കുത്തിത്തിരിപ്പുണ്ടാക്കാന്‍ തീരുമാനിച്ചവരെ ആര്‍ക്ക് രക്ഷിക്കാനാവും,മുല്ലപ്പള്ളിക്കെതിരെ ശാരദക്കുട്ടി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ കോവിഡ് റാണി എന്ന് അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വിമര്‍ശകരെ പോലും കാര്യം പറഞ്ഞ് മനസ്സിലാക്കുന്ന ആരോഗ്യ മന്ത്രിയുടെ ശൈലി സൗമ്യമാണെന്നും എന്നാല്‍ പ്രതിപക്ഷം കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ.

Recommended Video
മാന്യപ്രതിപക്ഷമേ സഖാവ് കെ.കെ.ശൈലജ, കേരള മന്ത്രിസഭയിലെ ഏറ്റവും കഴിവുറ്റ മന്ത്രിയെന്ന് പല സന്ദര്‍ഭങ്ങളിലായി തെളിയിച്ച വ്യക്തിയാണ്. നോട്ടത്തിലും വാക്കിലും പ്രവൃത്തിയിലും ടീച്ചര്‍ പുലര്‍ത്തുന്ന സഹജമായ ചില മാനവിക ഗുണങ്ങളുണ്ട്. 'കൈവിടില്ല നിങ്ങളെ ' എന്ന ഒരുറപ്പ് ആ ശരീര ഭാഷയിലുണ്ട്. എത്ര പ്രകോപിപ്പിച്ചാലും, ഏതു രാഷ്ട്രീയ ശത്രു വിനോടും ടീച്ചര്‍ തന്റെ വലുതായ ഉത്തരവാദിത്വം മറന്ന് ഒരു വാക്കും ഉച്ചരിക്കില്ല. പരിഭ്രമലേശമില്ലാതെ, 'നോക്കൂ.' എന്നൊരു വാക്കിലൂടെ പലപ്പോഴും വിമര്‍ശകരെ കാര്യം പറഞ്ഞു മനസ്സിലാക്കുന്ന ആ ശൈലി സൗമ്യമാണ്. ഹൃദ്യമാണ്. തന്റെ പ്രവൃത്തികളില്‍ ആത്മവിശ്വാസമുള്ള ഒരാളില്‍ മാത്രം കാണുവാന്‍ കഴിയുന്ന സ്ഥൈര്യമാണത്.
എത്ര രാഷ്ട്രീയാനുഭവപരിചയമുണ്ടായാലും ശരി, എല്ലാവരിലും കാണാനാവില്ല ഈ ഗുണങ്ങള്‍. തീര്‍ച്ചയായും കടുത്ത ആത്മവിശ്വാസമുള്ള ഒരാള്‍ പ്രതിയോഗികളില്‍ അമ്പരപ്പുണ്ടാക്കും. അവര്‍ പരിഭ്രമിക്കും. അക്ഷോഭ്യരായവരെ നേരിടുക എളുപ്പമല്ല. അതൊക്കെയാണ് നിങ്ങള്‍ വാ തുറക്കുമ്പോള്‍ വെളിപ്പെട്ടു പോകുന്നത്. സാധാരണക്കാര്‍ക്കു പോലും സഹതാപമേയുള്ളു നിങ്ങളോട്.
മനുഷ്യര്‍ അശാന്തിയിലാണ്. അവര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷധര്‍മ്മം ബോധ്യപ്പെടുത്തേണ്ട സമയത്ത് കുത്തിത്തിരിപ്പുണ്ടാക്കുകയും മാലിന്യങ്ങള്‍ക്കടിപ്പെട്ടു പോകാന്‍ സ്വയം തീരുമാനിക്കുകയും ചെയ്യുന്നവരെ ആര്‍ക്കു രക്ഷിക്കാനാകും? ശൈലജ ടീച്ചര്‍ ജനങ്ങളിലുണ്ടാക്കിയെടുത്ത വലുതായ വിശ്വാസം ഇല്ലാതാക്കാനുള്ള ശേഷിയൊന്നും തത്കാലം നിങ്ങളുടെ ചിന്തക്കോ ബുദ്ധിക്കോ ഭാഷക്കോ ഇല്ല എന്നു മാത്രം അവശേഷിക്കുന്ന ലേശം പ്രതിപക്ഷ ബഹുമാനത്തോടെ പറഞ്ഞുകൊള്ളട്ടെ.












Click it and Unblock the Notifications