സിപിഎം ബംഗാളിൽ നടത്തിയ മുസ്ലിംഹത്യകളുടെ എണ്ണമെടുക്കാൻ കെടി ജലീലിനെ വെല്ലുവിളിക്കുന്നു: സാബിർ എസ് ഗഫാർ

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കശ്മീരിലെ കത്വയിൽ ഭീകരമാംവിധം വംശീയ ഉൻമൂലനത്തിന് ഇരയായ ആസിഫക്ക് നീതി ഉറപ്പാക്കാന്‍ അന്വേഷണം സുപ്രിം കോടതിയുടെ മേൽനോട്ടത്തിലാക്കണമെന്നും വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്നും യൂത്ത് ലീഗ് ദേശീയ നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനന്ത്രിയും ബി ജെ പി യും എടുക്കുന്ന നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. കശ്മീരിൽ പ്രതികളെ സംരക്ഷിക്കാൻ നടന്ന മാർച്ചിൽ പങ്കെടുത്തത് രണ്ട് ബി ജെ പി മന്ത്രിമാരാണ്. മെഹബൂബ മുഫ്തി ബി ജെ പി ബന്ധം ഉപേക്ഷിക്കണം. കശ്മീർ ജനതയെ സംരക്ഷിക്കാനും ഇന്ത്യയോട് ചേർത്ത് നിർത്താനുമാണ് അവർക്ക് ജനം മാൻഡേറ്റ് നൽകുന്നത്. ബി ജെ പി ഏജന്റായി തരം താണ് ആ ജനതയെ കൊന്നൊടുക്കാനല്ല.

ഉത്തർപ്രദേശിലെ ഉന്നവോയിൽ പെൺകുട്ടിയെ പീഡിപ്പിച്ച്, പിതാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് ബി ജെ പി എം എൽ എ യാണ്. ബേഠി ബച്ചാവോ എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ബി ജെ പിയുടെ നേതാക്കൻമാരിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ സമരം ചെയ്യേണ്ട ഗതികേടിലാണ് രാജ്യമെന്ന് നേതാക്കൾ പറഞ്ഞു.

youth

കേരളത്തിൽ ലീഗ് നടത്തിയ കൊലപാതകങ്ങൾ എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്ന കെ ടി ജലീൽ, ബംഗാളിൽ സി പി എം നടത്തിയ മുസ്ലിംഹത്യകളെക്കുറിച്ച് മൗനംപാലിക്കുന്നത് ആത്മവഞ്ചനയാണെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാർ പറഞ്ഞു. അദ്ദേഹം വരാൻ തയാറാണെങ്കിൽ സ്വന്തം ചിലവിൽ ബംഗാളിൽ കൊണ്ടുപോകാൻ തയാറാണ്. 34 വർഷത്തെ സി പി എം ഭരണകാലത്ത് കൊല്ലപ്പെട്ട നൂറ് കണക്കിന് മുസ്ലിം സഹോദരൻമാരുടെ വീടും കുടുംബാംഗങ്ങളെയും നേരിൽ കണ്ട്, ഒരു പുസ്തകം തന്നെ എഴുതാനാകും. അതിനായി സി പി എം നു വേണ്ടി കേരളത്തിൽ കൂലിക്ക് കള്ളം പറയുന്ന കെ ടി ജലീലിനെ വെല്ലുവിളിക്കുകയാണ് എന്നും സാബിർ ഗഫാർ പറഞ്ഞു.

ആസിഫക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കുടുംബത്തിന്റെ കൂടെ നിൽക്കുമെന്നും ഏതറ്റം വരെയും പോകുമെന്നും നേതാക്കൾ പറഞ്ഞു. ആസിഫമാർ ആവർത്തിക്കപ്പെടാതിരിക്കാൻ രാജ്യവ്യാപകമായി യൂത്ത് ലീഗ് ക്യാമ്പയിൻ സംഘടിപ്പിക്കും. ഏപ്രിൽ 27 ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ആന്വൽ യൂത്ത് അസംബ്ളിയും ബഹുജന സംഗമവും സംഘടിപ്പിക്കും. റംസാൻ പ്രമാണിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിപുലമായ റിലീഫ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാർ, ജനറൽ സെക്രട്ടറി സി കെ സുബൈർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി കെ ഫിറോസ്, ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ വി കെ ഫൈസൽ ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sabir S Gafar challenging KT Jaleel,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്