അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആരും സംഘപരിവാറിന് പണയം വെച്ചിട്ടില്ലെന്ന് പിണറായി
കൊച്ചി:ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍എസ്എസിനെ ആഞ്ഞടിച്ചാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും, നടനും ചലച്ചിത്ര സംവിധായകനും ഒക്കെയായ ഗിരീഷ് കര്‍ണാടിനെ അനുകൂലിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഗിരീഷ് കര്‍ണാട് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശമായിരുന്നു വധഭീഷണിക്ക് ഇടയാക്കിയത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണം എന്നായിരുന്നു കര്‍ണാട് ആവശ്യപ്പെട്ടത്. കല്‍ബുര്‍ഗിയുടെ ഗതിയായിരിക്കും കര്‍ണാടിനെന്ന ഭീഷണി സന്ദേശമാണ് എത്തിയത്.

ഇതിനെതിരെയാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കാര്‍ സംഘപരിവാറിന് പണയം വെച്ചിട്ടില്ലെന്നാണ് പിണറായി പറഞ്ഞത്. ഭീഷണിപ്പെടുത്തുന്ന കത്ത് അസഹിഷ്ണുത മാത്രമല്ല, വര്‍ഗീയ വാദികളുടെ രക്തദാഹം കൂടി പുറത്തു കൊണ്ടുവരുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടന എല്ലാ പൌരന്മാർക്കും ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യംനല്കുന്നു. അ...
Posted by Pinarayi Vijayan onWednesday, November 11, 2015
മറ്റുള്ളവര്‍ പറയുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതു നിങ്ങള്‍ക്ക് അറിയിക്കാം. അല്ലാതെ വധശിക്ഷ വിധിച്ചു കളയും എന്ന ഭീഷണി അംഗീകരിച്ചു തരാനാവില്ലെന്നും പിണറായി വ്യക്തമാക്കുന്നു. കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറുമ്പോള്‍ അവയെ പ്രോത്സാഹിപ്പിക്കാനോ മൗനം കൊണ്ട് സമ്മതം നല്‍കാനോ തയ്യാറാകുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമാണ് ഇത്തരം ഭീഷണികള്‍ക്കും അസഹിഷ്ണുതയ്ക്കും ഇന്ധനം പകരുതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications