കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം എല്ലാ കാര്യത്തിലും നമ്പർ 1 ആയിട്ടും എന്തുകൊണ്ടാണ്... നടൻ സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: യുദ്ധഭൂമിയായ യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കമുളള ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. മലയാളികൾ അടക്കം നിരവധി വിദ്യാർത്ഥികൾ ആണ് മെഡിസിൻ അടക്കമുളള ഉന്നത വിദ്യാഭ്യാസത്തിനായി യുക്രൈനിലുളളത്. എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് എന്ന ചോദ്യം ഇതിനകം ചർച്ചയായിട്ടുണ്ട്. നടൻ സന്തോഷ് പണ്ഡിറ്റ് അതിനുളള ഉത്തരങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉളള മെമ്മറി കാർഡ് കോടതിയിൽ തുറന്നു', കണ്ടോ പകർത്തിയോ? റിപ്പോർട്ട്'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉളള മെമ്മറി കാർഡ് കോടതിയിൽ തുറന്നു', കണ്ടോ പകർത്തിയോ? റിപ്പോർട്ട്

സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് കർണാടക, തമിഴ്നാട്, ഡൽഹി അടക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും , ഉക്രൈൻ, അമേരിക്ക , ബ്രിട്ടൻ അടക്കം മറ്റു രാജ്യങ്ങളും തെരഞ്ഞെടുക്കുന്നത് .

11

എനിക്ക് കിട്ടിയ ഉത്തരം .

1) കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവാരം തീരെ ഇല്ലാ, അതായത് ഒരു അന്താരാഷ്ട്ര നിലവാരം ഇല്ലായെന്ന് ഉക്രൈനിൽ അടക്കം മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന കുട്ടികളും, അവരുടെ രക്ഷിതാക്കളും ചിന്തിക്കുന്നു .
2) ഉക്രൈൻ അടക്കം മലയാളികൾ പഠിക്കുവാൻ പോകുന്ന മിക്ക രാജ്യങ്ങളിലും മെഡിക്കൽ സീറ്റുകൾക്ക് പ്രവേശന പരീക്ഷയില്ല: ഇന്ത്യയിൽ, പ്രവേശന പരീക്ഷകളിൽ വിജയിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ സീറ്റ് നേടുന്നതിനും വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ‌ അവർ യുക്രെയ്ൻ അടക്കം മറ്റു രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു.

3)കേരളത്തിലെ സ്വാശ്രയ കോളേജുകളെ അപേക്ഷിച്ച് അവിടെ ഫീസ് കുറവ് ആണ്. കേരളത്തെ അപേക്ഷിച്ച് അവിടുത്തെ ജീവിത ചിലവ് കുറവ് .

Recommended Video

cmsvideo
ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | Oneindia Malayalam

4) ഇന്ത്യയിൽ നീറ്റു പരീക്ഷയും , മെഡിക്കൽ എൻട്രൻസ് നിർബന്ധമാണ് . എത്ര കഷ്ടപെട്ടിട്ടും പലർക്കും ജയിക്കുവാൻ ബുദ്ധിമുട്ടുന്നു . മറ്റു രാജ്യങ്ങളിൽ +2/Degree ക്കു മിനിമം ഇത്ര മാർക്ക് വേണം എന്ന നിബന്ധന ഇല്ല . അതിനാൽ പാസായ ആർക്കും ഡൊണേഷൻ കൊടുക്കുവാനുള്ള പണം കൈയ്യിൽ ഉണ്ടെങ്കിൽ ഡോക്ടറോ , മറ്റു എന്തുമോ ആകാം .
മറ്റു വല്ല കാരണങ്ങളും ഉണ്ടോ ? നിങ്ങളുടെ അഭിപ്രായം അറിയിക്കണെ..
(വാൽകഷ്ണം .. കേരളം വിട്ടു മറ്റു രാജ്യങ്ങളിൽ , മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് മലയാളികൾ തൊഴിൽ തേടി പോകുന്നതിന്റെ കാരണവും ഇതുപോലെ പിനീട് ചർച്ച ചെയ്യാം ..)

English summary
Santhosh Pandit explains why students from Kerala going to foriegn countries for higher education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X