കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് സംഘപരിവാറിന്റെ നിലപാടുകള്‍; തുറന്നടിച്ച് ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. സംഘപരിവാറിന്റെ നയങ്ങളും നിലപാടുകളും കണക്കിലെടുത്ത് മുന്നോട്ടുപോയതാണ് കൊവിഡ് പ്രതിരോധത്തിലും രാജ്യത്തിന് തിരിച്ചടിയായതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

പാത്രം കൊട്ടിയും പ്രാര്‍ത്ഥിച്ചും ഗോമൂത്രം കുടിച്ചും കൊവിഡിനെ അകറ്റാമെന്ന് പ്രചരിപ്പിച്ചതിന്റെ ദുരന്തം കൂടിയാണ് രാജ്യം ഇന്നനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇപി ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഹൃദയം നുറുങ്ങുന്ന കാഴ്ച

ഹൃദയം നുറുങ്ങുന്ന കാഴ്ച

കൊവിഡ് മഹാമാരി ഇന്ത്യയില്‍ അതിരൂക്ഷമായി വ്യാപിക്കുകയാണ്. ശ്വാസംകിട്ടാതെ മനുഷ്യന്‍ പിടഞ്ഞു മരിക്കുന്നതിന്റെയും ശ്മശാനങ്ങളില്‍ കൂട്ടച്ചിതകളായി എരിഞ്ഞൊടുങ്ങുന്നതിന്റെയും ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണെങ്ങും. പ്രതിദിന രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം രണ്ടേ കാല്‍ കോടിയോളമായി. ലോക ജനസംഖ്യയുടെ 18 ശതമാനം അധിവസിക്കുന്ന രാജ്യത്ത് കൊവിഡ് കനത്ത ദുരിതം വിതയ്ക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

സര്‍ക്കാരിന്റെയും കടമ

സര്‍ക്കാരിന്റെയും കടമ

എനിക്ക് പരിമിതമായ അറിവേയുള്ളൂ. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഈയവസരത്തില്‍ പങ്കുവെക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നല്‍കി സ്വന്തം ജനതയെ കാത്തുരക്ഷിക്കുകയാണ് ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റെയും കടമ. ശാസ്ത്ര സാങ്കേതികമേഖലകളില്‍ ലോകം കൈവരിക്കുന്ന നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി, ജനങ്ങള്‍ക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതം ഒരുക്കിക്കൊടുക്കുക എന്നതാണ് പ്രധാനം.

 അമ്പേ പരാജയമാണ്

അമ്പേ പരാജയമാണ്

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമ്പേ പരാജയമാണ്. നിലവിലുള്ള ശാസ്ത്ര സാങ്കേതിക അഭിവൃദ്ധി ഉപയോഗിക്കുന്നു എന്നല്ലാതെ പുതിയ പഠനങ്ങള്‍ക്കോ, പരീക്ഷണങ്ങള്‍ക്കോ തയ്യാറാകുന്നില്ല. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ശാസ്ത്രപുരോഗതിയും മറ്റും പ്രയോജനപ്പെടുത്താനുള്ള നല്ല ഇടപെടലുകള്‍ ഉണ്ടായിരുന്നു. പുതിയ കാലത്തെ വളര്‍ച്ചകള്‍ പ്രയോജനപ്പെടുത്താനും പുരോഗമനപരമായ മാറ്റങ്ങള്‍ സ്വായത്തമാക്കാനും താല്‍പ്പര്യമെടുക്കുകയും ചെയ്തിരുന്നു.

സംഘപരിവാര്‍ നടത്തിയത്

സംഘപരിവാര്‍ നടത്തിയത്

എന്നാല്‍, ബി ജെ പി അധികാരത്തില്‍ വന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റംവന്നു. ശാസ്ത്രവളര്‍ച്ചയെ കുറച്ചു കാണാനും പരിഹസിക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനുമുള്ള തീവ്രശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പുതിയ പഠനങ്ങളും പരീക്ഷണങ്ങളും നടത്താന്‍ തരിമ്പും ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ സൃഷ്ടിച്ച പുരോഗതിയുടെയും യുക്തിയുടെയും പാതയില്‍ നിന്നു പിന്തിരിഞ്ഞു നടക്കാനുള്ള പ്രതിലോമപരമായ നീക്കങ്ങള്‍ സജീവമാക്കുകയും ചെയ്യുന്നു. ശാസ്ത്രവിരുദ്ധ നിലപാട് പ്രചരിപ്പിക്കുകയും അതുവഴി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി വളരേണ്ട സാഹചര്യം ഇല്ലാതാക്കുകയുമാണ്. പുതുതലമുറയെ നവീനവിജ്ഞാനപാതയിലൂടെ നയിക്കുന്നതിന് പകരം, പുരാണങ്ങളുടെയും പഴങ്കഥകളുടെയും പേരില്‍ അവരെ വഴിതെറ്റിക്കുന്നു.

