ശമ്പളം മാത്രമല്ല, ക്ഷേമ പെൻഷനും മുടങ്ങിയേക്കും; കേരളത്തിന് കേന്ദ്രസർക്കാരിൻ്റെ കടുംവെട്ട്
കേരളത്തിനുള്ള കടമെടുപ്പ് പരിധി കുറച്ച് കേന്ദ്രസർക്കാർ. 3 മാസത്തേക്ക് കടമെടുക്കാൻ 12,516 കോടിയായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതിൽ നിന്ന് 5944 കോടി രൂപയാണ് വെട്ടിക്കുറച്ചത്.ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധിക വായ്പയെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിൻ്റെ നടപടി.
തുക വെട്ടികുറച്ചതോടെ ഇനി ആകെ 6572 കോടി രൂപ മാത്രമായിരിക്കും സംസ്ഥാന സർക്കാരിന് കടമെടുക്കാനാകുക. ഇത് വലിയ പ്രതിസന്ധിയിലായിരിക്കും സർക്കാരിനെ കൊണ്ടെത്തിക്കുക. ജനുവരി മുതൽ മാർച്ച് വരെ കരാറുകാർക്ക് അടക്കം ബില്ലുകൾ പാസാക്കി നൽകാൻ മാത്രം 20000 കോടി രൂപ ആവശ്യമാണ്. മത്രമല്ല ശമ്പളവും പെൻഷനും നൽകാൻ 15000 കോടിയിലേറെ തുക ആവശ്യമാണ്. 2000 രൂപയായി വർധിപ്പിച്ച ക്ഷേമ പെൻഷനും നൽകണം.ഇതെല്ലാം നികുതി അടക്കമുള്ള വരുമാനം കൊണ്ട് മാത്രം സാധ്യമാകില്ലെന്നാണ് സർക്കാരിൻ്റ വിലയിരുത്തൽ.

അതേസമയം കേന്ദ്രസർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധമറിയിച്ച് ധനമന്ത്രി രംഗത്തെത്തി. കഴിഞ്ഞ നാലേമുക്കാൽ വർഷമായി പലരീതിയിൽ കേരളത്തിലെ ശ്വാസംമുട്ടിക്കുന്നത് കൂടാതെയാണ് തെരഞ്ഞെടുപ്പിന് മൂന്നുമാസം മുൻപ് ഇത്തരത്തിൽ ഒരു കടുംവെട്ട് കേന്ദ്രം നടത്തിയിരിക്കുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. നടപടി അങ്ങേയറ്റം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അന്യായവുമാണെന്നും അദ്ദേഹം ആരോപിച്ചു.
'നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്. ബഹുവിധത്തിൽ കേരളത്തിന് അർഹമായ നികുതി വിഹിതം കേന്ദ്രം നിഷേധിക്കുന്നതിന് പുറമെയാണ് ഇരുട്ടടി പോലെയുള്ള ഈ തീരുമാനം. ബുധനാഴ്ച രാത്രി കേന്ദ്രത്തിൽ നിന്ന് ലഭിച്ച കത്തിലൂടെയാണ് കേരള വിരുദ്ധമായ ഈ തീരുമാനം സർക്കാർ അറിയുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി ഉണ്ടാവുകയാണ്. കഴിഞ്ഞദിവസമാണ് തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ നിന്ന് കേന്ദ്രം പിന്മാറ്റം ആരംഭിക്കുന്ന വാർത്ത പുറത്തുവന്നത്. മഹാത്മാഗാന്ധിയുടെ പേര് തന്നെ പദ്ധതിയിൽ നിന്നും മാറ്റുകയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ നല്ലൊരു ഭാഗം കയറ്റി വയ്ക്കുകയും ചെയ്യുകയാണ്. പ്രതിവർഷം 2000 കോടി രൂപയിലധികമാണ് തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ അധികമായി ചെലവഴിക്കേണ്ടി വരിക.
കഴിഞ്ഞ നാലേമുക്കാൽ വർഷമായി പലരീതിയിൽ കേരളത്തിലെ ശ്വാസംമുട്ടിക്കുന്നത് കൂടാതെയാണ് തെരഞ്ഞെടുപ്പിന് മൂന്നുമാസം മുൻപ് ഇത്തരത്തിൽ ഒരു കടുംവെട്ട് കേന്ദ്രം നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അന്യായവുമാണ്. സർക്കാരിന്റെ അവസാന മാസങ്ങളിൽ 5900 കോടി രൂപ നിഷേധിക്കുക വഴി കേരളത്തിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യമാണുള്ളത്. ഈ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണം. ജനങ്ങളാകെ ഒറ്റക്കെട്ടായി ഈ നടപടിയെ എതിർക്കണം',ധനമന്ത്രി പറഞ്ഞു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications