കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളവും പെന്‍ഷനും നല്‍കുമ്പോള്‍ ചിലര്‍ക്ക് പരാതിയെന്ന് മുഖ്യമന്ത്രി; ഇത്തരക്കാര്‍ മുതലാളിത്ത രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കണമെന്നും ഉപദേശം

Google Oneindia Malayalam News

കോഴിക്കോട്: ശമ്പളവും പെന്‍ഷനും നല്‍കുന്നതിനെപ്പറ്റി കേരളത്തില്‍ ചിലര്‍ക്കിപ്പോള്‍ പരാതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊക്കെ ഉല്പാദനകരമല്ലാത്ത ചെലവാണെന്നാണ് അവരുടെ നിലപാട്. അത്തരക്കാര്‍ മുതലാളിത്തത്തിന്റെയും അതിന്റെ മൂലധനത്തിന്റെയും ഭാഷ സംസാരിക്കുകയും അവയുടെ വികസന കാഴ്ചപ്പാടു വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ള് വ്യവസായ തൊഴിലാളികള്‍ക്കുള്ള വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം
മുതലാളിത്തത്തിന്റെ പറുദീസകളായ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇത്തരക്കാര്‍ സന്ദര്‍ശിക്കണം. അവിടങ്ങളില്‍ പോലും മിക്കയിടത്തും വളരെ ശക്തമായ സാമൂഹിക സുരക്ഷാശൃംഖലയാണുള്ളത്. നിശ്ചിത പ്രായം കഴിഞ്ഞവര്‍ക്കായി അവിടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. അവിടങ്ങളില്‍ ചികിത്സയും യാത്രയുമടക്കം മിക്ക സേവനങ്ങളും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാണ്. ഇത്തരം നപടികള്‍ ഏതു പരിഷ്‌ക്കൃതസമൂഹത്തിന്റയും ഉത്തരവാദിത്തമാണ്.

pinarayi-vijayan

നല്ലപ്രായം മുഴുവന്‍ മണ്ണില്‍ പണിതും റോഡു വെട്ടിയും കനാല്‍ കുഴിച്ചും ട്രക്കോടിച്ചുമൊക്കെ നാടിനു വേണ്ടതെല്ലാം ഉല്പാദിപ്പിച്ചും എത്തിച്ചും തന്നവര്‍ക്ക് ആശ്വസ നടപടികള്‍ കൈകൊള്ളുമ്പോള്‍ ഉല്പാദനകരമല്ലാത്ത ചെലവ് എന്ന് ആക്ഷേപിക്കുന്നതു മനുഷ്യത്വത്തിനു നിരക്കുന്നതല്ല. കര്‍ഷകത്തൊഴിലാളി പെന്‍ഷനടക്കമുള്ളവയെ പ്രത്യുല്‍പ്പാദനപരമല്ലാത്ത ചെലവ് എന്ന് ആക്ഷേപിക്കുവര്‍ 85,000 കോടി ഒറ്റയടിക്ക് കിട്ടാക്കടമായി എഴുതിത്തള്ളി കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് മിണ്ടുന്നില്ല എന്നതാണ് കാണേണ്ടത്. പാവപ്പെട്ടവര്‍ക്ക് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ സ്വീകരിക്കുന്ന ആശ്വാസനടപടിയെ വിമര്‍ശിക്കുന്ന മനോഭാവം മാറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യശുശ്രൂഷയുടെയും വിദ്യാഭ്യാസത്തിന്റെയും റോഡിന്റെയും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും വാഹനഗതാഗതത്തിന്റെയും വികസനപ്രവര്‍ത്തനങ്ങളുടെയുമൊക്കെ ഗുണഫലങ്ങള്‍ എത്തിച്ചുതരാന്‍ പ്രവര്‍ത്തിക്കു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാജീവനക്കാര്‍ക്കും സേവനാനന്തരകാലം പെന്‍ഷന്‍ കൊടുക്കുതുപോലെതന്നെ മെച്ചപ്പെട്ട പെന്‍ഷന്‍ നല്‍കി സമൂഹം സംരക്ഷിക്കേണ്ടവരാണ് ഓരോ തൊഴില്‍മേഖലയിലും പണിയെടുത്ത് അവശരായി വിരമിക്കുന്നവരും. അവരെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞെും ഇനി അവര്‍ തുലഞ്ഞുപോകട്ടെയെന്നുമുള്ള നിലപാടല്ല കേരള സര്‍ക്കാരിന്റേത്. അവര്‍ക്ക് കഴിവിന്റെ പരമാവധി സഹായം ലഭ്യമാക്കണം എന്നുതയൊണ് ഈ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അര്‍ഹമായ സാമൂഹികക്ഷേമപ്പെന്‍ഷന്‍ നല്‍കാനുള്ള വിഭവം ഇന്ന് കേരളത്തിനില്ല.അതുകൊണ്ടുമാത്രമാണ് അവര്‍ക്കുള്ള പെന്‍ഷന്‍ പരിമിതമായ തുകകളില്‍ ഒതുങ്ങി നില്‍ക്കുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കള്ള് ചെത്ത് തൊഴിലാളികളുടെ സേവന കാലമനുസരിച്ച് ആറു സ്‌ളാബുകളായി ഉയര്‍ത്തിയ പെന്‍ഷന്‍ അനുസരിച്ച് 15 വര്‍ഷം വരെ ജോലി നോക്കിയവര്‍ക്ക് ഇനി മുതല്‍ 2000 രൂപ പെന്‍ഷന്‍ ലഭിക്കും. 15 മുതല്‍ 20 വര്‍ഷം വരെയുള്ളവര്‍ക്ക് 2500 രൂപയും 20 മുതല്‍ 25 വര്‍ഷക്കാര്‍ക്ക് 3000 രൂപയും 25 മുതല്‍ 30 വരെ സര്‍വ്വിസുള്ളവര്‍ക്ക് 3500 രൂപയും 30 മുതല്‍ 35 വരെയുള്ളവര്‍ക്ക് 4500 രൂപയും 35 ന് മേല്‍ സര്‍വ്വിസുള്ളവര്‍ക്ക് 5000 രൂപയും പെന്‍ഷനായി ലഭിക്കും. തൊഴിലാളി മരണപ്പെട്ടാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!

ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എപ്രദീപ്കുമാര്‍ എംഎല്‍എ, ബോര്‍ഡ് ഡയറക്ടര്‍മാരായ എന്‍ അഴകേശന്‍, ടി കൃഷ്ണന്‍, ടിഎന്‍ രമേശന്‍, ബേബി കുമാരന്‍, പിഎ ചന്ദ്രശേഖരന്‍, കൗസിലര്‍ ജയശ്രീ കീര്‍ത്തി, ഐആര്‍സി അംഗം വിപി ഭാസ്‌ക്കരന്‍, യൂണിയന്‍ ഭാരവാഹികളായ ടി ദാസന്‍ (സിഐടിയു), കെ എന്‍രമേശന്‍ (ഐഎന്‍ടിയുസി), ഇസി സതീശന്‍ (എഐടിയുസി), ലൈസന്‍സി പ്രതിനിധി വി.കെ. അജിത്ബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ കെഎം സുധാകരന്‍ സ്വാഗതവും അഡീ ലേബര്‍ കമ്മിഷണറും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുമായ എ അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.

മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രിമികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

English summary
salary and pension make problem for some people says cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X