ലൈസൻസ് എടുക്കാൻ പൈലറ്റ് മറന്നു; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവിച്ചതിങ്ങനെ....
ഒമാൻ എയറിന്റെ ദില്ലി-മസ്കറ്റ് വിമാനത്തിലെ കോ പൈലറ്റിലാണ് കോമേഴ്സ്യൽ പൈലറ്റ് ലൈസൻസില്ലാതെ വിമാനം പറപ്പിച്ചത്
ദില്ലി: റോഡിലൂടെ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതും പോലീസ് പിടിക്കുന്നത് നാം നിത്യജീവിതത്തിൽ കാണുന്ന കാഴ്ചയാണ്. എന്നാൽ ലൈസൻസില്ലാതെ വിമാനം പറപ്പിച്ചാലോ?. ദില്ലി അന്താരാഷ്ട്ര വിമാനത്തവാളത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒമാൻ എയറിന്റെ ദില്ലി-മസ്കറ്റ് വിമാനത്തിലെ കോ പൈലറ്റിലാണ് കോമേഴ്സ്യൽ പൈലറ്റ് ലൈസൻസില്ലാതെ വിമാനം പറപ്പിച്ചത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ പരിശോധനയിലാണ് സഹവൈമാനികനെ കയ്യൊടെ പിടിച്ചത്.
യാത്രക്കാർ വിമാനത്തിൽ പ്രവേശിച്ചതിനു ശേഷമാണ് കോ പൈലറ്റിന് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. എന്നാൽ ലൈസൻസില്ലാത്ത കാരണ കൊണ്ട് വിമാനം ടേക്ക് ഓഫ് ചെയ്യാൻ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അനുവദിച്ചിരുന്നില്ല. തുടർന്ന് ഇദ്ദേഹത്തിൻറെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഒമാന്‍ എയര്‍ അധികൃതർ ദില്ലിയിലേയ്ക്ക് ഫാക്സ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് വിമാനം പുറപ്പെട്ടത്. രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടത്. ഇതുസംബന്ധമായ വാർത്ത ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications