• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രി ജലീലിന് വയറ് നിറച്ച് മറുപടി, വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

  • By

വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. പ്രതി ഷംസുദ്ദീനെ ജലീല്‍ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്. പ്രതിയ്ക്കൊപ്പം ജലീല്‍ നടത്തിയ യാത്രകളും മന്ത്രിയുടെ ഔദ്യോഗിക യാത്രകളില്‍ പോലും ഷംസുദ്ദീന്‍ ഒപ്പം പോയതിന്‍റേയും ഉള്‍പ്പെടെ ചിത്രങ്ങള്‍ വിടി ബല്‍റാം എംഎല്‍​എ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

പ്രതിയെ സംരക്ഷിക്കുന്ന മന്ത്രിയുടെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 സ്ത്രീ വിരുദ്ധതയുടെ നിറം

സ്ത്രീ വിരുദ്ധതയുടെ നിറം

ലൈംഗിക വൈകൃതം ബാധിച്ചവർ അധികാരത്തിന്റെ തണൽ പറ്റി നടത്തുന്ന സ്ത്രീ പീഡനങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അക്രമാസക്തമായ ഉദ്ധൃത ലിംഗത്തിന് ഇടത് / വലത്/സംഘി, ജാതി മത ഭേദവുമില്ല. അധികാരപ്രമത്തതയുടെ ഉദ്ധൃതലിംഗങ്ങൾക്ക് ഒന്നേ നിറമുള്ളു.

 ഇവിടെയില്ല

ഇവിടെയില്ല

കടുത്ത സ്ത്രീവിരുദ്ധതയുടെ നിറമാണത്.

പീഡനം നടത്തുന്നവരെ, അതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരെ പക്ഷം നോക്കി സംരക്ഷിക്കുന്ന രീതിയാണ് ഏതു ഭരണകൂടവും എല്ലാക്കാലത്തും ചെയ്തു കൊണ്ടിരിക്കുന്നത്.

 യുദ്ധം തുടരേണണ്ടി വരും

യുദ്ധം തുടരേണണ്ടി വരും

സ്ത്രീ വർഗ്ഗത്തെ അപമാനിക്കാത്ത ഒരു ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും ഇവിടെയില്ല. ഒന്നിനെത്തന്നെയാണ് രണ്ടായും മൂന്നായും ഒക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

 അവരെവിടെ എന്ന് ചോദിക്കുന്നവരോട്

അവരെവിടെ എന്ന് ചോദിക്കുന്നവരോട്

ആൺശരീരത്തിനുള്ളിൽ ആ ശത്രു കുടി കൊള്ളുന്നിടത്തോളം സ്ത്രീക്ക് ഈ യുദ്ധം തുടരുക തന്നെ വേണ്ടി വരും.

ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ, മറ്റു കുറെ സ്ത്രീകളുടെ പേരെഴുതി അവരെവിടെ, അവരുടെ നാവെവിടെ എന്നു ചോദിച്ചു വരുന്നവരോടാണ് പറയുന്നത്.

 അതേ മാന്യത

അതേ മാന്യത

ഇതൊന്നും നിങ്ങളെ ബാധിക്കുന്ന വിഷയമല്ലേ? പെൺകുട്ടികൾക്കു വേണ്ടി, സ്ത്രീ നീതിക്കുവേണ്ടി തലതല്ലി പൊളിക്കേണ്ടത് 'ചില 'സ്ത്രീകളുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്ന നിങ്ങളുടെ അലസതക്കും കുബുദ്ധിക്കും നീചരാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ഒരു പീഡകന് കൊടുക്കുന്ന അതേ മാന്യത മാത്രമേ നൽകാനാകൂ.

 ബഹളമുണ്ടാക്കേണ്ടി വരുന്നു

ബഹളമുണ്ടാക്കേണ്ടി വരുന്നു

നെഞ്ചിൽ കിഞ്ചിൽ കിടയ്ക്കും ആ കുടിലതക്കൊന്നു വേറേ തൊഴുന്നേൻ.സമഗ്രമായ ഒരു പൊതു ഇടപെടലിലൂടെയല്ലാതെ ഈ ദുരവസ്ഥ പരിഹരിക്കപ്പെടുകയില്ലെന്നറിഞ്ഞിട്ടും തലയിട്ടടിച്ചു ബഹളമുണ്ടാക്കേണ്ടി വരുന്നു സ്ത്രീകൾക്ക്.

 യുദ്ധസജ്ജമാവുകയാണ്

യുദ്ധസജ്ജമാവുകയാണ്

അങ്ങനെ ഒച്ചവെച്ചു കൊണ്ടേയിരിക്കുന്ന സ്ത്രീകളെത്തന്നെയാണ്ല്ലോ പിന്നെയും പിന്നെയും നിങ്ങൾ കുറ്റപ്പെടുത്തുന്നത്. നിങ്ങൾ ആണുങ്ങളുടെ നീചമായ രാഷ്ട്രീയ വൈരം നിലനിൽക്കുന്നിടത്തോളം ഇവിടെ ഇരകളായ സ്ത്രീകളും അവർക്കൊപ്പം നിന്നു പ്രതികരിക്കുന്ന സത്രീകളും കൂടുതൽ കൂടുതൽ യുദ്ധസജ്ജരാവുകയാണ്.

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായിത്തന്നെ സ്ത്രീപീഡകരാണ് നിങ്ങളും. സ്ത്രീയുടെ ഛിന്നഭിന്നമാക്കപ്പെടുന്ന ആത്മാഭിമാനവും ലൈംഗികതയും രാഷ്ട്രീയായുധമാക്കുന്നവരെ ആരെയും ഞാൻ വെറുക്കുന്നു, ഭയക്കുന്നു. നിങ്ങൾക്കെതിരെ കൂടിയാണ് ഞങ്ങളുടെ യുദ്ധം.Reference, സാഹചര്യം ഒക്കെ കമന്റ് ബോക്സിലുണ്ട്, എസ്.ശാരദക്കുട്ടി

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

English summary
saradakutty facebook post against kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more