Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഹൈബിനെ കൊന്നത് ടിപി കേസ് പ്രതി? കിര്‍മാണി മനോജിന് പരോള്‍ കൊടുത്തത് കൊലപാതകത്തിന്... ഗുരുതര ആരോപണം

Recommended Video

cmsvideo
    ഷുഹൈബ് വധക്കേസ് - ഗുരുതര ആരോപണവുമായി സുധാകരൻ | Oneindia Malayalam

    കണ്ണൂര്‍: സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം. പാര്‍ട്ടിക്ക് ഇതില്‍ പങ്കൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും അറസ്റ്റിലായ രണ്ട് പേര്‍ക്കും സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

    ഷുഹൈബ് കൊല്ലപ്പെടുന്ന സമയത്ത് ടിപി വധക്കേസിലെ പ്രതികള്‍ പരോളില്‍ ഇറങ്ങിയിരുന്നു എന്നതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോപണങ്ങള്‍ അതിനും മുകളിലാണ്.

    ഷുഹൈബിനെ വധിച്ചത് ടിപി കേസിലെ പ്രതിയായ കിര്‍മാണി മനോജ് എന്ന ആരോപണം ആണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഉന്നയിക്കുന്നത്. കൊല്ലപ്പെട്ട ഷുഹൈബ് സുധാകരന്റെ സന്തത സഹചാരി ആയിരുന്നു.

    കിര്‍മാണി മനോജ്

    കിര്‍മാണി മനോജ്

    ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കിര്‍മാണി മനോജ്. ഒരുപാട് ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ഇയാള്‍. ഈ കിര്‍മാണി മനോജിനെതിരെ ആണ് ഇപ്പോള്‍ സുധാകരന്റെ ആരോപണം.

    പരോളില്‍

    പരോളില്‍

    ഷുഹൈബ് കൊല്ലപ്പെടുമ്പോള്‍ കിര്‍മാണി മനോജ് പരോളില്‍ പുറത്തുണ്ടായിരുന്നു. ജനുവരി 24 ന് ആയിരുന്നു കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങിയത്. 30 ദിവസത്തെ പരോള്‍ ആണ് മനോജിന് അനുവദിച്ചിരുന്നത്.

    കൊന്നത് മനോജ് തന്നെ

    കൊന്നത് മനോജ് തന്നെ

    ഷുഹൈബിനെ വധിച്ചത് കിര്‍മാണി മനോജ് തന്നെ ആണ് എന്നാണ് കെ സുധാകരന്‍ ആരോപിക്കുന്നത്. കിര്‍മാണി മനോജിനെ കൂടാതെ കൊടി സുനിയും എംസി അനൂപും ജയിലിന് പുറത്തുണ്ടായിരുന്നു. ഷുഹൈബിന്റെ കൊലപാതകം ലക്ഷ്യംവച്ചാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത് എന്നും കെ സുധാകരന്‍ ആരോപിക്കുന്നുണ്ട്.

    മുറിവുകള്‍ നോക്കി കണ്ടെത്തല്‍

    മുറിവുകള്‍ നോക്കി കണ്ടെത്തല്‍

    കൊല്ലപ്പെട്ട ഷുഹൈബിന്റെ ശരീരത്തിലെ മുറികള്‍ ചൂണ്ടിക്കാട്ടിയാണ് കിര്‍മാണി മനോജിനെതിരെ സുധാകരന്‍ ആരോപണം ഉന്നയിക്കുന്നത്. ആ മുറിവുകള്‍ കണ്ടാല്‍ അറിയാം, കൃത്യം നിര്‍വ്വഹിച്ചത് മനോജ് ആണെന്ന്- വാദങ്ങള്‍ ഇങ്ങനെയാണ്.

    പിണറായി വിജയനും ജയരാജനും

    പിണറായി വിജയനും ജയരാജനും

    അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സന്തത സഹചാരിയാണ്. അപ്പോള്‍ കൊലപാതകത്തെ കുറിച്ച് ജയരാജന് അറിയാതിരിക്കില്ലെന്നാണ് സുധാകരന്റെ വാദം. പിണറായി വിജയന്റേയും ജയരാജന്റേയും അറിവോടെയാണ് കൊലപാതകം നടന്നിട്ടുള്ളത് എന്നും സുധാകരന്‍ വാദിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+