കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈസ തരാതെ നടത്തിച്ച സുന്ദരനും സഫാരിയില്‍ പരസ്യമില്ലാത്തതിന്റെ കാരണവും; സന്തോഷ് ജോർജ് കുളങ്ങര പറയുന്നു

Google Oneindia Malayalam News

മലയാളത്തിലെ യാത്രാ വിവരണ രംഗത്ത് മാത്രമല്ല ടെലിവിഷന്‍ മേഖലയിലും പുതിയ ചുവടുവെപ്പുകള്‍ നടത്തിയ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. യാത്രയില്‍ കണ്ട് പരിചയിച്ച ലോകത്തിലെ അനുഭവത്തില്‍ നിന്നും അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്കും നിർദേശങ്ങള്‍ക്കും യുവസമൂഹത്തില്‍ നിന്നുള്‍പ്പടെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ സർക്കാർ അദ്ദേഹത്തെ പ്ലാനിങ് ബോർഡ് മെമ്പറാക്കുകയും ചെയ്തിരുന്നു. ഒരു ലോകസഞ്ചാരിയെന്ന് പൊതുവെ അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും പ്രാഥമികമായി ഞാനൊരു യാത്രികനല്ലെന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. ഐ ആം വിത്ത് ധന്യ വർമയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാവല്‍ അതിനൊപ്പം അങ്ങ് പോയതാണ്

ഒരു സാധാരണ ട്രാവറലല്ല ഞാന്‍, മീഡിയക്ക് വേണ്ടി ട്രാവല്‍ ചെയ്യുകയാണ്. മീഡിയയാണ് എന്റെ പാഷന്‍. ട്രാവല്‍ അതിനൊപ്പം അങ്ങ് പോയതാണ്. ട്രാവല്‍ ഉള്ളില്‍ കിടപ്പുണ്ടായിരുന്നെങ്കിലും അതൊരിക്കലും ഒരു പ്രൊഫഷനായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രൊഫഷനായും പാഷനായും എടുത്തത് മീഡിയയാണ്. ട്രാവല്‍ കൊണ്ട് ജീവിക്കാന്‍ പറ്റുമെന്ന് അന്ന് ചിന്തിക്കാന്‍ കഴിയില്ലെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയുംവിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

ട്രാവല്‍കൊണ്ട് ജീവിക്കാന്‍ പറ്റുമെന്ന് ഇന്ന്

ട്രാവല്‍കൊണ്ട് ജീവിക്കാന്‍ പറ്റുമെന്ന് ഇന്ന് നമുക്ക് അറിയാം. 1993 ല്‍ കേരളം മുഴുവന്‍ സഞ്ചരിച്ചുകൊണ്ടാണ് യാത്ര തുടങ്ങുന്നത്. 1997 ലാണ് വിദേശത്തേക്ക് പോവുന്നത്. നേപ്പാളായിരുന്നു ആദ്യ യാത്ര. സഞ്ചാരം ഞാന്‍ ആരംഭിക്കുമ്പോള്‍ ആർക്കും വേണ്ടായിരുന്നു. സീരിയലും ടെലിഫിലിമും കോമഡികളുമൊക്കെയേ ജനം കാണൂ എന്നായിരുന്നു അന്നത്തെ വിശ്വാസം. ആ സാഹചര്യത്തില്‍ ട്രാവല്‍ ആർക്കും വേണ്ടായിരുന്നു.

സർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടിസർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടി

പലരാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇത്തരം ഒരു ഷോ

മാത്രവമല്ല, പലരാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇത്തരം ഒരു ഷോ ഉണ്ടാക്കി കൊടുക്കുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇത് ഒരിക്കലും നടക്കില്ലെന്ന് പലരും വിശ്വസിച്ചു. തുടക്കത്തിലെ അഞ്ച് വർഷത്തിലെ സഞ്ചാരം ആർക്കും വേണ്ടിയിരുന്നില്ല. ആറായിരം രൂപയ്ക്കായിരുന്നു നേപ്പാള്‍ സഞ്ചാരം. പാക്കേജ് ടൂറായിരുന്നതിനാല്‍ തന്നെ അതിന്റേതായി ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ടെലിവിഷന്‍ മേഖല സ്വപ്നം കണ്ടിരുന്നു. തുടർന്ന് അതിനുള്ള ഒരുക്കങ്ങളായിരുന്നു. പിതാവ് ആരംഭിച്ച ലേബർ ഇന്ത്യയുടെ വർക്കുള്ളതിനാല്‍ ഡിഗ്രി പഠനം വീടിന് അടുത്ത് തന്നേയുള്ള പാരലല്‍ കോളേജിലായിരുന്നു. കോളേജ് ജീവിതം നഷ്ടമായതിനാല്‍ ആ കാലം മുഴുവന്‍ പിതാവിനോട് ദേഷ്യമായിരുന്നു. എന്നാല്‍ പബ്ലിഷിങ് മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യവും ഒരു പത്താംക്ലാസുകാരന്‍ അവിടെ നിന്നും പഠിക്കുകയായിരുന്നു.

