കുട്ടികൾ ഉണ്ടാകില്ല: 'ഉള്ളി കറി തിന്നാലോ ?, സംഘ്പരിവാര്‍ പ്രചാരണത്തെ ട്രോളി ശിവൻകുട്ടി
തിരുവനന്തപുരം: സംഘപരിവാർ പ്രചരണത്തെ ട്രോളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ബിരിയാണി കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ല എന്ന് സംഘപരിവാർ പ്രചരണം നടത്തിയിരുന്നു. ഇതിന് എതിരെ പ്രതികരിച്ചാണ് ശിവൻകുട്ടി രംഗത്തെത്തിയത്.
ബിരിയാണി തിന്നാൽ കുട്ടികൾ ഉണ്ടാവില്ലെന്ന് സംഘ പരിവാർ പറയുന്നു. എന്നാൽ ഉള്ളി കറി കഴിച്ചാലോ ? എന്ന ചോദ്യമാണ് മന്ത്രി ഉയർത്തിയത്. ഇത്തരത്തിലുള്ള പ്രചരണത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്.
അതിനാൽ ഇന്ന് ഉച്ചയ്ക്ക് ഭക്ഷണമായി ബിരിയാണി ആവാം എന്നും വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് പ്രതികരിച്ച് രംഗത്തെത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബീഫ് കഴിക്കുന്നു എന്ന തരത്തിലുള്ള വിവാദങ്ങളും ഫോട്ടോയും പ്രചരിച്ചിരുന്നു. അന്ന് വിഷയത്തിൽ സുരേന്ദ്രൻ പ്രതികരിച്ചത് താൻ കഴിച്ചത് ബീഫ് അല്ല , പകരം ഉള്ളിക്കറിയാണ് എന്നാണ്. ഈ സംഭവം പിന്നീട് സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ട്രോൾ ആയി മാറിയിരുന്നു. ഈ വിഷയത്തെ വീണ്ടും ഓർമിപ്പിച്ചാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.

അതേസമയം, ബിരിയാണി കഴിക്കുന്നത് വന്ധ്യതയ്ക്ക് കാരണം ആകുമെന്നാണ് സംഘപരിവാർ പ്രചരണം നടത്തിയത്. തമിഴ്നാട്ടിലെ മുസ്ലിം വിഭാഗത്തിൽ ഉള്ള സ്ത്രീകളെ ലക്ഷ്യം വച്ചായിരുന്നു ഇത്തരത്തിലുള്ള പ്രചരണം അഴിച്ചുവിട്ടത്. ബിരിയാണിയിൽ ജനന നിയന്ത്രണത്തിനുള്ള ഗുളികകൾ ചേർക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രചരണമാണ് സംഘപരിവാർ നടത്തിയത്.

അതേസമയം, തമിഴ്നാട്ടിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളെ കൂടി ലക്ഷ്യം വെയ്ച്ചാണ് സംഘ്പരിവാർ ഈ പരാമർശം നടത്തിയത്. ബിരിയാണി കഴിച്ചാൽ കുട്ടികളുണ്ടാവില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്ടിലെ മുസ്ലിം വ്യാപാരികൾ നടത്തുന്ന ബിരിയാണി സ്ഥാപനങ്ങളെ ഉന്നം വെയ്ക്കുകയായിരുന്നു ലക്ഷ്യം. ഗോവധ നിരോധനം, ഹലാൽ ഭക്ഷണ വിവാദം എന്നിങ്ങനെ ഉളള വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് പിന്നാലെ ആണ് ഈ പ്രചാരണം ഉണ്ടായത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിങ്ങനെ ഉളള സമൂഹ മാധ്യമങ്ങളിൽ പ്രചാരണം വ്യാപിക്കുന്നു എന്ന് 'ദ ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്യ്തിരുന്നു.

ബിരിയാണിയിൽ ജനന നിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു ഇത്തരത്തിലുളള വാഹങ്ങളാണ് ഉന്നയിച്ചത്. ചെന്നൈയിൽ മാത്രം നാൽപ്പതിനായിരം അധികം ബിരിയാണി കടകൾ ഉണ്ട്. ഇത് സംസ്കാരത്തെ നശിപ്പിക്കുകയാണ്. ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നു എന്നാണ് ഒരാൾ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

ഇരുപതിനായിരം ഫോളോവേഴ്‌സുണ്ട് ഈ യൂസറിന്. ഹിന്ദുക്കളെ വന്ധ്യംകരിക്കുകയാണ് ഈ കടകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ഇത്തരത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ട്വിറ്റര്‍ പേജിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

മൈക്കിളപ്പന്റെ 'ചാമ്പിക്കോ' ട്രെന്റ് ഏറ്റെടുത്ത് ശിവൻകുട്ടിയും; വീഡിയോ വൈറൽ
ഭീഷ്മപര്‍വം എന്ന സിനിമയിൽ നടൻ മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും ഏറ്റെടുത്ത് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും. പുതിയ ട്രെന്‍ഡിനൊപ്പം നീങ്ങിയിരിക്കുകയാണ് മന്ത്രി. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെ ആണ് ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭീഷ്മ ശൈലിയിലാണ് മന്ത്രിയുടെ ഫോട്ടോഷൂട്ട് വീഡിയോ എത്തിയത്.

ട്രെൻഡിനൊപ്പം തന്നെ ഏറെ ജന ശ്രദ്ധയും പങ്കിട്ട ഈ വീഡിയോ പിടിച്ചെടുത്തു. "ട്രെൻഡി നൊപ്പം ചാമ്പക്കോ '- എന്ന അടിക്കുറിപ്പോടെ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. അമല്‍ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് ആണ് ഭീഷ്മപർവ്വം. സിനിമയിൽ നടൻ മമ്മൂട്ടിയുടെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും ആണ് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിരിക്കുന്നത്.












Click it and Unblock the Notifications