കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിവരാവകാശ നിയമം അട്ടിമറിക്കുന്നു, രേഖകള്‍ സഹിതം വിവരാകാശ കമ്മീഷണര്‍ക്ക് പരാതി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിവരാവകാശ നിയമം അട്ടിമറിക്കുന്നുവെന്നതായി ചൂണ്ടിക്കാണിച്ച് ഇതിനുള്ള തെളിവുകള്‍ സഹിതം സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി. തേഞ്ഞിപ്പലം സ്വദേശി പുലച്ചൊടിയില്‍ രവികുമാറാണ് ഇന്നലെ ഇത് സംബന്ധിച്ചു പരാതി നല്‍കിയത്.

ലൈസൻസ് എടുക്കാൻ പൈലറ്റ് മറന്നു; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവിച്ചതിങ്ങനെ....

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയലെ ഗസ്റ്റ് ഹൗസുകളിലെ 25വര്‍ഷത്തെ സ്ഥിരം റൂം ബോയ് നിയമനങ്ങളെ കുറിച്ചും 25വര്‍ഷത്തെ റൂം ബോയ് നിയമനങ്ങളിലെ പട്ടികജാതി സംവരണ തത്വപ്രകാരമുള്ള നിയമനങ്ങളെ കുറിച്ചും വിവരാവകാശ നിയമം-2005 പ്രകാരം നാല് തവണ അപേക്ഷ നല്‍കിയപ്പോള്‍ കേവലം 15 വര്‍ഷത്തെ റൂം ബോയ് നിയമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ലഭിച്ചതെന്നും പുലച്ചൊടിയില്‍ രവികുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മേല്‍ നല്‍കിയ നിയമനങ്ങളില്‍ തന്നെ പട്ടികജാതി സംവരണ നിയമനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഇതില്‍നിന്നും മനസ്സിലാക്കുന്നത്് കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുകയെന്നതാണ്.

pics

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിവരാവകാശ നിയമം അട്ടിമറിക്കുന്നുവെന്നതായി ചൂണ്ടിക്കാണിച്ച് തേഞ്ഞിപ്പലം സ്വദേശി പുലച്ചൊടിയില്‍ രവികുമാര്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ കോപ്പി.

കൂടാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗസ്്റ്റ് ഹൗസുകളിലും റൂം ബോയ് ആയി നിയമനം കിട്ടുകയും ചെയ്തവരുടേയും സര്‍വീസ് ബുക്കുകളും പെന്‍ഷന്‍ രേഖകളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ റെക്കോഡ് സെക്ഷന്‍ ഓഫീസ് വിഭാഗത്തില്‍ ഉണ്ട്. പക്ഷെ ഇത് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആരേഖകള്‍ തരില്ലെന്ന് മാത്രം.

pic

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിവരാവകാശ നിയമപ്രകാരം തേഞ്ഞിപ്പലം സ്വദേശി പുലച്ചൊടിയില്‍ രവികുമാറിന് ലഭിച്ച മറുപടി.

ഇതിനാല്‍ വിവരാവകാശ കമ്മീഷണര്‍ വിവരാവകാശ നിയമത്തെ കുറിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ യൂണിവേഴ്‌സ്റ്റി അയച്ചുതന്ന വിവരാവകാശ മറുപടികളുടെ പകര്‍പ്പുകളും കൂടെ സമര്‍പ്പിച്ചാണ് പുലച്ചൊടിയില്‍ രവികുമാര്‍ പരാതി നല്‍കിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന് പുറമെ, കാലിക്കറ്റ് വി.സിക്കും രജിസ്ട്രാര്‍ക്കും പരാതിയുടെ ഓരോ കോപ്പി വീതം അയച്ചുകൊടുത്തിട്ടുണ്ട്.

English summary
Sabotage of Right to information act in calicut university

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്