കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്യൂട്ട് വിവാദം: ചെന്നിത്തല ഋഷിരാജ് സിംഗിന്റെ കൂടെ?

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ എ ഡി ജി പി ഋഷിരാജ് സിംഗിനെതിരെ നടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വീണ്ടും. ഋഷിരാജ് സിംഗിനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ചെന്നിത്തല അറിയിച്ചു. തൃശൂരില്‍ നടന്ന വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് സിംഗ് എഴുന്നേല്‍ക്കാതിരുന്നതും സല്യൂട്ട് ചെയ്യാതിരുന്നതുമാണ് വിവാദമായത്.

സംഭവം വിവാദമായതോടെ എ ഡി ജി പി ഋഷിരാജ് സിംഗിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഋഷിരാജ് സിംഗിനോട് കാരണം കാണിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നോട്ടീസ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തതില്‍ ഉടന്‍ വിശദീകരണം നല്‍കണം എന്നായിരുന്നു നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

rishiraj-chennithala

വേദിയില്‍ വി ഐ പി കള്‍ വരുമ്പോഴൊക്കെ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ ഇല്ലെന്ന ഋഷിരാജ് സിംഗിന്റെ വിശദീകരണം സംഭവം വഷളാക്കിയിരുന്നു. താന്‍ ആഭ്യന്തരമന്ത്രിയെ അപമാനിച്ചിട്ടില്ല എന്ന് സിംഗ് വിശദീകരിച്ചെങ്കിലും അത് വിലപ്പോയില്ല. ജനപ്രതിനിധികളെ ബഹുമാനിക്കാത്ത സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ ഋഷിരാജ് സിംഗിനോട് അനുഭാവപൂര്‍ണമായ സമീപമനമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല സിംഗ് സംഭവദിവസം തന്നെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു എന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ സിംഗിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്.

<strong> ചെന്നിത്തലയെ കാണുമ്പോള്‍ ഋഷിരാജ് സിംഗ് എഴുന്നേല്‍ക്കേണ്ട കാര്യമില്ല!</strong> ചെന്നിത്തലയെ കാണുമ്പോള്‍ ഋഷിരാജ് സിംഗ് എഴുന്നേല്‍ക്കേണ്ട കാര്യമില്ല!

English summary
Salute controversy; Home Minister Ramesh Chennithala bats for ADGP Rishiraj Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X