സന്നിധാനത്ത് വനിതാ ഡോക്ടര്‍മാര്‍; എത്തിയത് പമ്പ വഴി നടന്ന്, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
Recommended Video

പമ്പ: സന്നിധാനത്ത് രണ്ട് വനിതാ ഡോക്ടര്‍മാര്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. ദര്‍ശനത്തിന് ശേഷം ഇന്ന് തന്നെ മടങ്ങും. പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെജെ റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണ് സന്നിധാനത്തെത്തിയത്.

സാധാരണ അവലോകന യോഗം പമ്പയിലാണ് നടന്നിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ ഇത്തവണ യോഗം നടക്കില്ല. തുടര്‍ന്നാണ് സന്നിധാനത്ത് നടത്തുന്നത്. രണ്ട് ഡോക്ടര്‍മാരും പമ്പ വഴി നടന്നു കയറിയാണ് സന്നിധാനത്ത് എത്തിയത്. ഗാര്‍ഡുമാര്‍ ഇരുവരുടെയും പേരും വയസും ചോദിച്ചു. എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. 51 വയസ് കഴിഞ്ഞവരാണ് തങ്ങളെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലേക്ക് രണ്ട് യുവതികളാണ് ബുധനാഴ്ച എത്തിയത്. ചേര്‍ത്തല സ്വദേശി ലിബിയും ഒരു ആന്ധ്രക്കാരിയും. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് ആന്ധ്രക്കാരി മാധവി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇരുവരും പോലീസ് സംരക്ഷണത്തിലാണ്. സൗകര്യം ഒരുക്കുമെന്ന് പോലീസ് പറഞ്ഞു.
നിലയ്ക്കലില്‍ സമരക്കാരുടെ പന്തല്‍ പോലീസ് പൊളിച്ചുമാറ്റിയിരുന്നു. സമരക്കാരെ വിരട്ടിയോടിക്കുകയും ചെയ്തു. എന്നാല്‍ സമരക്കാര്‍ വീണ്ടും തിരിച്ചെത്തി പന്തല്‍ പുനസ്ഥാപിച്ചു. ഇതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസ് തീരുമാനിച്ചു. രാവിലെ അറസ്റ്റിന് ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.












Click it and Unblock the Notifications