Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ഡി മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചു: സന്ദീപ് നായർ; വെളിപ്പെടുത്തൽ ഗൗരവകരമെന്ന് കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ ഇഡി ആവശ്യപ്പെട്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ പേരുകൾ പറയാൻ സമ്മർദ്ദമുണ്ടായതായും സന്ദീപ് പറഞ്ഞു. ജയിൽ മോചിതനായ ശേഷമായിരുന്നു സന്ദീപിൻ്റെ പ്രതികരണം.

1

സ്വപ്ന സുരേഷിനെ സഹായിക്കാനാണ് ഒളിവിൽ പോയതെന്നും ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ പോയിട്ടുണ്ടെന്നും സന്ദീപ് വ്യക്തമാക്കി. അതേസമയം, ഇ ഡി മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചുവെന്ന പരാമർശം ഗൗരവം സ്വഭാവത്തിലുള്ളതാണെന്നും ഇത് കോടതി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സന്ദീപിൻ്റെ വെളിപ്പെടുത്തൽ ഗൂഢാലോചനയുണ്ടെന്ന സിപിഎം നിലപാട് ശരിവയ്ക്കുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

2

പ്രമാദമായ തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. സന്ദീപ് നായർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നിർണായക വിവരങ്ങളാണ് മാധ്യമങ്ങളുമായി പങ്കുവച്ചത്. സന്ദീപിൻ്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയത് പി എസ് സരിത്താണ്. ഡോളർ കടത്തിയതായി തനിക്കറിയില്ലെന്ന് പറഞ്ഞ സന്ദീപ് സ്വപ്നയെ സഹായിക്കാനാണ് താൻ ബംഗളൂരുവിലേക്ക് പോയതെന്നും സമ്മതിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പറയാനില്ല. കോടതിയുടെ പക്കലുള്ള കേസായതിനാൽ പ്രതികരിക്കാനില്ലെന്നായിരുന്നു സന്ദീപ് പറഞ്ഞത്.

3

ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചതായും സന്ദീപ് പറഞ്ഞു .മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ പേരുകൾ പറയാൻ സമ്മർദ്ദമുണ്ടായി. ലൈഫ് മിഷനിൽ കമ്മീഷൻ കിട്ടിയെന്നും സർക്കാർ പദ്ധതിയിൽ കമ്മീഷൻ ലഭിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സന്ദീപ് പറഞ്ഞു. യുഎഇ കോൺസുലേറ്റാണ് കമ്മീഷൻ നൽകിയതെന്നും സന്ദീപ് വെളിപ്പെടുത്തി.

4

അതേസമയം, സന്ദീപ് വെളിപ്പെടുത്തിയ നിർണായക വിവരങ്ങളോട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത് ഇങ്ങനെ. ഇ ഡി മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചുവെന്ന പരാമർശം ഗൗരവം സ്വഭാവത്തിലുള്ളതാണെന്നും ഇത് കോടതി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സന്ദീപിൻ്റെ വെളിപ്പെടുത്തൽ ഗൂഢാലോചനയുണ്ടെന്ന സിപിഎം നിലപാട് ശരിവയ്ക്കുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

5

സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി വൻ സ്വർണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം നടത്തിയത്. യുഎഇ കോൺസൽ ജനറൽ, അറ്റാഷെയെ എന്നിവരുടെ സഹായത്തോടെയായിരുന്നു ഇത്. 30 കിലോയുടെ സ്വർണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തിൽ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+