കോടതിയിലെത്തിയ സരിതയ്ക്ക് നെഞ്ചു വേദന
തിരുവനന്തപുരം: അബ്ദുള്ളക്കുട്ടിയ്‌ക്കെതിരായ കേസില്‍ സരിത മൊഴി നല്‍കിയില്ല. ചൊവ്വാഴ്ച വഞ്ചിയൂര്‍ കോടതിയില്‍ മാനഭംഗ കേസില്‍ മൊഴി നല്‍കാനെത്തിയ സരിതയെ നെഞ്ചു വേദനയെത്തുടര്‍ന്ന് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയിലെത്തിയ സരിതയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അവധി വാങ്ങി നെയ്യാറ്റിന്‍ കരയിലേക്ക് മടങ്ങിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സരിത ആശുപത്രിയില്‍ ചികിത്സ തേടിയത്. കാര്‍ഡിയോളജി വിഭാഗത്തില്‍ പരിശോധന നടത്തിയശേഷം സരിത വിശ്രമത്തിലാണ്.

മെയ് 29 ന് പരിഗണിയ്‌ക്കേണ്ട കേസ് സരിതയുടെ ആവശ്യപ്രകാരണമാണ് കോടതി മെയ് 27 ലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാട്ടി സരിത കൂടുതല്‍ സമയം കോടതിയോട് ആവശ്യപ്പെട്ടു.
28 ന് മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി വളപ്പില്‍ ഉണ്ടായിരുന്നിട്ടും സരിത കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ കേസ് പരിഗണിച്ച ശേഷം കോടതിയില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് കേസ് 29 ലേക്ക് കോടതി മാറ്റിയത്


Click it and Unblock the Notifications