കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ഉണ്ണികൃഷ്ണന്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു; ഒടിടി റിലീസുകള്‍ വന്‍ തിരിച്ചടിയാകും: സംവിധായകന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമകളുടെ ഒടിടി റിലീസുകളെ സ്വാഗതം ചെയ്ത ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ നിലപാടിനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒടിടി റിലീസ് ഇന്ന് ഒരു ആശ്വാസമായി കാണുന്ന് സിനിമാക്കാര്‍ ഉണ്ടെങ്കില്‍ നാളെ അത് വലിയ ദോഷമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ക്യൂബ്, ഡിഎഫ്ഒ വഴിയൊക്കെ വഴി ഒരു ചിത്രം തിയേറ്ററില്‍ കളിക്കണമെങ്കില്‍ വലിയ തുക അവര്‍ക്ക് നല്‍കേണ്ടതുണ്ട്. എന്നാല്‍ തുടക്കത്തില്‍ ഇതായിരുന്നില്ല അവര്‍ സ്വീകരിച്ചെന്ന നിലപാടെന്നും ശാന്തിവിള ദിനേശ് ഓര്‍മ്മിപ്പിക്കുന്നു.

മരക്കാര്‍ റിലീസില്‍ ആന്റണിക്ക് പിഴച്ചു: മന്ത്രി ആശീര്‍വാദിന്റെ മാനേജരാണോ: ശാന്തിവിള ദിനേശ്മരക്കാര്‍ റിലീസില്‍ ആന്റണിക്ക് പിഴച്ചു: മന്ത്രി ആശീര്‍വാദിന്റെ മാനേജരാണോ: ശാന്തിവിള ദിനേശ്

ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക് മാറുമ്പോള്‍ നിങ്ങള്‍

ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക് മാറുമ്പോള്‍ നിങ്ങള്‍ക്ക് വന്‍ ലാഭം ഉണ്ടാവുമെന്നായിരുന്നു ആരംഭ ഘട്ടത്തില്‍ അവര്‍ പറഞ്ഞത്. സൗജന്യമായിട്ടല്ലെ ഞങ്ങല്‍ സിനിമകള്‍ കാണിക്കുന്നതെന്ന വാഗ്ദാനവുമുണ്ടായിരുന്നു. ഡിഎഫ്ഒ ആദ്യമായി വന്ന് സിനിമ എങ്ങനെ ഡിജിറ്റലാകണം, അതുവഴിയ സിനിമാക്കാര്‍ക്കുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളാണ് ഞാനെന്നും അദ്ദേഹം പറയുന്നു.

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍; പങ്കുവെച്ചത് കഥകളിക്കൊരുങ്ങുന്ന ചിത്രങ്ങല്‍

സാറ്റ്ലൈറ്റ് റിലീസുകള്‍ വന്നതോടെ തീയേറ്ററുകളിലെ ഫിലിം പ്രൊജക്ടറുകള്‍ എല്ലാം ഊരിമാറ്റി.

സാറ്റ്ലൈറ്റ് റിലീസുകള്‍ വന്നതോടെ തീയേറ്ററുകളിലെ ഫിലിം പ്രൊജക്ടറുകള്‍ എല്ലാം ഊരിമാറ്റി. എന്നാല്‍ അതിന് ശേഷം ഈ കമ്പനികള്‍ എല്ലാം തന്നെ വലിയ തുക ഈടാക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് ദിവസം കളിക്കുന്ന സിനിമകള്‍ക്ക് പോലും ആറു ദിവസത്തെ പണം അടയ്ക്കണമെന്ന സ്ഥിതിയായി. എത്ര ലക്ഷം രൂപയാണ് അങ്ങനെ തന്നെ അവര്‍ കൊള്ളയടിക്കുന്നത്. ഒടിടികളും നാളെ അങ്ങനെയാവും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

സിനിമക്കാര്‍ക്ക് തൊഴില്‍ ഒരുപാട് കിട്ടുന്നു എന്നതിനാല്‍ ഒടിടിയെ പ്രോല്‍സാഹിപ്പിക്കണം

