കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാന്റെ രാജി; പാര്‍ട്ടിയിലും സര്‍ക്കാരിലും ജനങ്ങള്‍ക്ക് വിശ്വാസം കൂടിയെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വെച്ചതോടെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനോടും പാര്‍ട്ടിയോടുമുള്ള വിശ്വാസം കൂടി എന്ന് സി പി ഐ എം വിലയിരുത്തല്‍. ഭരണഘടനയെ അവഹേളിച്ചു എന്ന കുറ്റത്തിന് ആദ്യമായാണ് കേരളത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നത്.

പ്രസംഗത്തെ സജി ചെറിയാന്‍ തള്ളി പറഞ്ഞിട്ടില്ല എങ്കിലും രാജി വെച്ചത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നതില്‍ നിന്ന് രക്ഷിച്ചു. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരില്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു സജി ചെറിയാന്‍. മന്ത്രി എന്ന നിലയില്‍ സജി ചെറിയാന്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത് എന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.

എന്താണ് നടൻ ശ്രീജിത്ത് രവിയുടെ അസുഖം? സൈക്കോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍എന്താണ് നടൻ ശ്രീജിത്ത് രവിയുടെ അസുഖം? സൈക്കോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍

1

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിവാദവും അതിലുള്ള നിയമപ്രശ്‌നങ്ങളും അവസാനിച്ചാല്‍ സജി ചെറിയാന് മന്ത്രിപദത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കണം എന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. നിലവില്‍ പകരം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മുതിര്‍ന്ന അംഗങ്ങള്‍ ഈ സഭയില്‍ കുറവാണ്.

2

ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ രാജി വെച്ചപ്പോഴത്തേതിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ സി പി ഐ എമ്മിലുള്ളത്. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഇ പി ജയരാജന്‍ രാജിവെച്ചപ്പോള്‍ എം എം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

3

പിന്നീട് ബന്ധുനിയമന കേസില്‍ നിന്ന് ഇ പി ജയരാജന്‍ സ്വതന്ത്രനായതോടെ അദ്ദേഹത്തിന് മന്ത്രിപദം തിരികെ നല്‍കിയിരുന്നു. എന്നാല്‍ ഇ പി ജയരാജന്‍ തിരിച്ചെത്തിയപ്പോള്‍ എം എം മണിയെ ഒഴിവാക്കിയിരുന്നില്ല. ഇ പി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായത് 21 മന്ത്രിമാര്‍ വരെ ആകാം എന്നുള്ളത് കൊണ്ടായിരുന്നു.

4

അതേസമയം രണ്ടാം എല്‍ ഡി എഫ്് സര്‍ക്കാരില്‍ പരമാവധി സംഖ്യയായ 21 പേരാണ് മന്ത്രിസ്ഥാനത്തുള്ളത്. അതിനാല്‍ തകഴിഞ്ഞ തവണത്തേത് പോലുള്ള സാഹചര്യം ഇപ്പോഴില്ല. പകരം മന്ത്രി വന്നാല്‍ സജി ചെറിയാന് തിരിച്ച് വരാനുള്ള സാധ്യത ഇല്ലാതാകും. അല്ലെങ്കില്‍ ഒരാളെ രാജി വെപ്പിച്ച് മാത്രമേ സജി ചെറിയാനെ മന്ത്രിയായി തിരിച്ച് കൊണ്ടുവരാനാകൂ എന്നതാണ് പ്രശ്‌നം.

5

ജൂലൈ ആറിനാണ് വിവാദ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന്‍ രാജിവെച്ചത്. സി പി ഐ എം നിര്‍ദേശ പ്രകാരമായിരുന്നു രാജി. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെ് എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. ആര് പ്രസംഗിച്ചാലും ഇന്ത്യന്‍ ഭരണഘടന മികച്ചതാണെന്ന് താന്‍ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

6

മതേതരത്വം, ജനാധിപത്യം എന്നിവ മുക്കിലും മൂലയിലും എഴുതിവച്ചിട്ടുണ്ട എന്നാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാര്‍ പറയുന്നതിനനുസരിച്ച് ചിലര്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടന എന്നൊക്കെയായിരുന്നു സജി ചെറിയാന്‍ വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.

7

കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി പി ഐ എം പരിപാടിയിലായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരില്‍ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

English summary
Saji Cherian's resignation: people have hiked their faith in government and the party assesses CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X