍ റൂമില്‍ ഇവരുമായി പോലീസ് അരമണിക്കൂറോളം ചര്‍ച്ച നടത്തി. പിന്നീട് ഇവരെ പോലീസ് വാഹനത്തില്‍ കയറ്റി നിലയ്ക്കലില്‍ നിന്നും മാറ്റുകയായിരുന്നു.

യുവതികള്‍ ദര്‍ശനത്തിന് എത്തുന്നത് അറിഞ്ഞ് പമ്പയിലും പരിസരം പ്രദേശങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇരുവരും ബുധനാഴ്ച്ച് ദര്‍ശനത്തിന് എത്തിയപ്പോല്‍ നീലിമലയ്ക്ക് സമീപം പ്രതിഷേധവുമായി എത്തിയവര്‍ തടയുകയായിരുന്നു.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ കീഴിലാണ് ശേഷ്മയും ഷനിലയും മലകയറാന്‍ എത്തിയത്. ഭരണപക്ഷത്തെ ഒരു നേതാവ് ഉള്‍പ്പടെയുള്ളവര്‍ യുവതികളുടെ മലകയറ്റത്തിന് പിന്തുണ നല്‍കാമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ലെന്ന് നവോത്ഥാന കേരളം കൂട്ടായ്മയുടെ പ്രതിനിധി ശ്രേയസ് കണാരന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications