'അച്ഛന്റെ ചരിത്രം അച്ഛന്'; 'ആളറിഞ്ഞു കളിക്കട'.. പൃഥ്വിരാജിന് പിന്തുണയുമായി സാജിദ് യാഹിയ
സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്രമണം നേരിടുന്ന പൃഥ്വിരാജ് പിന്തുണയേറുന്നു. നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം ജനം ടിവിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ലേഖനം പിൻവലിച്ചിട്ടുണ്ട്. എന്നാൽ പൃഥിക്ക് നേരെയുളള സൈബർ അധിക്ഷേപം തുടരുകയാണ്. അതിനിടെ നടനും സംവിധായകനുമായ സാജിദ് യാഹിയ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

സാജിദ് യാഹിയയുടെ കുറിപ്പ്: പൃഥ്വിരാജ് സുകുമാരൻ- പ്രമുഖർ അവരുടെ മൂത്ര പ്രയോഗത്തിന്റെ വിഷം കടം കൊള്ളാൻ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഗോൾഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം നേടി പിന്നീട് കുറച്ചു കാലം അധ്യാപനവും അവിടെ നിന്നു എം. ടി യുടെ നിർമ്മാല്യത്തിലൂടെ സിനിമയിലേക്ക് വന്ന നിഷേധിയുടെ ചരിത്രം.. എടപ്പാൾ പൊന്നാംകുഴി വീട്ടിൽ സുകുമാരന്റെ ചരിത്രം..

അതെ സുകുമാരന്റെ മകൻ തന്നെയാണ് പ്രിത്വിരാജ്. തന്റെ കൗമാര കാലത്തു സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകൾ കൊണ്ടും ആശയ അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട, അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടത്തിയ പൃഥ്വിരാജ്. പക്ഷെ കഥ അവിടെ തീർന്നിരുന്നില്ല. പിന്നീട് അങ്ങോട്ട് സംസ്ഥാന പുരസ്കാരവും വിവിധ ഭാഷകളിലെ അംഗീകാരങ്ങളും.

മലയാളത്തിലെ young dynamic superstar എന്ന വിശേഷണവും ഒടുവിൽ ലൂസിഫർ സംവിധാനത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ സിനിമയുടെ അമരക്കാരൻ എന്ന ക്യാമറയ്ക്കു പിന്നിലെ ഹീറോയിസവും... അയാൾ തെളിയിക്കുക തന്നെയാണ് ഒരു നിഷേധിയുടെ മകൻ തന്നെയാണ് താനെന്നു.
ആദ്യം CAA വിരുദ്ധ സമരങ്ങളിലും ഇപ്പോൾ ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും ഐക്യം നടത്തി അയാൾ അടയാളപ്പെടുത്തുകയാണ്.
Recommended Video

"അച്ഛന്റെ ചരിത്രം അച്ഛന്...ഇത് അയാളുടെ ചരിത്രമാണ്" പ്രിത്വിരാജ് -ആ പേരിന് അർഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്. അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ് ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓർക്കുന്നത്. അവരോട് അയാൾ ഒരിക്കൽ പറഞ്ഞതു
പോലെ അതു തന്നെയേ നമുക്കും പറയാനുള്ളു. "ആളറിഞ്ഞു കളിക്കട...'












Click it and Unblock the Notifications