കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം പിണറായി സര്‍ക്കാരില്‍ അടിതെറ്റുന്ന ആദ്യ മന്ത്രി, ആദ്യത്തേതില്‍ രാജിവെച്ചത് ഇവര്‍

Google Oneindia Malayalam News

ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ നേതാവാണ് സജി ചെറിയാന്‍. അതേസമയം പിണറായി സര്‍ക്കാരും രാജിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. കഴിഞ്ഞ സര്‍ക്കാരിലും രാജി ഒരുപാടുണ്ടായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്.

കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍

മന്ത്രിസ്ഥാനത്ത് സജി ചെറിയാനെ നിലനിര്‍ത്താന്‍ സിപിഎം സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും, കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ അത് ബാധിച്ചേക്കാം, എന്ന നിയമവിദഗ്ധരുടെ അഭിപ്രായവും കണക്കിലെടുത്തിട്ടുണ്ട്. അതേസമയം ഏതൊക്കെ മന്ത്രിമാരാണ് ഇതുവരെ രണ്ട് പിണറായി സര്‍ക്കാരില്‍ നിന്ന് രാജിവെച്ചതെന്ന് പരിശോധിക്കാം.

1

ആദ്യത്തെ പിണറായി സര്‍ക്കാരില്‍ ആദ്യം രാജിവെച്ചത് ഇപി ജയരാജനാണ്. 2016 ഒക്ടോബര്‍ 14നായിരുന്നു രാജി. വ്യവസായ മന്ത്രിയായിരുന്ന ഇപി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഭാര്യാ സഹോദരിയായ പികെ ശ്രീമതി എംപിയുടെ മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നിയമിച്ചതാണ് വിവാദമായത്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു. വിജിലന്‍സ് കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് വീണ്ടും മന്ത്രിയായി.

2

എന്‍സിപിയുടെ മന്ത്രിയായിരുന്ന എകെ ശശീന്ദ്രനായിരുന്നു പിന്നീട് രാജിവെച്ചത്. 2017 മാര്‍ച്ച് 26നായിരുന്നു രാജി. ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സ്വകാര്യ ചാനലിലൂടെ പുറത്തുവന്നിരുന്നു. അന്ന് തന്നെ അദ്ദേഹം രാജിവെച്ചു. ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി ഗതാഗത വകുപ്പ് മന്ത്രിയായി. പിന്നീട് കുറ്റവിമുക്തനായി ശശീന്ദ്രന്‍ തിരിച്ചുവന്നു. സര്‍ക്കാരിനും എന്‍സിപിക്കും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ശശീന്ദ്രനെ കുടുക്കിയതാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

3

തോമസ് ചാണ്ടിയായിരുന്നു അടുത്തതായി രാജിവെച്ചത്. ഇതും എന്‍സിപിയില്‍ നിന്നുള്ള മന്ത്രിയായിരുന്നു. ഗതാഗത മന്ത്രി സ്ഥാനത്ത് വെറും 229 ദിവസമാണ് അദ്ദേഹം ഇരുന്നത്. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കായല്‍ കൈയ്യേറ്റ കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും എന്‍സിപി തന്നെ അദ്ദേഹത്തെ കൈവിടുകയായിരുന്നു. 2017 നവംബര്‍ 15നായിരുന്നു രാജി.

4

മാത്യു ടി തോമസാണ് അടുത്തതായി രാജിവെച്ചത്. പക്ഷേ ഇത് വിവാദത്തെ തുടര്‍ന്നല്ലായിരുന്നു. ജെഡിഎസ്സ് കേരള ഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ചുമാറാമെന്ന ധാരണയുണ്ടായിരുന്നു. ഇത് പ്രകാരമാണ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസ് രാജിവെച്ചത്. 2018 നവംബര്‍ 26നായിരുന്നു രാജി. പകരം ചിറ്റൂരിലര്‍ നിന്നുള്ള എകെ കൃഷ്ണന്‍കുട്ടി മന്ത്രിയായി. വിവാദമില്ലാതെ രാജിയുണ്ടായ ഏക സംഭവവും ഇത് തന്നെയാണ്.

5

ബന്ധു നിയമനത്തിനായി ഇടപെട്ടതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണനയ്‌ക്കെടുത്ത വേളയില്‍ തന്നെ രാജി വെച്ചു. ധാര്‍മികത മുന്‍നിര്‍ത്തി രാജിവെക്കുന്നുവെന്നാണ് രാജിക്കത്തില്‍ ജലീല്‍ പറഞ്ഞത്. ഈ കേസില്‍ നിയമത്തിന്റെ വഴി പോയ ജലീലിന് വലിയ തിരിച്ചടികളാണ് നേരിട്ടത്. ആദ്യ പിണറായി സര്‍ക്കാര്‍ ഇത്രയും രാജികള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

6

രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യത്തെ രാജിയാണ് സജി ചെറിയാന്റേത്. തൊഴിലാളികളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വെച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ബ്രീട്ടിഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരന്‍ എഴുതി വെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ആരെന്ത് പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹര ഭരണഘടനയെന്ന് ഞാന്‍ പറയുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ എല്ലാവരും ഒറ്റക്കെട്ടായി മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യനരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

English summary
Saji cheriyan is the first minister who lost ministership in second pinarayi govt, 6 in total lis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X