കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലീഗ് എല്‍ഡിഎഫിലേക്കില്ല, കോണ്‍ഗ്രസ് ഇല്ലെങ്കില്‍ കേരളം എങ്ങനെയിരിക്കും?'; സാദിഖലി തങ്ങള്‍ പറയുന്നു

Google Oneindia Malayalam News

കോഴിക്കോട്: മുസ്‌ലിം ലീഗ് എല്‍ ഡി എഫില്‍ ചേരുമെന്ന വാര്‍ത്തകളും ചര്‍ച്ചകളും തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് എല്‍ ഡി എഫില്‍ ചേരുമെന്ന തരത്തിലുള്ള വാര്‍ത്തകളെ ഗൗരവകരമായി കാണുന്നില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യം എന്നും ഇടതുപക്ഷ മുന്നണിയിലൂടെ മാത്രമെ മതനിരപേക്ഷത നിലനിര്‍ത്താനാകൂ എന്ന് കരുതുന്നില്ല എന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

qws

ദക്ഷിണേന്ത്യയില്‍ ഏറെ സ്വീകാര്യതയുള്ള നേതാവായി ഉയര്‍ത്തിക്കാട്ടുന്നത് എം.കെ. സ്റ്റാലിനെയാണ്. ആ സ്റ്റാലിന്‍ പോലും രാഹുല്‍ ഗാന്ധിയെയാണ് ഇന്ത്യയുടെ നേതാവായി ഉയര്‍ത്തിക്കാട്ടുന്നത് എന്നും സാദിഖലി തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ദേശീയ തലത്തില്‍ നേരിടുന്ന ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ എകെജി സെന്റര്‍ അക്രമിയെ പിടിച്ചേനെ: ചെന്നിത്തലഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ എകെജി സെന്റര്‍ അക്രമിയെ പിടിച്ചേനെ: ചെന്നിത്തല

സഖ്യത്തിലുള്ള മറ്റുള്ളവര്‍ക്ക് അവരെ (കോണ്‍ഗ്രസിനെ) സഹായിക്കാന്‍ മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് കഠിനമായി പരിശ്രമിക്കണം എന്നും മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി പി ഐ എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ അതിനെ പിന്തുണക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍

സി പി ഐ എമ്മിന് കോണ്‍ഗ്രസുമായുള്ള പ്രശ്‌നം രാജ്യത്താകെ ഉള്ളതല്ല, മറിച്ച് അത് കേരളത്തില്‍ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതുകൊണ്ടും ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടും കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ് എന്ന് പറയുമ്പോഴും കോണ്‍ഗ്രസ് ഇല്ലെങ്കില്‍ കേരളം എങ്ങനെയിരിക്കും എന്നുകൂടി ചിന്തിക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍

സി പി ഐ എമ്മില്ലാത്ത കേരളത്തെ പോലെ തന്നെ വിനാശകരമായിരിക്കും അത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഫാഷിസത്തെ ചെറുക്കാനും കോണ്‍ഗ്രസ്, സി പി ഐ എം, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ഇവിടെ ഉണ്ടാകണം എന്നതാണ് തങ്ങളുടെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ഒഴികെ മറ്റൊരു ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തങ്ങള്‍ എതിരല്ല എന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

English summary
Sadiqali Shihab Thangal rejected the news and discussions about Muslim League joining LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X