കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബാസൂത്രണം നിര്‍ത്തണമെന്ന് സംഘപരിവാര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദു കുടുംബങ്ങളില്‍ കുടംബാസൂത്രണം നിര്‍ത്തി കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് സംഘപരിവാര്‍. ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികളെങ്കിലും വേണം എന്നാണ് സംഘപരിവാറിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച രഹസ്യ സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കൂടുന്നതാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധന ഹിന്ദുക്കളിലേക്കാള്‍ ഉയര്‍ന്നതാണെന്ന് സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Sangh Parivar

ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ വര്‍ദ്ധന കണ്ടെത്തിയത്. ആര്‍എസ്സും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്നായിരുന്നു പഠനം നടത്തിയത്.

15 വയസ്സുവരെുള്ള കുട്ടികളുടെ കണക്കാണ് പരിശോധിച്ചത്. കേരളത്തിലെ പല ജില്ലകളിലും മുസ്ലീം കുടുംബങ്ങളില്‍ ഉള്ള കുട്ടികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദു കുട്ടികള്‍ കുറവാണത്രെ. ന്യൂനപക്ഷങ്ങളിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ മലപ്പുറം ജില്ലയാണ് മുന്നിലുള്ളതെന്നും സംഘപരിവാര്‍ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്ത് 75 ശതമാനമാണത്രെ ന്യൂനപക്ഷങ്ങളുടെ വളര്‍ച്ച.

മത പരിവര്‍ത്തനവും ബോധപൂര്‍വ്വമായ ജനസംഖ്യ കൂട്ടലും ആണ് ഇതിന് കാരമായി കണ്ടെത്തിയിരിക്കുന്നത്. മത പരിവര്‍ത്തനത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. മംഗളം പത്രമാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

English summary
Sangh Parivar asks Hindu Families to stop family planning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X