ഡിഗ്രിക്ക് പോവുമ്പോഴും ഈ ഡ്യൂട്ടിയുണ്ടായിരുന്നു.

ഡിഗ്രിക്ക് പോവുമ്പോഴും ഈ ഡ്യൂട്ടിയുണ്ടായിരുന്നു. വരവ് ചിലവ് കണക്കുകളെല്ലാം നോക്കണമായിരുന്നു. അന്ന് നേരിട്ട പ്രശ്നങ്ങളും അതിനെ നേരിട്ട മാർഗ്ഗങ്ങളുമാണ് ഇന്നത്തെ കൈമുതല്‍. ജേർണലിസം പഠിക്കാനായി പിജിക്ക് മധുരകാമരാജ് യൂണിവേഴ്സിറ്റി കോളേജിലാണ് പോയി ചേർന്നത്. കോളേജിലെ ക്ലാസുകള്‍ മദ്രാസിലേക്ക് മാറ്റാന്‍ വേണ്ടി ചില പ്രശ്നങ്ങളൊക്കെ അവിടെ ഉണ്ടാക്കിയിരുന്നു.

ഈ പഠിത്തത്തിനിടയില്‍ തന്നെയാണ് ശിവപ്രസാദ്

ഈ പഠിത്തത്തിനിടയില്‍ തന്നെയാണ് ശിവപ്രസാദ് എന്ന സംവിധായനകെക്കൊണ്ട് ഒരു ടെലിഫിലം ചെയ്യുന്നത്. ഈ സമയത്ത് വിഷ്വല്‍ മീഡിയ രംഗത്തെ അച്ഛന്‍ അത്രക്ക് അനുകൂലിച്ചിരുന്നില്ല. അന്നത്തെ കാലത്തിന്റേതായ ആകാംക്ഷയും ആശങ്കയും ഉണ്ടായിരുന്നു. മാറ്റങ്ങളെ അംഗീകരിക്കുന്ന ആളായതിനാല്‍ പൂർണ്ണമായും എതിർത്തുമില്ല.

സമയം എന്ന ആദ്യ ടെലിഫിലിമിന് വേണ്ടി

സമയം എന്ന ആദ്യ ടെലിഫിലിമിന് വേണ്ടി അച്ഛന്‍ 40000 രൂപ തന്നു. പക്ഷെ എനിക്ക് അത് നല്ല രീതിയില്‍ മാർക്കറ്റ് ചെയ്യാന്‍ പറ്റിയില്ല. പരസ്യമൊക്കെ കിട്ടിയെങ്കിലും പരസ്യക്കാർ പൈസ തന്നില്ല. സുന്ദരന്‍ എന്നയാളൊക്കെയുണ്ട്. ഒരു 200 തവണയെങ്കിലും പൈസ മേടിക്കാനായി ഞാന്‍ തിരുവനന്തപുരം പോയിട്ടുണ്ട്. പക്ഷെ പൈസ കിട്ടിയിട്ടില്ല. അവസാനം മടുത്തിട്ട് നമ്മള്‍ തന്നെ നിർത്തും. അക്കാലത്തെ കയ്പേറിയ അനുഭവമായിരിക്കാം ഇപ്പോള്‍ സഫാരി തുടങ്ങിയപ്പോള്‍ പരസ്യം വേണ്ടെന്ന് തീരുമാനിക്കാനുള്ള ഒരു കാരണമെന്ന് എനിക്ക് തോന്നുന്നുവെന്നും സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കുന്നു.

English summary
Santosh George Kulangara describes the difficulties faced at the beginning of Safari Channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X