ഭജനമഠത്തിലെ അന്നദാനത്തിന് സമസ്തയുടെ കൈത്താങ്ങ്

  • Posted By:
Subscribe to Oneindia Malayalam

താമരശേരി: ഈങ്ങാപ്പുഴ തെയ്യപ്പാറ ഭജനമഠത്തില്‍ നടത്തിവരുന്ന അന്നദാനത്തിന്റെ ഒരു ദിവസത്തെ ചെലവ് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ വഹിച്ചു. നബിദിനാഘോഷത്തിന് ഇടയില്‍ പ്രവാചക കീര്‍ത്തനങ്ങള്‍കൊണ്ട് മുഖരിതമായ സദസിലാണ് മഹല്ല് ഖത്തീബ് റഷീദ് യമാനി അന്നദാനത്തിനുള്ള ഫണ്ട് ഏല്‍പ്പിച്ചത്. ഭജനമഠം പ്രസിഡന്റ് മുകുന്ദന്‍ ചുള്ളിയാട്ട്, പഞ്ചായത്തംഗം സജിനി രാമന്‍കുട്ടി, കണ്‍വീനര്‍ ഗോപാലന്‍ തൊണ്ടമല എന്നിവര്‍ തുക ഏറ്റുവാങ്ങി.

പള്ളിയില്‍ കൂട്ടമണി; സുനാമി വരുന്നേ അലര്‍ച്ച, ജനം ഇറങ്ങിയോടി, ഒടുവില്‍ സംഭവിച്ചത്...

സലാം അസ്്അദി, ശാഫി ഫൈസി, പോക്കര്‍ ഹാജി, മഹല്ല് പ്രസിഡന്റ് കെ.കെ അബ്ദുറഹ്്മാന്‍ മാസ്റ്റര്‍, ഇബ്രാഹിം തട്ടൂര്‍, റഹീം പാറക്കല്‍, എ.സി ഖാദര്‍, ഗഫൂര്‍ തട്ടൂര്‍, എ.സി ആബിദ്, യു. നിഷാദ്, പി.കെ അഷറഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

skssf

തെയ്യപ്പാറ ഭജനമഠത്തിന് അന്നദാനത്തിനുള്ള ഫണ്ട് മഹല്ല് ഖത്തീബ് റഷീദ് യമാനി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Samastha supports Bhajanamadam's food distributiuon

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്