Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കില്ല: തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണമെന്ന് സാബു എം ജേക്കബ്

കൊച്ചി: നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചയ്ക്കായി തെലങ്കാനയിലേക്ക് പോയ കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് കേരളത്തിൽ തിരിച്ചെത്തി. തെലങ്കാന സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് സാബു ജേക്കബ് ഉൾപ്പെട്ട സംഘം തിരിച്ചെത്തിയിട്ടുള്ളത്. കേരളത്തിൽ താൻ സ്വയം പോകുന്നതല്ലന്നും ആട്ടിയോടിക്കുകയാണെന്നുമായിരുന്നു തെലങ്കാനയിലേക്ക് പുറപ്പെടും മുമ്പ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളം വിട്ടുപോകാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും തന്നെ വേട്ടമൃഗത്തെ പോലെ വേട്ടയാടുകയായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നു.

കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

1


നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പോയ തനിക്ക് രാജകീയ സ്വീകരണമാണ് തെലങ്കാന സർക്കാരിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് സാബു ജേക്കബ്ബിന്റെ പ്രതികരണം. അതേ സമയം രണ്ടാഴ്ചക്കുള്ളിൽ തെലങ്കാനയിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും. ഇതിൽ കുന്നത്തുനാട് എംഎൽഎയ്ക്കുള്ള കടപ്പാടും അദ്ദേഹം അറിയിക്കുന്നുണ്ട്. തൃക്കാക്കര, പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം എംഎൽഎമാരോട് നന്ദി അറിയിച്ച സാബു ജേക്കബ്ബ് ചാലക്കുടി എംപിയോടും നന്ദി അറിയിച്ചിട്ടുണ്ട്. വ്യവസായ സൌഹൃദനയം എന്താണെന്നും ഒരു വ്യവസായിക്ക് കോടികൾ സമ്പാദിക്കാൻ കഴിയുകയെന്നും അവരാണ് തനിക്ക് മനസ്സിലാക്കിത്തന്നതെന്നും സാബു ജേക്കബ്ബ് കൂട്ടിച്ചേർത്തു.

2

തെലങ്കാനയിൽ തനിക്കുണ്ടായ അനുഭവവും തന്നോടുള്ള സമീപനവും കേരളത്തിൽ പറഞ്ഞാൽ സംസ്ഥാനത്ത് ഒരു വ്യവസായി പോലും നിക്ഷേപം നടത്തില്ലെന്നും സാബു പറയുന്നു. മുഖ്യമന്ത്രിക്ക് തന്റെ മനസ്സിൽ ഒരു സ്ഥാനമുണ്ടെന്നും അതുകൊണ്ട് തന്നെ തിരുത്താനും ശാസിക്കാനും മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. അതേ സമയം മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ബിസിനസുകാരനാണെന്നും അതുകൊണ്ട് അതെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സാബു ജേക്കബ്ബ് കൂട്ടിച്ചേർത്തു. അതേസമയം രാഷ്ട്രീയമായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കുള്ള മറുപടി രാഷ്ട്രീയ വേദിയിൽ വെച്ച് നൽകാമെന്നും സാബു ജേക്കബ്ബ് കൂട്ടിച്ചേർത്തു.

3


തെലങ്കാനയ്ക്ക് പുറമേ കർണ്ണാടകത്തിൽ നിക്ഷേപം നടത്താൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും സാബു ജേക്കബ്ബ് വ്യക്തമാക്കി. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വിളിച്ച് സംസാരിച്ചുവെന്നും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇവർക്ക് പുറമേ മറ്റ് ചില മുഖ്യമന്ത്രിമാർ, വ്യവസായ മന്ത്രിമാർ എന്നിവർ തന്നെ ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ചർച്ച തുടരുമെന്നും സാബു ജേക്കബ്ബ് പറഞ്ഞു.

4


കേരള സർക്കാരുമായി ചർച്ച നടത്താൻ വിരോധമില്ലെന്നും ഒരു യുഡി ക്ലർക്കുമായി ചർച്ച നടത്താൻ പോലും തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴുള്ള വ്യവസായങ്ങൾ തുടരണോ എന്നത് സംബന്ധിച്ച് പുനരാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെയുള്ള തന്റെ തൊഴിലാളികളെ ഓർത്താണ് എല്ലാം സഹിച്ച് ഇത്രയും കാലം പിടിച്ചുനിന്നതെന്നും സാബു വ്യക്തമാക്കി.

ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+