Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈഡൽ ടൂറിസം സെന്ററിൽ ജീവനക്കാരുടെ ശമ്പളം ഒറ്റയടിക്ക് പകുതിയാക്കി; മുന്നറിയിപ്പില്ലാത്ത നടപടി

തിരുവനന്തപുരം: കേരള ഹൈഡല്‍ ടൂറിസം സെന്ററിന് കീഴിലുള്ള ജീവനക്കാരുടെ ശമ്പളം ഒറ്റയടിക്ക് പാതിയായി വെട്ടിക്കുറച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ആണ് ഇത്തരമൊരു നടപടി എന്നാണ് വിശദീകരണം. ശന്പളം ഇത്തരത്തിൽ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ജീവനക്കാർക്ക് ഔദ്യോഗികമായി ഒരു വിവരവും നേരത്തേ നൽകിയിരുന്നില്ല.

എന്നാല്‍, ജീവനക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം. വൈദ്യുതി മന്ത്രിയാണ് ഹൈഡല്‍ ടൂറിസം സെന്ററിന്റെ ഗവേണിങ് ബോഡി ചെയർമാൻ. വിശദാംശങ്ങള്‍...

കേരള ഹൈഡല്‍ ടൂറിസം സെന്റര്‍

കേരള ഹൈഡല്‍ ടൂറിസം സെന്റര്‍

ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റെററി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സ്ഥാപിതമായ സൊസൈറ്റിയാണ് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍. കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗിക്കാനാണ് ഇത്തരം ഒരു സംവിധാനം 1999 ല്‍ തുടങ്ങിയത്.

ശമ്പളം പാതിയായി

ശമ്പളം പാതിയായി

മുന്നറിയിപ്പുകളൊന്നും കൂടാതെ ശമ്പളം പാതിയായി വെട്ടിക്കുറച്ചു എന്നാണ് ജീവനക്കാരുടെ പരാതി. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന സമയത്ത്, ചെലവുകള്‍ ഏറെയുള്ള ഘട്ടത്തില്‍ അധികൃതര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത് ജീവനക്കാരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ചെറിയ ശമ്പളം മാത്രം

ചെറിയ ശമ്പളം മാത്രം

156 ല്‍ പരം ജീവനക്കാരാണ് കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ വിവിധ കേന്ദ്രങ്ങളായി ജോലി ചെയ്യുന്നത്. ഇതില്‍ വലിയൊരു വിഭാഗത്തിനും പതിനായിരം രൂപയ്ക്കും പന്ത്രണ്ടായിരം രൂപയ്ക്കും ഇടയില്‍ മാത്രമാണ് വേതനം. ശമ്പളം പാതിയാക്കിയതോടെ ഇവര്‍ക്ക് പ്രതിമാസം ലഭിക്കുക അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ മാത്രമാണ്. നിത്യവൃത്തിയ്ക്ക് പോലും അത് തികയാത്ത സാഹചര്യമാണെന്നും ജീവനക്കാര്‍ പറയുന്നു.

യാത്രയ്ക്ക് തന്നെ വലിയ ചെലവ്

യാത്രയ്ക്ക് തന്നെ വലിയ ചെലവ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹൈഡല്‍ ടൂറിസം സെന്ററുകള്‍ ഒന്നും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ജീവനക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എത്തുകയും പരിപാലനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയും ആണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇപ്പോഴും സജീവമല്ലാത്ത സാഹചര്യത്തില്‍ സ്വന്തം വാഹനങ്ങളിലാണ് ജീവനക്കാര്‍ എത്തുന്നത്. പെട്രോള്‍ വില കുതിച്ചുയരുന്നത് കൂടിയാകുമ്പോള്‍ ഇവര്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.

പ്രതിസന്ധിയുണ്ട്

പ്രതിസന്ധിയുണ്ട്

കൊവിഡിനെ തുടര്‍ന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഹൈഡല്‍ ടൂറിസം സെന്ററിന് വരുമാനമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, സര്‍ക്കാര്‍ സംവിധാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ എന്തുകൊണ്ട് ഇത്തരം നടപടികള്‍ ഉണ്ടാകുന്നു എന്ന ചോദ്യവും പ്രസക്തമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ വൈദ്യുതിമന്ത്രിയാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍.

കടം വാങ്ങിയ പണം

കടം വാങ്ങിയ പണം

ഏഴ് കോടിയോളം രൂപ സൊസൈറ്റി വായ്പ എടുത്തിരുന്നു. ഈ പണം ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ വേണ്ടി മാത്രമായി ഉപയോഗിച്ചു എന്നാണ് വിവരം. ഇത് സംബന്ധിച്ച് മറ്റ് ചില ആക്ഷേപങ്ങളും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. എന്തായാലും വായ്പ എടുത്ത പണം ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത് എന്ന് തന്നെയാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

താത്കാലികം മാത്രം

താത്കാലികം മാത്രം

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു എന്നത് സാങ്കേതികം മാത്രമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് താത്കാലികമായ ഒരു നടപടി മാത്രമാണെന്നും ഹൈഡല്‍ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഇപ്പോള്‍ വെട്ടിക്കുറച്ച പണം തിരികെ നല്‍കുമെന്നും പറയുന്നുണ്ട്.

സര്‍ക്കാര്‍ ഇടപെടണം

സര്‍ക്കാര്‍ ഇടപെടണം

ജീവനക്കാരുടെ ശമ്പളം പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്ന ആവശ്യവും ശക്തമാണ്. സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ തന്നെയാണ് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍. തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ആണ് ആസ്ഥാനം. എന്തായാലും വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+