സാന്ത്വന യാത്ര; ബസ് ഉടമകളും തൊഴിലാളികളും യാത്രക്കാരും കൈകോർത്തപ്പോൾ ഒപ്പം സ്കൂൾ വിദ്യാർഥികളും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മനസ്സുകള്‍ ഒരുമിച്ചപ്പോള്‍ ഒരു സാന്ത്വന യാത്ര. കോഴിക്കോട്ടെ ബസ് ഉടമകളും തൊഴിലാളികളും യാത്രക്കാരും കൈകോർത്തപ്പോൾ ഒപ്പം സ്കൂൾ വിദ്യാർഥികളും പങ്ക്ചേര്‍ന്നു.അത്തോളി കോതങ്കൽ ഉഷയുടെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സാ സഹായത്തിനു വേണ്ടിയായിരുന്നു അത്തോളി റൂട്ടിലെ ബസുകൾ സാന്ത്വന യാത്ര നടത്തിയത്.

സൗദിയില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം; ആറ് പെണ്‍കുട്ടികളുടെ തലവെട്ടും? സത്യം തേടിയപ്പോള്‍

എടക്കര കൊളക്കാട് എയുപി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച തുക സ്കൂൾ ലീഡർ അദ്വൈത് രവീന്ദ്രൻ അത്തോളി -ചീക്കിലോട് റൂട്ടിലോടുന്ന മംഗളം ബസ് ജീവനക്കാർക്ക് കൈമാറി. ഹെഡ്മിസ്ട്രസ് പി. സതീദേവി. കെ.വി ഉഷാകുമാരി, പി.കെ. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

chikilsa

അത്തോളി ജി.വി.എച്ച്എസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും സഹായം നൽകി. ഹെഡ്മാസ്റ്റർ എം.സി. രാഘവൻ, കെ ടി. സുരേന്ദ്രൻ, ഇ. സുനിൽകുമാർ, കെ. മഞ്ജുള, വി. ഷോളി എന്നിവർ പങ്കെടുത്തു. അത്തോളി ബസ് ഓപറേറ്റേഴ്സ് സംഘത്തിലെ 27 ബസുകളുൾപ്പടെ 32 ബസുകളാണ് സാന്ത്വനയാത്ര നടത്തിയത്.

മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പൊലീസ്, ഐഎൻടിയുസി, സിഐടിയു തൊഴിലാളികൾ, മറ്റു ബസ് ജീവനക്കാർ എന്നിവർ സഹായഹസ്തവുമായെത്തി.

English summary
''Santhvana Yathra''; Bus owners and labours, passengers and students also participated
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്