Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ വേണ്ട:3 വർഷം വരെ തടവും 2 ലക്ഷം പിഴയും,മുന്നറിയിപ്പുമായി പോലീസ്

സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിനിടെ ഓണ്‍ലൈൻ മാധ്യമങ്ങൾ തിക്കും തിരക്കും കൂട്ടിയതിനെ തുടർന്ന് മകൻ ചന്തു പ്രതികരിച്ച സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. പോലീസിന് പോലും ഇവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് ചന്തു പൊട്ടിത്തെറിച്ചത്. 'എന്താടോ..എന്താണ് നിങ്ങൾക്ക് വേണ്ടത്', എന്ന് നിയന്ത്രണം വിട്ട് ചന്തു ചോ​ദിക്കുകയായിരുന്നു. ഇതിനിടയിൽ പലരും ചന്തുവിനെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

ഈ വീഡിയോ വലിയ തോതിലാണ് സോഷ്യൽ ലോകത്ത് ചർച്ചയായത്. നിരവധി പേർ ചന്തുവിനെ പിന്തുണച്ച് രംഗത്തെത്തി. സിവിക് സെൻസില്ലാതെ പെരുമാറുന്നത് ആരായാലും അവരോട് കടക്ക് പുറത്ത് എന്ന് പറയുക തന്നെ വേണം എന്നാണ് എഴുത്തുകാരി ശാരദകുട്ടി കുറിച്ചത്. 'അഛൻ മരിച്ചു കിടന്നാലും ആരാധകരുടെ തോന്ന്യാസങ്ങളോട് മന്ദഹസിക്കാൻ സലിംകുമാറിൻ്റെ മകനെ നിർബ്ബന്ധിക്കരുത്. ഒരാൾ കലാകാരനായി അംഗീകാരവും ആരാധനയും നേടുന്നത് തങ്ങളുടെ ഔദാര്യത്തിലാണ് എന്ന പൊതുജനധാർഷ്ട്യത്തോളം വലിയ അശ്ലീലമില്ല. ക്ഷമ എന്നത് തലയിൽ കയറി നിരങ്ങാനുള്ള അധികാരവുമല്ല. ചന്തു സലിംകുമാറിനെ അയാളുടെ നഷ്ടത്തിൽ ആശ്വസിപ്പിക്കുവാൻ ബാധ്യസ്ഥരാണ് നാമെന്ന് ഓർക്കുന്നതാണ് പൗരബോധം. സ്വാതന്ത്ര്യത്തിൻ്റെ പേരും പറഞ്ഞ് നിൻ്റെ കയ്യിലിരിക്കുന്ന വടി ചുഴറ്റുന്നത് എൻ്റെ മൂക്കിനു മുകളിൽ കൂടിയാകരുത് എന്നുണ്ടല്ലോ. ചന്തുസലിംകുമാറിൻ്റെ സങ്കടങ്ങളിൽ അയാൾക്കൊപ്പം നിൽക്കുന്നത് മാത്രമാണ് സലിംകുമാറിനുള്ള ആദരാഞ്ജലി. അഛനേക്കാൾ വലുതാകാൻ അദ്ദേഹത്തെ അനുവദിക്കൂ',അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

keralapolice-1

അതേസമയം സംഭവം ഇത്രയും വിവാദയതോടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.

'മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+