സമസ്ത ജില്ലാ സമ്മേളനം ശൈഖുനാ കെടി ഹംസ മുസ്ലിയാര്‍ നയിക്കുന്ന സന്ദേശ യാത്രക്ക് പ്രൗഢോജ്വല തുടക്കം

  • Posted By: Desk
Subscribe to Oneindia Malayalam

മാനന്തവാടി: പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയവുമായി ഈ മാസം ഇരുപതാം തിയ്യതി വെള്ളിയാഴ്ച്ച പനമരം കോട്ടുമല ബാപ്പു മുസ്ലിയാര്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത:ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സമസ്ത:ജില്ലാ പ്രസിഡണ്ട് ശൈഖുനാ കെ ടി ഹംസ മുസ്ലിയാര്‍ നയിക്കുന്ന സന്ദേശ യാത്രക്ക് പ്രൗഢോജ്വല തുടക്കം ചരിത്രപ്രസിദ്ധമായ കാട്ടിച്ചിറക്കല്‍ മഖാം സിയാറത്തോട് കൂടി സമസ്ത:കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്ലിയാര്‍ പതാക കൈമാറി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു

 samastha

എസ് മുഹമ്മദ് ദാരിമി,പിണങ്ങോട് അബൂബക്കര്‍, എം ഹസ്സന്‍ മുസ്ലിയാര്‍, പി സി ഇബ്രാഹീം ഹാജി (വൈസ് ക്യാപ്റ്റന്മാര്‍) അഷ്റഫ് ഫൈസി പനമരം(ഡയറക്ടര്‍)ഇബ്രാഹീം ഫൈസി പേരാല്‍,എം എ ഇസ്മയില്‍ ദാരിമി(അസി:ഡയറക്ടര്‍മാര്‍)ഹാരിസ് ബാഖവി(കോ-ഓര്‍ഡിനേറ്റര്‍)എം മുഹമ്മദ് ബഷീര്‍, മൊയ്തീന്‍കുട്ടി യമാനി(അസി:കോ-ഓര്‍ഡിനേറ്റര്‍മാര്‍)എന്നിവരാണ് ജാഥയിലെ മറ്റു നായകന്മാര്‍ ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എസ് മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു ഇബ്രാഹീം ഫൈസി വാളാട് ,എം ഹസ്സന്‍ മുസ്ലിയാര്‍, പി സി ഇബ്രാഹീം ഹാജി,എം മുഹമ്മദ് ബഷീര്‍,കാഞ്ഞായി ഉസ്മാന്‍,ജാഫര്‍ ഹൈതമി,സി കുഞ്ഞബ്ദുള്ള,കെ എ നാസര്‍ മൗലവി, എം അബ്ദു റഹ്മാന്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്,വി കെ അബ്ദുറഹ്മാന്‍ ദാരിമി,സി പി മുഹമ്മദ് കുട്ടി ഫൈസി,നൗഫല്‍ മാസ്റ്റര്‍ വാകേരി, ജംഷീര്‍ പാണ്ടിക്കടവ്, സി എച് അഷ്റഫ് പനമരം അര്‍ഷാദ് ചെറ്റപ്പാലം, കാഞ്ഞായി ഇബ്രാഹീം ഹാജി, മൂസ രണ്ടിലോണ്‍, സംബന്ധിച്ചു അഷ്റഫ് ഫൈസി പനമരം സ്വാഗതവും, എം എ ഇസ്മയില്‍ ദാരിമി നന്ദിയും പറഞ്ഞു.

സന്ദേശയാത്ര 15ന് വൈത്തിരിയില്‍ നിന്നും പ്രയാണ മാരംഭിക്കും. വി മൂസക്കോയ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും ഷൗക്കത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തും ചുണ്ടേല്‍, മേപ്പാടി, ചൂരല്‍മല,അരപ്പറ്റ,പുതുക്കാട്,നെടുങ്കരണ, വടുവഞ്ചാല്‍, ആണ്ടൂര്‍, അമ്പലവയല്‍,മാടക്കര തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വൈകുന്നേരം ഏഴ് മണിക്ക് ചുള്ളിയോട് സമാപിക്കും സമാപന പരിപാടി കാഞ്ഞായി മമ്മൂട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും അബ്ദുല്ലത്തീഫ് വാഫി മുഖ്യ പ്രഭാഷണം നടത്തും ഇബ്രാഹീം ഫൈസി വാളാട്, പോള ഇബ്രാഹീം ദാരിമി,അബൂബക്കര്‍ ഫൈസി മണിച്ചിറ, കാഞ്ഞായി ഉസ്മാന്‍,കെ വി ജാഫര്‍ ഹൈതമി, കെ മുഹമ്മദ് കുട്ടി ഹസനി, മുജീബ് ഫൈസി കമ്പളക്കാട്, കാസിം ദാരിമി പന്തിപ്പൊയില്‍, അബൂബക്കര്‍ റഹ്മാനി റിപ്പ ണ്‍, കെ എ നാസര്‍ മൗലവി,മുഹമ്മദ് റഹ്മാനി തരുവണ, ജംഷീര്‍ ബാഖവി, അബ്ദുല്ലത്തീഫ് വാഫി,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, മൊയ്തീന്‍കുട്ടി യമാനി ,നൗഫല്‍ മാസ്റ്റര്‍ വാകേരി ,അലി യമാനി,നവാസ് ദാരിമി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രഭാഷണം നടത്തും.

ക്യാപ്ഷന്‍

സമസ്ത: ജില്ലാ സമ്മേളന പ്രചാരണ സന്ദേശയാത്ര കാട്ടിച്ചിറക്കലില്‍ സമസ്ത:കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്ലിയാര്‍ ജാഥാ നായകന്‍ കെ ടി ഹംസ മുസ്ലിയാര്‍ക്ക് പതാക കൈമാറി നിര്‍വഹിക്കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
samastha district conference begins in wayanad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്