Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പിന്തുണച്ച എന്നെ അയാള്‍ ഗ്ലാസെടുത്ത് എറിയാന്‍ നോക്കി; തൊട്ടിരുന്നേല്‍ കാണാമായിരുന്നു: ശാന്തിവിള

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിച്ച തന്നെ മർദ്ദിക്കാന്‍ ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്ത് വന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. സത്യസന്ധമായി മാത്രം നിയമം കൈകാര്യം ചെയ്യുമെന്ന നിർബന്ധമുള്ള ഒരു ന്യായാധിപയെ പൊതുജന മധ്യത്തില്‍ പലതരത്തിലും അപഹസിക്കുന്നതാണ് ദിലീപ് കേസിന്റെ വിചാരണ ഘട്ടത്തില്‍ കണ്ടത്. അതിനെല്ലാം ഒരു ഡിവൈഎസ്പിയും മറ്റുള്ളവരും കൂട്ടുനിന്നുവെന്നും തന്റെ സ്വന്തം യൂട്യൂബ് ചാനലനായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.

കാക്കിയിട്ടിരുന്ന കാലത്തെ ഒരുപാട് കേസുകളില്‍ പ്രതിഭാഗമായിട്ട് കോടതിയുടെ കൂട്ടില്‍ കയറി നില്‍ക്കേണ്ടി വന്നയാളാണ്. ഒരു ലൈവ് ചർച്ചയില്‍ ഇക്കാര്യം ഞാന്‍ പച്ചക്ക് പറഞ്ഞു. നിങ്ങള്‍ക്ക് കമ്പം, തേനി ഭാഗത്ത് അവിഹിതമായി എത്ര സ്വത്തുണ്ടെന്ന് ഒരു ചർച്ചയില്‍ ഞാന്‍ ചോദിച്ചു. അപ്പോള്‍ അതിനെല്ലാം എന്തൊക്കെയോ ഉത്തരം പറഞ്ഞ അദ്ദേഹം പിന്നീട് പരിപാടി കഴിഞ്ഞാല്‍ കുടിവെള്ളം വെച്ച ഒരു ഗ്ലാസ് കയ്യിലെടുത്ത് എന്നെ എറിയാന്‍ നോക്കി.

dileep-shanthivila

എറിയട്ടെ എന്ന നിലയില്‍ ഞാനും റെഡിയായി നിന്നു. എറിയുകയാണെങ്കില്‍ ഞാന്‍ കുനിയും, ഗ്ലാസ് നേരെ പോയി മലയാള മനോരമയുടെ ഗ്ലാസില്‍ കൊണ്ട് പൊട്ടിത്തെറിക്കണം. മനോരമയ്ക്ക് അത്രയും വേണമെന്ന് എനിക്ക് തോന്നി. പൈസ അയാളില്‍ നിന്നല്ലേ വാദിക്കൂ. 'നിങ്ങളുടെ വിചാരം നിങ്ങളുടെ പ്രിയപ്പെട്ട ആരോ ആണ് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി ആണ്. താനെന്നെ ഒരു പുല്ലും ചെയ്യില്ല. താന്‍ റിട്ടയർഡ് ആയ ഒരു പൊലീസുകാരനാണ്. ചുണയുണ്ടെങ്കില്‍ എന്റെ ദേഹത്ത് തൊട്ടുനോക്ക്' എന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.

എന്നെയെങ്ങാനും തൊട്ടിരുന്നെങ്കില്‍ ഞാന്‍ ചവിട്ടിക്കൂട്ടിയേനെ. ജീവിതകാലം മുഴുവന്‍ സർവ്വീസിലിരുന്ന് പ്രോക്കിത്തരം കാണിച്ചിട്ടുള്ള ഒരുത്തനാണ്. സുകുമാരക്കുറപ്പ് ദേഹത്ത് എണ്ണയിട്ടതുകൊണ്ട് മാത്രം പിടിക്കാന്‍ എനിക്ക് സാധിച്ചില്ല, ബാക്കിയെല്ലാ കേസും ഞാന്‍ പിടിച്ചിട്ടുണ്ടെന്ന രീതിയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇതുപോലെ പൊങ്ങച്ചം പറയുന്നു ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഞാന്‍ കണ്ടിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

എന്നെ എറിഞ്ഞിരുന്നെങ്കില്‍ ആ ക്യാമറ പോകും. അത്ര തന്നെ, എൻ്റെ ദേഹത്തെങ്ങാനും കൊണ്ടിരുന്നെങ്കില്‍ ഞാന്‍ ചവിട്ടിക്കൂട്ടുകയും ചെയ്തേനെ. അതൊക്കെ കഴിഞ്ഞ ഞാന്‍ ലിഫ്റ്റില്‍ കയറാന്‍ പോയപ്പോള്‍ അദ്ദേഹം കൂടെ വന്നില്ല. ഞാന്‍ എന്തായാലും അയാളേയും കാത്ത് താഴെ നിന്നു. അടുത്ത തവണ വന്നപ്പോള്‍ എന്നെ കണ്ടതും അയാള്‍ അവിടെ നിന്ന് തത്തിക്കളിച്ചു. ഞാന്‍ വെറുതെ പൊങ്ങച്ചം പറയുകയല്ല.

എനിക്ക് അയാളുടെ കയ്യില്‍ കയറിപ്പിടിക്കാനുള്ള ആരോഗ്യമൊക്കെയാണുണ്ട്. എന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ കാണാമായിരുന്നു. എന്തെങ്കിലുമൊക്കെ അയാളും ചെയ്യുമായിരിക്കാം, പഴയ പൊലീസുകാരനല്ലേ? ഇയളെയൊക്കെ എങ്ങനെയാണ് സർവ്വീസില്‍ ഇത്രയും കാലം വെച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. നമ്മളൊക്കെ ചാനല്‍ ചർച്ചയില്‍ പോകാതിരിക്കുന്നതിന്റെ പ്രധാന കാരണം ഇവരൊക്കെയുള്ളതിനാലാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+