കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോൾ കാണുന്നത്

  • By Desk
Google Oneindia Malayalam News

കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവം. സ്ത്രീപ്രവേശനം ഏതുവിധേനയും തടയുമെന്ന് പ്രഖ്യാപിച്ച് ശബരിമലയിൽ സംഘർഷം നടത്തിയവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മണ്ഡലമകര വിളക്ക് സീസണിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ദർശനം നടത്താനുള്ള അവസരം ഒരുക്കാൻ തയാറെടുക്കുകയാണ് സർക്കാർ.

പ്രളയകാലത്ത് ജാതി-മത ഭേദമന്യേ ഒരുമിച്ച് നിന്ന്, ദേശീയ മാധ്യമങ്ങളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റിയ പ്രവർത്തനങ്ങളാണ് കേരളം നടത്തിയത്. പ്രളയത്തിൽ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോൾ തുടച്ചു നീക്കുവാൻ നാം ശ്രമിച്ചു കൊണ്ടിരിക്കുന്ന് പറയുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. പാരമ്പര്യത്തിന്റെയല്ല പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്ത് വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

 പ്രളയം വന്നത്

പ്രളയം വന്നത്

സത്യത്തിൽ എനിക്കു തോന്നുന്നത് വലിയ പ്രളയം വന്നത് ഈയൊരു ആന്തരിക പുനർനിർമ്മാണത്തിനു വേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യ ശുദ്ധീകരണം നൽകിയ വലുതായ ഊർജ്ജമാണ് നാമിപ്പോൾ ആന്തരിക ശുചീകരണത്തിനായി വിനിയോഗിക്കുന്നത്. സമൂഹം പഴഞ്ചനും വ്യക്തി പുരോഗമനേച്ഛുവും ആയിരിക്കുമ്പോൾ അവിടെ സംഘട്ടനം നടക്കും. പ്രകൃതി അവിടെ വ്യക്തിയുടെ ഭാഗത്തായിരിക്കുമെന്ന് വി.ടി.ഭട്ടതിരിപ്പാട് എഴുതിയിട്ടുണ്ട്. എത്ര സത്യം.

കട്ടി കൂടിയ ചില മാലിന്യങ്ങൾ

കട്ടി കൂടിയ ചില മാലിന്യങ്ങൾ

പ്രളയത്തിൽ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോൾ തുടച്ചു നീക്കുവാൻ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
"വിശ്വം ചമയ്ക്കുമുടനേയതു കാത്തഴിക്കും
വിശ്വൈകനാഥനുടെ കളിപ്പുരയെന്ന പോലെ"

അനാചാരങ്ങളുടെ വിളനിലം

അനാചാരങ്ങളുടെ വിളനിലം

അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു. അതു പല രൂപത്തിൽ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയത്. അലസരെല്ലാം ഉണർന്നു. ജാഗരൂകരായി.. യഥാർഥ ശുചീകരണ പ്രക്രിയ തുടരുകയാണ് നാം.

മാറ്റത്തിന്റെ ഘട്ടത്തിലെ സംഘർഷങ്ങൾ

മാറ്റത്തിന്റെ ഘട്ടത്തിലെ സംഘർഷങ്ങൾ

ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയിൽ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന് സമയം കണക്കാക്കുന്നവർ തങ്ങളുടെ ബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും. ഏതു മാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘർഷങ്ങൾ മാത്രമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പരിവർത്തനത്തിന്റെ പരുന്ത്

പരിവർത്തനത്തിന്റെ പരുന്ത്

ശാന്തിയും സമാധാനവും കൈവന്നപ്പോഴൊക്കെ, അതിനു കാരണമായിത്തീർന്ന കലാപങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചിട്ടുണ്ട് പിൽക്കാലസമൂഹം. ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോൾ കാണുന്നത്.
ചരിത്രം നാളെ രേഖപ്പെടുത്തി വെക്കാൻ പോകുന്ന ചിലതൊക്കെ ഈ സമരങ്ങളിൽ നിന്നുണ്ടാവുക തന്നെ ചെയ്യും. പാരമ്പര്യത്തിന്റെയല്ല, പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. പുരോഗമനേഛുക്കൾ നടത്തിയ പോരാട്ടങ്ങൾ പരാജയപ്പെടാറില്ല.

മനുഷ്യരുടെ രാജ്യം

മനുഷ്യരുടെ രാജ്യം

' ഈ രാജ്യം മനുഷ്യരുടേതാണ്, ദേവന്മാരുടേതല്ല. രാഷ്ട്രത്തിന്റെ പൊതുമുതൽ മനുഷ്യാഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടാനുള്ളതാണ്. അദൃശ്യ ലോകത്തിലെ സങ്കൽപദേവതകളുടെ പ്രീതിക്കായി ദുർവ്യയം ചെയ്യാനുള്ളതല്ല. വിദ്യാഭ്യാസം, ആരോഗ്യം, ഐശ്വര്യം എന്നീ ഉപാധികളിലൂടെ ജനതയെ മഹത്വത്തിലേക്കുയർത്തുവാൻ ഇവിടുത്തെ ധനശക്തിയും പ്രവർത്തനശേഷിയും തിരിച്ചുവിടുക എന്നതാണ് രാഷ്ട്രീയ ലക്ഷൃം'' (വി.ടി.ഭട്ടതിരിപ്പാട്)

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരുന്നത് പൊത്തുള്ള മരത്തേയാണ്; ശോഭാ സുരേന്ദ്രൻപിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരുന്നത് പൊത്തുള്ള മരത്തേയാണ്; ശോഭാ സുരേന്ദ്രൻ

യുവതികള്‍ക്കായി അയ്യപ്പ ക്ഷേത്രം വരുന്നു; സുരേഷ് ഗോപി പറയുന്നു... സര്‍ക്കാര്‍ സഹായം തേടുംയുവതികള്‍ക്കായി അയ്യപ്പ ക്ഷേത്രം വരുന്നു; സുരേഷ് ഗോപി പറയുന്നു... സര്‍ക്കാര്‍ സഹായം തേടും

English summary
saradakkutty on protest on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X