Get Updates
Get notified of breaking news, exclusive insights, and must-see stories!

സജി ചെറിയാന് കുരുക്കോ? വീഡിയോ അടക്കം വേണം; ഗൗരവതരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട്; ഗവർണർ

തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ഗവർണ്ണർ വിശദീകരണം തേടി. മന്ത്രി നടത്തിയ വിവാദ പരാമർശത്തിന്റെ വീഡിയോ അടക്കം ഹാജരാക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകിയത്.

സജി ചെറിയാൻ ഭരണഘടനക്ക് എതിരെ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണോ എന്ന് പരിശോധിക്കും. ലഭിക്കുന്ന വീഡിയോ അടക്കം നിരീക്ഷിച്ചതിനുശേഷം ഗൗരവതരത്തിൽ പരാമർശം നടത്തിയെന്ന് കണ്ടെത്തിയാൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനാണ് ഗവർണറുടെ തീരുമാനം.

sa

ഇത് സംബന്ധിച്ച് ഗവർണർ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. അതേസമയം, വിഷയം ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്.

സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ

'മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത്. അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു.

ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'... അതേസമയം, വിവാദ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. മന്ത്രിയോട് മുഖ്യമന്ത്രി വിവരങ്ങള്‍ തേടി.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

ഭരണകൂടം നടത്തുന്ന ഇടപെടലിനോടായിരുന്നു തന്റെ പ്രതികരണമായിരുന്നു എന്നും അതിനെ പറ്റിയാണ് വിമര്‍ശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേമയം, സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സി പി എം വ്യക്തമാക്കി. എന്നാൽ, സജി ചെറിയാന്റെ പ്രതികരണത്തിന് ശേഷം, മറുപടി പറയാമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+