കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമസ്ത പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു; 506 വിദ്യാര്‍ഥികള്‍ക്ക് ടോപ് പ്ലസ് മാര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. 5, 7, 10, 12 ക്ലാസുകളിലേക്ക് നടത്തിയ പരീക്ഷാ ഫലമാണ് പ്രഖ്യാപിച്ചത്. 96.08 ശതമാനമാണഅ വിജയം. 506 പേര്‍ക്ക് ടോപ് പ്ലസ് ലവഭിച്ചു. ഫലം 3.30 മുതല്‍ വെബ്‌സൈറ്റില്‍ (https://samastha.in) ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് സമസ്തയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാന്‍ സാധിക്കും.

s

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

ഏപ്രില്‍ 2, 3, 4 തിയ്യതികളിലായിരുന്നു പരീക്ഷ. ഉത്തരക്കടലാസ് പുനഃപ്പരിശോധന ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിന് പ്രത്യേക ഫീസ് ആവശ്യമാണ്. ഫലം എങ്ങനെ അറിയാം- സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ജിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക. ഹോം പേജില്‍ റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലാസും രജിസ്റ്റര്‍ നമ്പറും നല്‍കുക. അപ്പോള്‍ പരീക്ഷാ ഫലം ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഭാവി ആവശ്യങ്ങള്‍ക്ക് വേണ്ടി സേവ് ചെയ്യുകയും ആകാം.

മുസ്ലിം ലീഗ് 24 സീറ്റ് നേടും; തെക്കും വടക്കും മുന്നേറും, ലോക്‌സഭാ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്ന് നേതാക്കള്‍മുസ്ലിം ലീഗ് 24 സീറ്റ് നേടും; തെക്കും വടക്കും മുന്നേറും, ലോക്‌സഭാ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്ന് നേതാക്കള്‍

രജിസ്റ്റര്‍ ചെയ്ത 2,62,577 വിദ്യാര്‍ത്ഥികളില്‍ 2,54,205 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,44,228 പേര്‍ വിജയിച്ചു. 506 പേര്‍ ടോപ് പ്ലസും, 18,212 പേര്‍ ഡിസ്റ്റിംഗ്ഷനും, 42,543 പേര്‍ ഫസ്റ്റ് ക്ലാസും, 28,145 പേര്‍ സെക്കന്റ് ക്ലാസും, 1,54,822 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലായി 7,224 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,287 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്.

Recommended Video

cmsvideo
DR muhammed asheel's video about pandemic

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം ക്ലാസില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടുങ്ങാത്തകുണ്ട് - താനൂര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്റസയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ല്‌ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്‌റസയിലാണ് 472 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്. 7753 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 864 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ മെയ് 30ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്ക് 170 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതുപരീക്ഷയില്‍ കോവിഡ് 19 പശ്ചാതലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 29, 30 തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മദ്‌റസയിലെ ബന്ധപ്പെട്ടവര്‍ രേഖാമൂലം മേല്‍ തിയ്യതിക്കകം അപേക്ഷിക്കേണ്ടതാണ്.

എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

English summary
Samastha Kerala Sunni Vidyabhyasa Board exam result declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X