 ജന്മിമാടമ്പി വ്യവസ്ഥ

ജന്മിമാടമ്പി വ്യവസ്ഥ

സംഘപരിവാര്‍ സംഘടനകളെയാകെ നയിക്കുന്ന ആര്‍ എസ് എസ് അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലകളിലും നടപ്പാക്കിപ്പോരുന്നത്. സവര്‍ണ മേധാവിത്തത്തിന്റെയും ജന്മിമാടമ്പി വ്യവസ്ഥകളുടെയും ഉപാസകര്‍ എല്ലാ അര്‍ത്ഥത്തിലും നാടിനെ പിന്നോട്ട് നയിക്കാനാണ് ശ്രമിക്കുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ ജനതയെ അടിമത്തത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇല്ലായ്മയുടെയും കെടുതികളില്‍ ആഴ്ത്തിയിരുന്ന ദുര്‍വ്യവസ്ഥകള്‍ തിരിച്ചുകൊണ്ടുവരാനാണ് നീക്കം.

പാത്രം കൊട്ടിയും പ്രാര്‍ത്ഥിച്ചും

പാത്രം കൊട്ടിയും പ്രാര്‍ത്ഥിച്ചും

സംഘപരിവാറിന്റെ നയങ്ങളും നിലപാടുകളും കണക്കിലെടുത്ത് മുന്നോട്ടുപോയതാണ് കൊവിഡ് പ്രതിരോധത്തിലും രാജ്യത്തിന് തിരിച്ചടിയായത്. പാത്രം കൊട്ടിയും പ്രാര്‍ത്ഥിച്ചും ഗോമൂത്രം കുടിച്ചും കൊവിഡിനെ അകറ്റാമെന്ന് പ്രചരിപ്പിച്ചതിന്റെ ദുരന്തം കൂടിയാണ് രാജ്യം ഇന്നനുഭവിക്കുന്നത്. ബുദ്ധിപരമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയല്ല, മരവിപ്പിക്കുക എന്നതാണ് സംഘപരിവാര്‍ അജണ്ട.

മഹാദുരന്തം

മഹാദുരന്തം

വാക്സിനേഷന്‍ തുടങ്ങി 113 ദിവസം പിന്നിട്ടിട്ടും ജനസംഖ്യയുടെ രണ്ടര ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ നല്‍കാനായത്. ചിലിയില്‍ ഇത് 37 ശതമാനവും അമേരിക്കയില്‍ 34 ശതമാനവും ബ്രിട്ടനില്‍ 26 ശതമാനവുമാണ്. മഹാദുരന്തത്തില്‍ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി കൊണ്ടിരിക്കുന്ന ഘട്ടത്തിലും കോര്‍പ്പറേറ്റ് ദാസ്യവേല ചെയ്യാന്‍ ഒരു മടിയും ഉണ്ടായില്ല കേന്ദ്ര സര്‍ക്കാരിന്. നിസ്സഹായത മുതലെടുത്ത്, ജനങ്ങളെ കൊള്ളയടിക്കാന്‍ വാക്സിന്‍ കമ്പനികള്‍ക്ക് അവസരം ഒരുക്കി. നൂറോളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റിഅയച്ചത്. കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മെച്ചമായിരുന്നു ഈ രാജ്യങ്ങളുടെ അവസ്ഥ. ആ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ച്, കോര്‍പ്പറേറ്റ് ലാഭക്കൊതിക്ക് ചൂട്ടുപിടിക്കുകയായിരുന്നു.