സിനിമക്കാര്‍ക്ക് തൊഴില്‍ ഒരുപാട് കിട്ടുന്നു എന്നതിനാല്‍ ഒടിടിയെ പ്രോല്‍സാഹിപ്പിക്കണമെന്ന ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന കണ്ടു. ഉണ്ണികൃഷ്ണന്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണെന്ന് ഞാന്‍ പറയും. എന്റെ പടമായ ആറാട്ട് തിയേറ്ററില്‍ കളിക്കും പക്ഷെ ഒടിടി വരുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നത്. തിയേറ്ററുകാരുടെ വിഷമം ഞങ്ങള്‍ മനസ്സിലാക്കുന്നു, പക്ഷെ ഞങ്ങളുടെ പടം ഒടിടിയില്‍ കളിക്കുമെന്ന് ദിലീപും ആന്റണി പെരുമ്പാവൂരുമൊക്കെ പറഞ്ഞത് പോലുള്ള നിലപാടാണ് ബി ഉണ്ണികൃഷ്ണന്റേത്.

കേരളത്തിലെ തിയേറ്ററുകള്‍ എല്ലാം പൂട്ടി, ഒടിടി മാത്രമാകുന്ന ഒരു ഘട്ടം വരുമ്പോള്‍

കേരളത്തിലെ തിയേറ്ററുകള്‍ എല്ലാം പൂട്ടി, ഒടിടി മാത്രമാകുന്ന ഒരു ഘട്ടം വരുമ്പോള്‍ ഇന്ന് 65 കോടിയൊക്കെ പറയുന്ന മരക്കാര്‍ പോലുള്ള ഒരു സിനിമയുമായി ചെന്നാല്‍ അവര്‍ ചില്ലപ്പോള്‍ ആറരക്കോടി വേണമെങ്കില്‍ എടുക്കാമെന്ന് പറയും. ഈ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ പടം കിട്ടുന്ന വിലയ്ക്ക് അവര്‍ക്ക് നല്‍കേണ്ടി വരും. വരും കാലത്ത് ഒടിടി ചതിക്കാന്‍ പോവുന്നത് ഇങ്ങനെയായിരിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ക്കുന്നു.

തിയേറ്ററുകളില്‍ കളിക്കേണ്ട പടം തിയേറ്ററില്‍ തന്നെ കളിക്കണം.

തിയേറ്ററുകളില്‍ കളിക്കേണ്ട പടം തിയേറ്ററില്‍ തന്നെ കളിക്കണം. ആറിഞ്ച് സ്ക്രീനിലല്ല ഒരു സിനിമ കളിക്കേണ്ട്. ഡോള്‍ബി സൗണ്ടിലൊക്കെ സൃഷ്ടിച്ചെടുക്കുന്ന ഒരു സിനിമ മൊബൈലില്‍ അല്ല കാണേണ്ടതെന്ന് പഠിപ്പിക്കേണ്ട സാഹചര്യത്തിലാണ് ഒടിടി പ്ലാറ്റ് ഫോമില്‍ പ്രദര്‍പ്പിച്ചാല്‍ ഒരുപാട് ജോലി കിട്ടുമെന്ന് ഫെഫ്ക പറയുന്നത്. അത്രയും പടം തിയേറ്ററില്‍ റിലീസ് ചെയ്താല്‍ ജോലി കിട്ടില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഇതൊക്കെ ചാനലുകളില്‍ വന്ന് ചുമ്മാതെ ഭൗതിക വാദങ്ങള്‍ അടിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

കറുപ്പോ വെളുപ്പോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും; പുതിയ ചിത്രങ്ങളുമായി മീര നന്ദന്‍

Recommended Video

cmsvideo
Marakkar To Have Record Breaking Fan Shows Number May Cross 1000 Mark | Oneindia Malayalam

English summary
santhivila dinesh's criticize over Director B Unnikrishnan's support for OTt releases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X