'കോൺഗ്രസിൽ ചേർന്നത് മുതൽ മിത്രോംസ് ചോദിക്കുന്ന ആ ചോദ്യത്തിന് ഒരു ഉത്തരമായിരിക്കുന്നു'; സന്ദീപ് വാര്യർ
തിരുവനന്തപുരം: കോൺഗ്രസിൽ എത്തിയത് മുതൽ കേൾക്കുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായെന്ന് സന്ദീപ് വാര്യർ. പൊന്നാനിയിൽ ഇന്ന് പോകുവുകയാണെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. പൊന്നാനിയിൽ താൻ ഇന്ന് പോവുകയാണ് എന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എം പി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തുമെന്നും സന്ദീപ് പറഞ്ഞു.
സന്ദീപ് വാര്യർ പങ്കുവെച്ച കുറിപ്പ്:
കോൺഗ്രസിൽ ചേർന്നത് മുതൽ മിത്രോംസ് ചോദിക്കുന്നത് പൊന്നാനിയിൽ പോകുന്നില്ലേ എന്നാണ്. ഒടുവിൽ ആ ചോദ്യത്തിന് ഒരു ഉത്തരമായിരിക്കുന്നു . പൊന്നാനിയിൽ ഇന്ന് പോകുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എം പി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തും.
സ്വാമിയേ ശരണമയ്യപ്പ., എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്,

അതേ സമയം ബി ജെ പി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനയ്ക്ക് മുൻപ് തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം നൽകുമെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. തീരുമാനം വൈകരുതെന്നും സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു. പാർട്ടി എന്ത് പദവി തന്നാലും സ്വീകരിക്കുമെന്നായിരുന്നു എ ഐ സി സി നേതൃത്വവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സന്ദീപ് പറഞ്ഞത്
അതേ സമയം സന്ദീപിനെ കെ പി സി സി പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയൻ പൂക്കാടൻ രംഗത്ത് വന്നിരുന്നു. കെ പി സി സി ചുമതയ്ക്ക് യോഗ്യതയുള്ള നിരവധി നേതാക്കൾ പാലക്കാട് ഉണ്ടെന്നും ബി ജെ പിയിൽ നിന്ന് തള്ളിക്കളഞ്ഞ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിക്ക് വേണ്ടാത്ത് കൊണ്ടാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സന്ദീപിനെ പിടിച്ച് നിർത്താതിരുന്നതെന്നും എന്താണ് സന്ദീപിന്റെ സംഭാവാന എന്നും വിജയൻ ചോദിച്ചു. സന്ദീപ് വന്നത് പാലക്കാട് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായെന്നും സന്ദീപ് വന്നത് കൊണ്ട് വോട്ട് കുറഞ്ഞെന്നും വിജയൻ പറഞ്ഞു.












Click it and Unblock the Notifications