കടുത്ത അസമത്വം

കടുത്ത അസമത്വം

സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷനില്‍നിന്ന് ഒഴിഞ്ഞുവെന്ന് മാത്രമല്ല, വാക്‌സിന്‍ വിതരണത്തില്‍ കടുത്ത അസമത്വത്തിന് കേന്ദ്രനയം വഴിവെക്കുകയും ചെയ്തു. 139 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ചുമതല രണ്ടു കമ്പനികള്‍ക്കാണ് നല്‍കിയത്. വര്‍ഷങ്ങളെടുത്താലും ആവശ്യമായ വാക്സിന്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വാക്സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അടഞ്ഞുകിടക്കുകയാണ്. കൊവിഡ് രോഗം വന്ന് ഒന്നര വര്‍ഷം പിന്നിടുന്ന അവസരത്തിലും ഈ സ്ഥാപനങ്ങള്‍ പുനഃപ്രവര്‍ത്തിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല.

 ജാഗ്രത കുറവുണ്ടായി

ജാഗ്രത കുറവുണ്ടായി

കൊവിഡിന്റെ ഒന്നാംഘട്ടത്തില്‍ തന്നെ ജാഗ്രത കുറവുണ്ടായി. രോഗത്തെ കുറിച്ചും രോഗപ്രതിരോധത്തെ കുറിച്ചും വേണ്ടത്ര അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചില്ല. വാക്സിനും ഓക്സിജന്‍ പോലുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ കടുത്ത അനാസ്ഥയുണ്ടായി. ചൈന, ക്യൂബ പോലുള്ള രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഇനി ഇത്തരം വീഴ്ചകള്‍ സംഭവിക്കരുത്.

നാം സജ്ജരാകേണ്ടതുണ്ട്

നാം സജ്ജരാകേണ്ടതുണ്ട്

കൊവിഡ് പോലുള്ള മഹാമാരികളെ നേരിടാന്‍ എല്ലാ തരത്തിലും നാം സജ്ജരാകേണ്ടതുണ്ട്. പൊതുമേഖലയിലുള്ള വാക്സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. ആവശ്യമായ പരീക്ഷണങ്ങളും പഠനങ്ങളും സജീവമാക്കണം. നിരവധി വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലാണ് ഇക്കാര്യത്തില്‍ വേണ്ടത്. കൊവിഡ് വ്യാപനം ലോകമെങ്ങും മനുഷ്യന്റെ ജീവിതക്രമം അടിമുടി മാറ്റിമറിച്ചു. ഒരു മാസ്‌ക് എന്നതില്‍ നിന്ന് ഡബിള്‍ മാസ്‌കിങ്ങ് എന്ന നിലയില്‍ കൊവിഡ് പ്രതിരോധ രീതികളും മാറിക്കൊണ്ടിരിക്കുന്നു.

പഠനവിധേയമാകേണ്ടതല്ലേ?

പഠനവിധേയമാകേണ്ടതല്ലേ?

മനുഷ്യശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ പോലും പരിണാമങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇത്തരം പുതുചര്യകള്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ പുത്തന്‍ ജീവിതരീതികളും മറ്റും മനുഷ്യനില്‍ ബാഹ്യവും ആന്തരികവുമായി വരുത്തുന്ന മാറ്റങ്ങളും പ്രകൃതിയിലാകെ ഉണ്ടാക്കുന്ന മാറ്റങ്ങളും പഠനവിധേയമാകേണ്ടതല്ലേ?.

 ആരോഗ്യരക്ഷ

ആരോഗ്യരക്ഷ

ഈ മാറ്റങ്ങളെല്ലാം പഠനവിധേയമാക്കി, ആരോഗ്യരക്ഷയ്ക്ക് ആവശ്യമായ നവീന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണ്ടതല്ലേ?. ശാസ്ത്രപുരോഗതി മനസ്സിലാക്കി കൊടുത്ത്, പുതിയ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നമ്മുടെ പുതുതലമുറയെ കാലത്തിന് അനുസരിച്ച് മുന്നോട്ടുപേകാന്‍ കഴിവും പ്രാപ്തിയുള്ളവരാക്കണം. ഇതായിരിക്കണം ഒരു ഗവണ്‍മെന്റ് നിര്‍വഹിക്കേണ്ട ദൗത്യം. ഒപ്പം, മനുഷ്യബുദ്ധിയുടെ കണ്ടെത്തലുകള്‍ നിഷേധിക്കുന്ന പ്രതിലോമ ശക്തികളെ പരാജയപ്പെടുത്തുകയും പ്രധാനമാണ്.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

English summary
Sangh Parivar's stand was a setback for India in the Covid defense Says, EP Jyarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X