Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കട്ട സപ്പോര്‍ട്ട്; മൂന്ന് കാര്യങ്ങള്‍ എടുത്തുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അടൂരില്‍ നടന്ന ഒരു പരിപാടിയില്‍ മകനുമായി പോയതും പ്രസംഗ വേദിയില്‍ മകനെ ഒക്കത്തെടുത്ത് സംസാരിച്ചതുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. കളക്ടറെ പിന്തുണച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വന്നു. എഴുത്തുകാരന്‍ ബെന്യാമിന്‍ ഉള്‍പ്പെടെയുള്ളവര്‍ കളക്ടറെ പിന്തുണച്ചപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ മറുകോണില്‍ നിന്ന് ഉയര്‍ന്നു.

എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത്തരത്തില്‍ മക്കളുമായി ഓഫീസിലും പരിപാടികള്‍ക്കുമെത്തിയാല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു എതിര്‍ക്കുന്നവരുടെ ചോദ്യം. വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തന്നെ പ്രതികരണവുമായി രംഗത്തുവന്നു. കളക്ടറെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റും പ്രതികരിച്ചു. മൂന്ന് കാര്യങ്ങളാണ് പണ്ഡിറ്റ് എടുത്തുപറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്റെ ഭാര്യയാണ് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍. വിമര്‍ശനം കടുത്ത വേളയില്‍ ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. വിദേശരാജ്യങ്ങളിലെല്ലാം പ്രമുഖ വനിതാ നേതാക്കള്‍ മക്കളുമായി പൊതുരംഗത്തെത്തുമ്പോള്‍ പ്രശംസിച്ചിരുന്ന മലയാളികള്‍ക്ക് എന്തു പറ്റി എന്ന ചോദ്യമാണ് ദിവ്യ എസ് അയ്യരെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിച്ചത്.

2

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തത് കാരണം വിവാദത്തിന്റെ ആഴം അറിഞ്ഞിട്ടില്ലെന്ന് കളക്ടര്‍ പ്രതികരിച്ചു. ആളുകള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാകും. അനുകൂലിച്ചതിനെയും എതിര്‍ത്തതിനെയും സ്വാഗതം ചെയ്യുന്നു. അമ്മയെന്ന നിലയിലും കളക്ടര്‍ എന്ന നിലയിലും ആത്മാര്‍ഥതയോടെ പൂര്‍ണമായി ആസ്വദിച്ച് ചുമതലകള്‍ നിറവേറ്റുമെന്ന് ദിവ്യ എസ് അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

3

അതേസമയം, വ്യത്യസ്തമായ ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ് ചെയ്തത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പിടികൂടുന്നു. വിലക്കയറ്റം, രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍, പിഞ്ചു ബാലനെ മര്‍ദ്ദിച്ച കാര്‍ ഡ്രൈവര്‍... തുടങ്ങി എത്രയോ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളപ്പോള്‍ എന്തിനീ നിസാര കാര്യം ചര്‍ച്ച ചെയ്യുന്നു എന്നാണ് പണ്ഡിറ്റിന്റെ മറുചോദ്യം.

4

കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പങ്കെടുത്തത് സ്വകാര്യ ചടങ്ങിലാണ് എന്നും ഔദ്യോഗിക ചടങ്ങായിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് എടുത്തു പറയുന്നു. അവധി ദിവസമാണ് കളക്ടര്‍ അടൂരിലെ പരിപാടിക്ക് പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഷയത്തിലും രാഷ്ട്രീയം കലര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.

5

അടൂരിലെ ചലച്ചിത്ര മേഖലയിലാണ് മകനൊപ്പം കളക്ടര്‍ പോയതും പ്രസംഗിച്ചതും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദമായത്. കളക്ടറെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലെഴുതിയ പ്രതികരണത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം...

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
ഒരു പ്രമുഖ ജില്ലാ കലക്റ്റർ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ കൂടെ തൻ്റെ കുഞ്ഞിനെ കൂടി കൊണ്ട് പോയി എന്ന വിഷയത്തിൽ കേരളത്തിൽ വലിയ വിവാദങ്ങൾ നടക്കുകയാണല്ലോ..

6

ഈ വിഷയത്തിൽ ഒരു താത്വിക അവലോകനം

1)അതൊരു സ്വകാര്യ ചടങ്ങങ്ങാണ്. കുട്ടിയെ കൂടെ കുടിയത് യാതൊരു അപാകതയും ഇല്ല. പ്രധാനമന്ത്രിയും , മുഖ്യമന്ത്രിയും ഒക്കെ പങ്കെടുക്കുന്ന വളരെ ഗൗരവമേറിയ മീറ്റിംഗ് ഒന്നും അല്ലല്ലോ..
2) ഒരു അവധി ദിവസം ആണ് ആ ചടങ്ങ് നടത്തിയത്. അവധി ദിവസം സ്വന്തം കുഞ്ഞിനെ കൂടെ കൊണ്ട് പോകുന്നതിൽ എന്താണ് തെറ്റ് ?
3) വേണ്ടത്തിനും വേണ്ടാതത്തിനും ഒക്കെ രാഷ്ട്രീയം കലർത്തുന്ന കേരളത്തിലെ ഒരു പൊതു രീതി അവസാനിപ്പിക്കുക .
ഇവർ ചെയ്തത് ഇത്ര വലിയ അപരാധം ആണെന്ന് കരുതുന്നില്ല. കളക്ടർക്ക് കട്ട support. ഈ അനാവശ്യ വിവാദം ഉടനെ അവസാനിപ്പിക്കുക.

7

(വാൽ കഷ്ണം... കേരളത്തിൽ ദിവസവും സ്കൂൾ കേന്ദ്രീകരിച്ച് എത്രയോ എത്രയോ കഞ്ചാവ്, മയക്കു മരുന്ന് കടത്തുന്നവരെ പിടി കൂടുന്നു.. അരി, പച്ചക്കറിക്ക് ഒക്കെ വൻ വിലകയറ്റം ,
ഇന്നലെ ഒരു ഡോക്ടറെ രോഗിയുടെ ബന്ധുവിനോട് മൂവായിരം രൂപ കൈക്കൂലി വാങ്ങിയ അഴിമതി വാർത്ത , കാറിൽ തൊട്ടതിനോ ചാരിനിന്നതിനോ ഒരു പിഞ്ചു ബാലനെ കാറിന്റെ ഉടമ തൊഴിച്ചു തെറിപ്പിച്ച വാർത്ത etc ഇങ്ങനെ ചർച്ച ചെയ്യുവാൻ എന്തെല്ലാം കാര്യങ്ങൾ ഇരിക്കുന്നു. അപ്പോഴാണ് ....)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+