കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഉടന്‍; ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാന്‍ അല്‍പസമയത്തിനകം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകീട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സജി ചെറിയാന് സത്യവാചകം ചൊല്ലിക്കൊടുക്കുക.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എല്‍ ഡി എഫ് നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അതേസമയും പ്രതിപക്ഷം സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ബി ജെ പിയും സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിഷേധിക്കും.

SAD

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ ഭരണഘടനാ ദിനമായി ആചരിച്ചാണ് ബി ജെ പി പ്രതിഷേധം അറിയിക്കുന്നത്. അതേസമയം രാജ്ഭവനിലേക്ക് പ്രതിപക്ഷം പ്രതിഷേധസൂചകമായി മാര്‍ച്ച് നടത്തി. സജി ചെറിയാന്‍ അന്ന് രാജിവെക്കാനിടയായ സാഹചര്യത്തിന് ഇപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചത് സംബന്ധിച്ച് ഒരു കേസ് നിലവിലുണ്ട്. ആ കേസ് ഇഅപ്പോഴും കോടതിയുടെ മുന്നിലാണ്. ഹൈക്കോടതിയിലും ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. അതിലൊന്നും സജി ചെറിയാനെ കുറ്റവിമുക്തനാക്കിയിട്ടില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.

പൊലീസ് സാക്ഷിമൊഴികള്‍ പോലും രേഖപ്പെടുത്താതെയാണ് കേസ് അന്വേഷിച്ചു എന്ന് പറയുന്നത് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം നേരത്തെ കൈകാര്യം സിനിമ സാംസ്‌കാരിക വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് ലഭിക്കുക. ഇതോടൊപ്പം മുന്‍പ് കൈകാര്യം ചെയ്ത ഫിഷറീസ് വകുപ്പും സജി ചെറിയാന് തന്നെയായിരിക്കും ലഭിക്കുക.

ഇനിയങ്ങോട്ട് ആഡംബരജീവിതം, കൂടെ ഭാഗ്യദേവതയും; ത്രികോണ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കുംഇനിയങ്ങോട്ട് ആഡംബരജീവിതം, കൂടെ ഭാഗ്യദേവതയും; ത്രികോണ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും

സജി ചെറിയാന്‍ തിരികെ വരുന്നതോടെ വി എന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ തുടങ്ങിയ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. അതേസമയം അനിശ്ചിതത്വത്തിന് ഒടുവില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുവാദം നല്‍കിയത്.

മൂന്ന് പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്തു, രണ്ടാം തവണയും കോടികളുടെ സമ്മാനം തേടിയെത്തി!!; അപൂര്‍വനേട്ടംമൂന്ന് പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്തു, രണ്ടാം തവണയും കോടികളുടെ സമ്മാനം തേടിയെത്തി!!; അപൂര്‍വനേട്ടം

സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വന്നിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കും എന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് പറഞ്ഞിട്ടുള്ളത്.

റോബിന്‍ അത് വില്‍ക്കുമെങ്കില്‍ അപ്പോള്‍ നോക്കാം..; 4.5 കോടിയുടെ ഇല്ലത്തെക്കുറിച്ച് നിമിഷ പറഞ്ഞത് കേട്ടോറോബിന്‍ അത് വില്‍ക്കുമെങ്കില്‍ അപ്പോള്‍ നോക്കാം..; 4.5 കോടിയുടെ ഇല്ലത്തെക്കുറിച്ച് നിമിഷ പറഞ്ഞത് കേട്ടോ

ഇക്കാര്യം മുഖ്യമന്ത്രിയെ തന്നെ ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി എന്ന തരത്തില്‍ വരും എന്ന് അറ്റോര്‍ണി ജനറല്‍ ഗവര്‍ണറോട് പറഞ്ഞിരുന്നു. മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് എന്നിരിക്കെയാണ് ഗവര്‍ണര്‍ സമ്മതം മൂളിയത്.

English summary
Saji Cheriyan who resigned for his unconstitutional speech, will soon be sworn in as minister again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X