'കേക്കും വീഞ്ഞും' പിന്‍വലിച്ച് സജി ചെറിയാന്; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി
കൊച്ചി: ബിഷപ്പുമാര്‍ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരേ മന്ത്രി നടത്തിയ പരാമര്‍ശം വലിയതോതില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരാമര്‍ശം പരിശോധിക്കും എന്ന് പറഞ്ഞിരുന്നു.
ഇതോടെയാണ് സജി ചെറിയാന് പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്നും പരാമര്‍ശിക്കപ്പെട്ട ഭാഗത്ത് കേക്കിന്റെയും വീഞ്ഞിന്റെയും കാര്യത്തില്‍ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കില്‍ ആ ഭാഗങ്ങള്‍ പിന്‍വലിക്കുന്നു എന്നും സജി ചെറിയാന് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്കുകള്‍ സജി ചെറിയാന് നിരത്തി. 2014-ന് ശേഷം ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചു എന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്നും സജി ചെറിയാന് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയാധിപത്യത്തെ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 700 ഓളം വര്‍ഗീയ ആക്രമണങ്ങളാണ് രാജ്യത്താകാമാനം ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായത് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിദിനം രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നു. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശില്‍, 148 എണ്ണം ഛത്തീസ്ഗഢില്‍, 49 എണ്ണം ജാര്‍ഖണ്ഡില്‍, 47 എണ്ണം ഹരിയാനയിലും ആണ് എന്നും അദ്ദേഹം വിശദീകരിച്ചു. ഇവയെല്ലാം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നും മന്ത്രി വ്യക്തമാക്കി. ആഗോളതലത്തില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യാനികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഇന്ന് 11-ാം സ്ഥാനത്താണ് എന്നും മന്ത്രി പറഞ്ഞു.
മണിപ്പൂരിലെ സംഘര്‍ഷം തടയുന്നതിന് സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ബി ജെ പി സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമായിരുന്നു. സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടി ഒരു കാര്യമായ നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് പ്രസ്താവന നടത്താന്‍ പോലും മോദി തയ്യാറായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications