തിരുവനന്തപുരം തെക്കന്‍ കണ്ണൂര്‍...കാരണം ഒന്നു മാത്രം!! സലിം കുമാര്‍ പറയുന്നു

  • By: Sooraj
Subscribe to Oneindia Malayalam

കനകക്കുന്ന്: തെക്കന്‍ കണ്ണൂരായി തിരുവനന്തപുരം മാറിയിരിക്കുകയാണന്ന് പ്രമുഖ നടന്‍ സലിം കുമാര്‍. ഒരു ലുക്കില്ലെന്നേയുള്ളു ഭയങ്ക ബുദ്ധിയാ- സലിം കുമാര്‍ ഫലിതങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

1

കണ്ണൂരിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് തിരുവനന്തപുരത്താണെന്നാണ് അറിയാന്‍ സാധിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ചിരി നമ്മളില്‍ നിന്നും വിട്ടുപോയത് കൊണ്ടാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

ഒരു മനുഷ്യന്റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ കൂടുതല്‍ ആളുകളുള്ളത്. സോഷ്യല്‍ മീഡിയ പല തവണയാണ് തന്നെ കൊന്നത്. അതിനെയൊക്കം ചിരി കൊണ്ടു നേരിട്ടതിനാലാണ് താന്‍ ഇപ്പോഴും ജീവിക്കുന്നതെന്നും സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിന്റെ പുസ്തകം ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് നടന്‍ ഇന്ദ്രന്‍സിനു നല്‍കിയാണ് പ്രകാശനം ചെയ്തത്.

English summary
Salim kumar says Trivandrum becomes south kannur.
Please Wait while comments are loading...