Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിലെ നടിയെ സകല പെണ്ണുപിടിയന്മാരും പിന്തുണച്ചു; ഒടുവില്‍ എന്തായി; വിന്‍സിക്കും അതേ ഗതിയാകും: ശാന്തിവിള

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ നടി വിന്‍സി അലോഷ്യസ് സ്വീകരിച്ച നിലപാട് വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവിട്ടതില്‍ ഫിലിം ചേമ്പറിനോടുള്ള നീരസം വ്യക്തമാക്കിയെങ്കിലും പരാതിയില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് നടിയുടെ തീരുമാനം. കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിൻസി അലോഷ്യസ് അറിയിച്ചെന്ന് മന്ത്രി എം ബി രാജേഷും കഴിഞ്ഞ ദിവസം അറിയിച്ചു.

വിന്‍സി അലോഷ്യസിന്റെ തുറന്ന് പറച്ചിലും പരാതിയും ഷൈനിനെതിരായ നടപടിയിലേക്ക് നീങ്ങുണ്ടെങ്കിലും സിനിമ രംഗത്ത് ഈ വിഷയത്തില്‍ തിരിച്ചടിയുണ്ടാകാന്‍ പോകുന്നത് നടിക്കായിരിക്കും എന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നത്. ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവർക്കൊക്കെ ഇനിയും വേഷം കിട്ടും. എന്നാല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്ന വിന്‍സിയെ പോലുള്ളവരെ അടുപ്പിക്കാന്‍ സിനിമാക്കാർ ഒരുപക്ഷെ തയ്യാറായേക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

dileep-vincy-

ഈ വിഷയത്തില്‍ നഷ്ടം വരുന്ന ഒരേയൊരാള്‍ ആ പെണ്‍കുട്ടിയാണ്. അവർ ഇനിയും ഒരൊറ്റ സിനിമയിലും ഉണ്ടാവില്ല. നല്ല നടിയാണ്, സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ച കുട്ടിയാണെങ്കിലും ഇനി അവസരം കിട്ടാന്‍ പ്രയാസമാണ്. ദിലീപ് കേസുമായി ബന്ധപ്പെട്ട അതിജീവിതക്ക് സംബന്ധിച്ചത് തന്നെ സിനിമ രംഗത്ത് വിന്‍സിക്കും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

'ഇവിടെ ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട ഒരു അതിജീവിത ഉണ്ടായിരുന്നല്ലോ. സകല പെണ്ണുപിടിയന്മാരും സഹോദരി.. മോളെ.. നിനക്ക് ഞങ്ങളുണ്ട് പിന്തുണ എന്നൊക്കെ പറഞ്ഞു. അതായത് സിനിമാ ഇൻഡസ്ട്രി മുഴുവൻ നിന്നോടൊപ്പമാണ് എന്നൊക്കെയാണ് പറഞ്ഞത്. ഈ പറഞ്ഞവരില്‍ ആരെങ്കിലും കഴിഞ്ഞ ആറേഴ് വർഷത്തിന് ഇടയിലായി ആ കുട്ടിക്ക് പടം കൊടുത്തിട്ടുണ്ടോ? അങ്ങനെ കൊടുത്തിരുന്നെങ്കിൽ മലയാളത്തിൽ ഇപ്പോ ഏറ്റവും തിരക്കിൽ നിൽക്കേണ്ട നടിയായിരുന്നു ആ കുട്ടി' ശാന്തിവിള ദിനേശ് പറഞ്ഞു.

വിന്‍സിക്ക് ഒരു പടവും കിട്ടില്ലെന്ന് ഭീഷണിയായിട്ട് പറയുകയല്ല, അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ ഇത്തരമൊരു അഭിപ്രായം പറയുന്നത്. ഇങ്ങനെ പറയുന്നവരേയും സമൂഹത്തിന് എന്തെങ്കിലും തെറ്റായ സന്ദേശം കൊടുക്കുന്നവരെ ചൂണ്ടി കാണിക്കുന്നവനേയും ഒതുക്കും. അത്തരും ഒതുക്കുന്നതിന് ഏറ്റവും നല്ല രക്തസാക്ഷി ശാന്തിവിള ദിനേശ് ആണ്. പക്ഷെ ദിനേശ് പോടാ പുല്ലേ എന്ന് പറയും. അതുകൊണ്ട് എനിക്ക് യാതൊരു വിഷമവും ഇല്ല. എന്നാല്‍ അവർക്ക് അതിന് കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇന്ന് സിനിമയില്‍ പാട്ടൊന്നും ഇല്ല. ജലദോഷം പിടിച്ച ഏതോ ഒരുത്തന്‍ എന്തൊക്കെയോ പറഞ്ഞോണ്ട് പോകുന്നത് കാണാം. അത് പാട്ടായിട്ട് ഞാന്‍ കണക്കാക്കില്ല. പാട്ട് മഹാന്മാരായ സംഗീതജ്ഞന്മാർ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഒരു പാട്ടുകാരന്‍ സ്റ്റേജ് ഷോ നടത്തി വേറൊരുത്തനെ വലിപ്പിച്ച കഥ കേട്ടില്ലേ? 38 ലക്ഷം രൂപ വലിപ്പിച്ചിട്ട് ഞാന്‍ എന്റെ ഭാര്യയെക്കൊണ്ട് കേസ് കൊടുപ്പിക്കും എന്ന് പറഞ്ഞ് അവനെ ഭീഷണിപ്പെടുത്തുകയാണ്. കുറെ കൂതറകള്‍ കാരണം മലയാള സിനിമ മൊത്തം നശിച്ചു.

എല്ലാവരുടേയും കയ്യില്‍ കോടികളുണ്ട്. അതാണ് പ്രശ്നം. ഒരുത്തൻ കണ്ടില്ലേ ഒരു പെണ്ണിനെ ഒരു വർഷം കൊണ്ടുനടക്കും. എന്നിട്ട് അവൾക് ഒരു കോടിയോ രണ്ടു കോടിയോ കൊടുത്തത് അവളെ പറഞ്ഞു വിടും. അടുത്ത ആളെ വിളിക്കും, അവളെ ഒരു ആറു മാസം കൊണ്ടുനടന്നിട്ട് അവളേയും പറഞ്ഞു വിടും. മൊത്തം നശിപ്പിച്ചെന്ന ഈ കൂതറകളെല്ലാം കൂടി. ഈ പറയുന്ന വ്യക്തിയുടെ അച്ഛന്റെ ജേഷ്ഠ്യനാണ് മലയാളത്തിലെ ജെന്റില്‍മാനായ ഒരു നടന്‍. അദ്ദേഹത്തെയെങ്കിലും പറയിപ്പിക്കാതിരിക്കാന്‍ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+